/indian-express-malayalam/media/media_files/2025/10/31/constipation-2025-10-31-11-38-38.jpg)
Source: Freepik
എല്ലാവരും മലമൂത്ര വിസർജനം നടത്താറുണ്ട്, പക്ഷേ അതിനെടുക്കുന്ന സമയം നിങ്ങൾ മനസിലാക്കിയതിലും കൂടുതൽ കാര്യങ്ങൾ പറയും. മലമൂത്ര വിസർജന സമയത്തെ ദഹനാരോഗ്യത്തിന്റെ ഒരു ലക്ഷണമായി ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ പലപ്പോഴും കണക്കാക്കാറുണ്ട്. ആരോഗ്യമുള്ള ഒരാൾക്ക് മലവിസർജനത്തിന് വെറും രണ്ട് മിനിറ്റുകൾ മാത്രമേ എടുക്കൂ, തീർച്ചയായും 10 മിനിറ്റിൽ കൂടരുത്. ഗണ്യമായി കുറവോ അതിൽ കൂടുതലോ ആയ എന്തും ദഹനപ്രക്രിയ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു.
Also Read: ഒരു മാസം എല്ലാ ദിവസവും കുതിർത്ത വാൽനട്ട് കഴിച്ചാൽ എന്ത് സംഭവിക്കും?
ഒരു മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ മലമൂത്ര വിസർജനം പൂർത്തിയാക്കുന്ന ഒരാൾ വളരെ വേഗത്തിൽ മലമൂത്ര വിസർജനം നടത്തുന്നുണ്ടാകാം, അതായത് ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടുന്നില്ല. മറുവശത്ത്, 15-20 മിനിറ്റ് ഇരുന്ന് ആയാസപ്പെടുന്നത് വൻകുടൽ മാലിന്യം കാര്യക്ഷമമായി നീക്കാൻ പാടുപെടുന്നതിന്റെ സൂചനയാണ്, ഇത് പലപ്പോഴും മലബന്ധത്തിന്റെ ഒരു ലക്ഷണമാണ്.
കൂടുതൽ നേരം ഇരിക്കുന്നത് കൂടുതൽ ദോഷം ചെയ്യുന്നത് എന്തുകൊണ്ട്?
ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത് മലാശയത്തിലെ സിരകളിൽ അനാവശ്യ സമ്മർദം ചെലുത്തും, ഇത് അസ്വസ്ഥതയോ ഹെമറോയ്ഡുകളോ ഉണ്ടാക്കും. എത്ര തവണ പോകുന്നു എന്നതിനെ ആശ്രയിച്ചല്ല, എത്ര സുഖകരമായും സ്ഥിരതയോടെയും അത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സമയം. ചിലർക്ക് ദിവസം ഒരു തവണയും മറ്റു ചിലർക്ക് ഒരു ദിവസം ഇടവിട്ടും മലം പോകുന്നു. ഇരിക്കുന്ന സമയം കുറവാണെങ്കിൽ ; മലം മൃദുവും എളുപ്പത്തിൽ കടന്നുപോകുന്നതും ആരോഗ്യകരമായിരിക്കും.
Also Read: ടെസ്റ്റ് വേണ്ട, ഒരു ബോട്ടിൽ മതി: വീട്ടിലിരുന്ന് വൃക്കകളുടെ ആരോഗ്യം പരിശോധിക്കാം
ആരോഗ്യത്തെക്കുറിച്ച് മലമൂത്ര വിസർജനം എന്താണ് പറയുന്നത്?
കട്ടിയുള്ളതും, പലപ്പോഴും പുറന്തള്ളാൻ പരിശ്രമം ആവശ്യമുള്ളതുമായ മലം എന്നതിനർത്ഥം ആവശ്യത്തിന് നാരുകളോ ദ്രാവകങ്ങളോ ഇല്ല എന്നാണ്. കുറച്ച് മിനിറ്റുകൾക്കുള്ളിൽ എളുപ്പത്തിൽ പുറന്തള്ളപ്പെടുന്ന മലം പൊതുവെ നല്ല സന്തുലിതമായ കുടലിന്റെ ലക്ഷണമാണ്.
മലമൂത്ര വിസർജനം അയഞ്ഞതും വളരെ വേഗത്തിൽ പുറന്തള്ളപ്പെടുന്നതുമാണെങ്കിൽ, കുടൽ ദഹനം വേഗത്തിലാക്കുന്നു എന്നാണ് ഇതിനർത്ഥം. സമയക്രമത്തിലോ സ്ഥിരതയിലോ ഉള്ള ദീർഘകാല മാറ്റങ്ങൾ ഒരിക്കലും അവഗണിക്കരുത്, അവ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ പോലുള്ള അടിസ്ഥാന പ്രശ്നങ്ങളുടെ ലക്ഷണങ്ങളായിരിക്കാം.
Also Read: ദിവസവും ഭക്ഷണത്തോടൊപ്പം പച്ചമുളക് കഴിച്ചാൽ എന്ത് സംഭവിക്കും?
എപ്പോഴാണ് വൈദ്യോപദേശം തേടേണ്ടത്
പതിവായി മലവിസർജനം 10 മിനിറ്റിൽ കൂടുതൽ എടുക്കുകയാണെങ്കിൽ, അല്ലെങ്കിൽ വേദന, രക്തം, അല്ലെങ്കിൽ അമിതമായ ആയാസം എന്നിവ ഉണ്ടെങ്കിൽ, ഒരു സ്പെഷ്യലിസ്റ്റിനെ സമീപിക്കേണ്ടത് പ്രധാനമാണ്. നീണ്ടുനിൽക്കുന്ന മലബന്ധം അല്ലെങ്കിൽ മലവിസർജന ശീലങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവ ദഹന സംബന്ധമായ തകരാറുകളിലേക്ക് നീങ്ങാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹം ക്ഷണിച്ചു വരുത്തും: ഈ 4 ഭക്ഷണങ്ങൾ വീട്ടിലേക്ക് വേണ്ടെന്ന് കാർഡിയോളജിസ്റ്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us