/indian-express-malayalam/media/media_files/2025/11/04/peanuts2-2025-11-04-15-41-51.jpg)
Source: Freepik
വൈകിട്ട് ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ വഴിവക്കിൽ നിൽക്കുന്ന കപ്പലണ്ടി വിൽപ്പനക്കാരനിൽനിന്നും ഒരു പാക്കറ്റ് വാങ്ങി കഴിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകും. ബസ് കാത്തുനിൽക്കുമ്പോഴോ ട്രെയിനിലോ ബസിലോ യാത്ര ചെയ്യുമ്പോഴോ ആ പാക്കറ്റിൽനിന്നും ഓരോന്ന് എടുത്ത് കഴിച്ചുകൊണ്ടിരിക്കും. അതിനാൽതന്നെ, എത്ര കപ്പലണ്ടി കഴിച്ചുവെന്ന് ചിന്തിക്കില്ല.
കപ്പലണ്ടിയിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, മിതത്വം പ്രധാനമാണ്. അങ്ങനെയെങ്കിൽ ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാമെന്ന് അറിഞ്ഞിരിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
Also Read: ബിരിയാണി പ്രിയൻ, ദിവസത്തിൽ 5 നേരം ഭക്ഷണം, 6 ദിവസം വ്യായാമം; 59 ലും ഫിറ്റ്നസ് വിടാതെ സൽമാൻ ഖാൻ
ഒരു ദിവസം ഒരു പിടി നിലക്കടല കഴിക്കുന്നത് സുരക്ഷിതമാണ്. അതായത് ഏകദേശം 40 മുതൽ 50 ഗ്രാം വരെ, ശരാശരി 16 മുതൽ 20 വരെ കടല കഴിക്കാം. “ഒരു ദിവസം ഒരു പിടി നിലക്കടല സുരക്ഷിതമായി കഴിക്കാം. ഭക്ഷണത്തിനിടയിലുള്ള വിശപ്പിനെ മറികടക്കാൻ ഇവ ലഘുഭക്ഷണമായി കഴിക്കാം. പീനട്ട് ബട്ടറാണെങ്കിൽ, സുരക്ഷിതമായ ഡോസ് 1.5 ടേബിൾസ്പൂൺ ആയിരിക്കും. അത് ഏകദേശം 42 ഗ്രാം മുഴുവൻ നിലക്കടല അല്ലെങ്കിൽ 32 ഗ്രാം പീനട്ട് ബട്ടറിന് തുല്യമാണ്.
കാലറി ഉള്ളടക്കം
ഏകദേശം 23 ഗ്രാം ഭാരമുള്ള ഒരു പിടി നിലക്കടലയിൽ നിന്ന് ഏകദേശം 130 മുതൽ 170 വരെ കാലറി ലഭിക്കും. മിക്ക മുതിർന്നവർക്കും പ്രതിദിനം 1,600 മുതൽ 2,400 വരെ കാലറി യുഎസ്ഡിഎ ശുപാർശ ചെയ്യുന്നു. അതായത്, ഒരു ചെറിയ പിടി നിലക്കടല 2,000 കാലറി ഭക്ഷണത്തിന്റെ ഏകദേശം 7 ശതമാനം എളുപ്പത്തിൽ നൽകുന്നു.
Also Read: 6 മാസം ദിവസവും ഉച്ചവരെ കിടന്നുറങ്ങിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ശരീര നിരീക്ഷിക്കുന്നവർക്ക് നിലക്കടലയിലെ ഉയർന്ന കാലറി ഉള്ളടക്കം ഒരു പോരായ്മയായിരിക്കാം. നിലക്കടല കൊഴുപ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും. ഒരു പിടി നിലക്കടലയിൽ 170 കാലറി ഉണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/11/04/peanuts-2025-11-04-15-42-07.jpg)
Also Read: ചിയ സീഡ്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 തരം ആളുകൾ ആരൊക്കെ?
കഴിക്കാൻ അനുയോജ്യമായ സമയം
കാലറി ആഗിരണം ചെയ്യുന്നതിന് സമയം പ്രധാനമാണ്. നിലക്കടല കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയോ പകലോ ആയിരിക്കും. ഉച്ചകഴിഞ്ഞ് നിലക്കടല ഒരു ലഘുഭക്ഷണം പോലെ കഴിക്കാൻ അനുയോജ്യമാണ്, പക്ഷേ ഉറങ്ങുന്നതിനുമുമ്പ് അല്ലെങ്കിൽ അത്താഴത്തിന് മുമ്പ് തീർച്ചയായും ഇത് ഒഴിവാക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം വിട്ടൊഴിയും; ഈ 'മാന്ത്രിക' മരുന്ന് വെറും വയറ്റിൽ 3 ദിവസം കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us