scorecardresearch

എഴുന്നേറ്റതും ചായ കുടിക്കും; പ്രഭാതഭക്ഷണത്തിന് ഇഷ്ടം ദോശയും ഇഡ്ഡലിയും; സാമന്ത

ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരങ്ങളിൽ ഒരാളായിരിക്കാം സാമന്ത, പക്ഷേ അവരുടെ പ്രഭാതങ്ങൾ അത്ര തിരക്കുള്ളതല്ല

ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരങ്ങളിൽ ഒരാളായിരിക്കാം സാമന്ത, പക്ഷേ അവരുടെ പ്രഭാതങ്ങൾ അത്ര തിരക്കുള്ളതല്ല

author-image
Health Desk
New Update
samantha

സാമന്ത

സെലിബ്രിറ്റികൾ ഒരു ചെറിയ സ്മൂത്തി കുടിച്ചു കൊണ്ടോ അല്ലെങ്കിൽ ഒരു സെൽഫി എടുത്തു കൊണ്ടാ ആണ് ദിവസം ആരംഭിക്കുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. സാമന്ത റൂത്ത് പ്രഭുവിന്റെ പ്രഭാതങ്ങൾ ആരോഗ്യകരവും സദുദ്ദേശ്യപരവുമാണ്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരങ്ങളിൽ ഒരാളായിരിക്കാം സാമന്ത, പക്ഷേ അവരുടെ പ്രഭാതങ്ങൾ അത്ര തിരക്കുള്ളതല്ല. 

Advertisment

ട്വീക്ക് ഇന്ത്യയുമായുള്ള അഭിമുഖത്തിൽ, സാമന്ത തന്റെ പ്രഭാത ദിനചര്യകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. "എന്റെ പ്രഭാത ദിനചര്യ വളരെ ദൈർഘ്യമേറിയതാണ്, പക്ഷേ അത് എന്നെ ആ ദിവസത്തേക്ക് പാകപ്പെടുത്തുന്ന ഒന്നാണ്," സാമന്ത പറഞ്ഞു.

Also Read: പ്രമേഹമുള്ളവർക്ക് ഓണ സദ്യ ആസ്വദിച്ച് ഉണ്ണാം; ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ

ചായ കുടിച്ച് ദിവസം തുടങ്ങും

സാമന്തയുടെ പ്രഭാതങ്ങൾ ആരംഭിക്കുന്നത് ഒരു കപ്പ് ചൂടുള്ള ചായയോടെയാണ്. ചായ വളരെ നല്ലതാണെന്ന് സാമന്ത അഭിമുഖത്തിൽ പറഞ്ഞു. ഡയറി എഴുതിയാണ് സാമന്ത അന്നത്തെ ദിവസം തുടങ്ങുന്നത്. അതിനുശേഷം സൂര്യപ്രകാശമേൽക്കുക, ധ്യാനം, റെഡ് ലൈറ്റ് തെറാപ്പി എന്നിവ ചെയ്യുന്നു. "എഴുന്നേൽക്കുക, ഒരു വശത്തേക്ക് തിരിഞ്ഞു കിടക്കുക, ഒരു ഡയറി എടുത്ത് നല്ല മൂന്ന് കാര്യങ്ങൾ എഴുതുക തുടങ്ങിയ ലളിതമായ കാര്യങ്ങൾ നിങ്ങളെ ഒരു നല്ല ദിവസത്തിനായി സജ്ജമാക്കും," സാമന്ത അഭിപ്രായപ്പെട്ടു. 

Advertisment

Also Read:വയർ കുറച്ച് അരക്കെട്ട് പരന്നതാക്കാം, ഈ 8 കാര്യങ്ങൾ മടികൂടാതെ ചെയ്യൂ

സാമന്ത രണ്ട് വർഷത്തിലേറെയായി തന്റെ ഫോണിലെ ഒരു ഡയറി ആപ്പ് വഴി ഡയറി എഴുതുന്നു. എന്നാൽ ഇപ്പോൾ പേനയും പേപ്പറും ഉപയോഗിച്ചാണ് ഡയറി എഴുതുന്നത്. "ശാസ്ത്രം പറയുന്നത് ഇതൊരു ബന്ധമാണെന്നാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതം പ്രകടിപ്പിക്കാനുള്ള മികച്ച മാർഗമാണിത്," സാമന്ത വ്യക്തമാക്കി.

Also Read:രാവിലെ വെറും വയറ്റിൽ 1 സ്‌പൂൺ നെയ്യ് കഴിക്കൂ; നേടൂ ഈ 5 ആരോഗ്യ ഗുണങ്ങൾ

ഫിറ്റ്നസ്

താൻ ബ്ലാക്ക് കോഫി കുടിക്കുകയും ബെറികൾ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ എന്നിവ നിറഞ്ഞ ആരോഗ്യകരമായ സ്മൂത്തികൾ ആസ്വദിക്കുകയും ചെയ്യാറുണ്ടെന്ന് സാമന്ത പറഞ്ഞു. “പ്രഭാതഭക്ഷണത്തിന് എനിക്ക് ഏറ്റവും ഇഷ്ടം ദോശ, ഇഡ്ഡലി, സാമ്പാർ, തേങ്ങാ ചട്ണി. മധുരമുള്ള സാമ്പാർ അല്ല. കുട്ടിക്കാലത്ത് ബോണ്ടയും സാമ്പാർ വടയും എന്റെ ഇഷ്ടഭക്ഷണങ്ങളായിരുന്നു. ഓർക്കുമ്പോൾ ഇപ്പോഴും എന്റെ വായിൽ വെള്ളമൂറുന്നുവെന്ന് ചിരിച്ചുകൊണ്ട് നടി പറഞ്ഞു. വർക്കൗട്ടുകളെക്കുറിച്ച് പറയുമ്പോൾ പൈലേറ്റ്സ്, യോഗ, ഭാരോദ്വഹനം എന്നിവയിലാണ് താൽപര്യമെന്നും സാമന്ത പറഞ്ഞു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: നടത്തം, ഉറക്കം, പ്രോട്ടീൻ; വണ്ണം പെട്ടെന്ന് കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: