/indian-express-malayalam/media/media_files/2025/11/04/salman-khan-2025-11-04-12-15-59.jpg)
സൽമാൻ ഖാൻ
ഫിറ്റ്നസ് നിലനിർത്താൻ കർശനമായ ഭക്ഷണക്രമമോ മണിക്കൂറുകൾ ജിമ്മിൽ ചെലവഴിക്കുകയോ ചെയ്യുന്ന താരമല്ല ബോളിവുഡ് നടൻ സൽമാൻ ഖാൻ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിലൂടെ 59-ാം വയസിലും താൻ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് താരം പറയാതെ പറഞ്ഞിരുന്നു.
സൽമാൻ ഖാന്റെ ഫിറ്റ്നസ് രഹസ്യം
2025 മാർച്ചിൽ ലൈവ് മിന്റിന് നൽകിയ അഭിമുഖത്തിൽ, സൽമാൻ ഖാന്റെ പരിശീലകനും 20 വർഷത്തിലേറെയായി അദ്ദേഹത്തോടൊപ്പമുള്ള രാകേഷ് ആർ ഉദ്ഡിയാർ, നടന്റെ വ്യായാമ ദിനചര്യ മുതൽ ഡയറ്റ് ചാർട്ട് വരെയുള്ള നിരവധി വിവരങ്ങൾ പങ്കുവെച്ചു. രാകേഷിന്റെ അഭിപ്രായത്തിൽ, നടൻ ഫാൻസി ദിനചര്യകളിൽ മുഴുകാറില്ല. പകരം, 'ജയന്റ് സെറ്റ്' എന്ന പഴയകാല, സാധാരണ ബോഡിബിൽഡിങ് വ്യായാമം ചെയ്തുകൊണ്ട് ഫിറ്റ്നസ് നിലനിർത്തുന്നു. പരിശീലകൻ ഇതിനെ ഒരു എച്ച്ഐഐടി വ്യായാമം എന്നാണ് വിളിക്കുന്നത്. വിശ്രമമില്ലാതെ ചെയ്യുന്ന ഈ വ്യായാമം സൽമാൻ എപ്പോഴും എസി ഓഫ് ചെയ്തിട്ടാണ് ചെയ്യുന്നത്.
Also Read: 6 മാസം ദിവസവും ഉച്ചവരെ കിടന്നുറങ്ങിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?
''ഇൻക്ലൈൻസ്, പുഷ്-അപ്പുകൾ, ഫ്ലൈ തുടങ്ങി ഏകദേശം 10 വ്യത്യസ്ത തരം ചെസ്റ്റ് വ്യായാമങ്ങൾ സൽമാൻ ചെയ്യുന്നു. ഒരു വ്യായാമത്തിൽ നിന്ന് തുടങ്ങി ഇടവേളയില്ലാതെ അദ്ദേഹം അടുത്തതിലേക്ക് നീങ്ങുന്നു. ഒരു വ്യായാമത്തിൽ നിന്ന് മറ്റൊന്നിലേക്ക് നടക്കുന്ന സമയം മാത്രമാണ് അദ്ദേഹം വിശ്രമിക്കുന്നത്. സൽമാൻ ഹെവി വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്നില്ല, പക്ഷേ വോളിയം പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇടയ്ക്ക് അദ്ദേഹം വെള്ളം കുടിക്കും, ”ഫിറ്റ്നസ് കോച്ച് വെളിപ്പെടുത്തി.
Also Read: ചിയ സീഡ്സ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 തരം ആളുകൾ ആരൊക്കെ?
ജിമ്മിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിൽ നടൻ വിശ്വസിക്കുന്നില്ല. പകരം, ഓരോ വ്യായാമത്തിനും ഇടയിൽ ഏകദേശം 30 സെക്കൻഡ് ഇടവേള എടുക്കുന്നു, ഇത് ഒരു വ്യായാമത്തിൽ നിന്ന് അടുത്തതിലേക്ക് നടക്കാൻ ആവശ്യമായ സമയമാണെന്ന് രാകേഷ് പറയുന്നു. ''കൂടാതെ 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ സമയത്തിനുള്ളിൽ തന്റെ വ്യായാമം പൂർത്തിയാക്കുന്നു. എച്ച്ഐഐടി നിങ്ങളെ വിയർപ്പിക്കുകയും വേഗത്തിൽ ക്ഷീണിപ്പിക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാലറി കത്തിക്കുകയും ചെയ്യുന്നു," പരിശീലകൻ വിശദീകരിച്ചു.
സൽമാൻ ഖാന്റെ ദിനചര്യ എന്താണ്?
വെറും വ്യായാമം മാത്രമല്ല, സൽമാൻ ഖാന്റെ ദിനചര്യ. അച്ചടക്കമുള്ള ജീവിതശൈലിയും അദ്ദേഹം പിന്തുടരുന്നു. പരിശീലകന്റെ അഭിപ്രായത്തിൽ, അദ്ദേഹം അതിരാവിലെ എഴുന്നേൽക്കുകയും തുടർന്ന് ഫാസ്റ്റഡ് കാർഡിയോ നടത്തുകയും ചെയ്യുന്നു. തുടർന്ന്, സമയം കിട്ടുമ്പോഴെല്ലാം വെയ്റ്റ് ട്രെയ്നിങ് ചെയ്യുന്നു. “വെയ്റ്റ് ട്രെയിനിങ്ങും കാർഡിയോയും ഇല്ലാതെ, അദ്ദേഹം ഉറങ്ങുകയില്ല,” രാകേഷ് പറഞ്ഞു. ആഴ്ചയിൽ ആറ് ദിവസം സൽമാൻ വ്യായാമം ചെയ്യാറുണ്ട്, ഒരു ദിവസം വിശ്രമം.
Also Read: മലബന്ധം വിട്ടൊഴിയും; ഈ 'മാന്ത്രിക' മരുന്ന് വെറും വയറ്റിൽ 3 ദിവസം കഴിക്കൂ
'വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം മാത്രമേ കഴിക്കൂ'
''സൽമാന്റെ ഭക്ഷണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു ദിവസം 5 തവണ ഭക്ഷണം കഴിക്കും. രാവിലെ മുട്ട, പഴങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഉച്ചയ്ക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിക്കൂ, അത് മത്സ്യമോ ​​ചിക്കനോ ആകാം. അമ്മ തയ്യാറാക്കിയ ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കൂ. നിങ്ങൾ എന്ത് ഭക്ഷണം കൊണ്ടുവന്നാലും, അദ്ദേഹം പറയും, എന്റെ അമ്മ ഉണ്ടാക്കുന്ന വീട്ടിൽ പാകം ചെയ്ത ഭക്ഷണമേ ഞാൻ കഴിക്കൂ. ചോറ് കുറച്ച് മാത്രമേ കഴിക്കൂ, പച്ചക്കറികൾ കൂടുതൽ ഇഷ്ടപ്പെടുന്നു. സലാഡുകൾക്ക് മുൻഗണന നൽകുന്നു,” രാകേഷ് പറഞ്ഞു.
ചീറ്റ് മീൽസിനെ സംബന്ധിച്ചിടത്തോളം, ആഴ്ചയിൽ ഒരിക്കൽ നടൻ അവ ആസ്വദിക്കാറുണ്ട്, പക്ഷേ ഒരിക്കലും 2,000 കാലറിയിൽ കൂടുതൽ കഴിക്കുന്നില്ല. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്നും രാകേഷ് വെളിപ്പെടുത്തി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അസ്ഥികളെ കരുത്താക്കും, അസ്ഥിക്ഷയം തടയും; ഈ നട്സ് 10 എണ്ണം കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us