scorecardresearch

ദിവസവും ഭക്ഷണത്തോടൊപ്പം പച്ചമുളക് കഴിച്ചാൽ എന്ത് സംഭവിക്കും?

പച്ചമുളക് വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും പോലുള്ള അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നും അവ മെറ്റബോളിസത്തിന് നല്ലതാണെന്നും എന്നാൽ അവയുടെ ഉപഭോഗം പരിമിതപ്പെടുത്തണമെന്നും ഡയറ്റീഷ്യൻ

പച്ചമുളക് വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും പോലുള്ള അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നും അവ മെറ്റബോളിസത്തിന് നല്ലതാണെന്നും എന്നാൽ അവയുടെ ഉപഭോഗം പരിമിതപ്പെടുത്തണമെന്നും ഡയറ്റീഷ്യൻ

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
green chillies

Source: Freepik

സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുന്ന ഓരോ പച്ചക്കറിക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പച്ചമുളകിനും ഇത് ബാധകമാണ്. ഭക്ഷണത്തോടൊപ്പം ഒരു പച്ചമുളക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഷെഫ് മഞ്ജു മിത്തൽ പറഞ്ഞു. “എല്ലാ ഭക്ഷണത്തിനൊപ്പം ഒരു പച്ചമുളക് കഴിക്കുന്നത് ചർമ്മത്തെ ശുദ്ധീകരിക്കാനും, മെറ്റബോളിസം മെച്ചപ്പെടുത്താനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു,” മിത്തൽ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവകാശപ്പെട്ടു.

Advertisment

Also Read: ഒരു മാസം ദിവസവും തൈര് കഴിക്കുമ്പോൾ എന്ത് സംഭവിക്കും? ഏതു സമയത്ത് കഴിക്കണം

ദിവസവും ഭക്ഷണത്തോടൊപ്പം ഒരു പച്ചമുളക് കഴിക്കണോ?

പച്ചമുളക് വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും പോലുള്ള അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നും അവ മെറ്റബോളിസത്തിന് നല്ലതാണെന്നും എന്നാൽ അവയുടെ ഉപഭോഗം പരിമിതപ്പെടുത്തണമെന്നും മുംബൈയിലെ അപ്പോളോ സ്പെക്ട്രയിലെ ഡയറ്റീഷ്യൻ ഫൗസിയ അൻസാരി പറഞ്ഞു. “പച്ചമുളകിലെ ഉയർന്ന കാപ്‌സൈസിൻ അളവ് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും വയറിൽ എരിച്ചിൽ, അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും,” അൻസാരി പറഞ്ഞു.

വയർ സംബന്ധമായ പ്രശ്നങ്ങളോ ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ അൾസർ പോലുള്ള അവസ്ഥകളോ ഉള്ളവർ ദിവസവും പച്ചമുളക് കഴിക്കുന്നത് ഒഴിവാക്കണമെന്ന് അവർ പറഞ്ഞു, കാരണം ഇത് അവരുടെ അവസ്ഥ വേഗത്തിൽ വഷളാക്കും. "കൂടാതെ, മുളകുകൾ പൊതുവെ എരിവുള്ളവയാണ്, ഇത് വായിലും തൊണ്ടയിലും എരിവ് ഉണ്ടാക്കും. മുളകിലെ കാപ്സൈസിൻ അന്നനാളത്തിലെ പെയിൻ റിസപ്റ്ററുകളെ സജീവമാക്കും. ഭക്ഷണം ഇതിനകം അസ്വസ്ഥമായ കുടലിലൂടെ നീങ്ങുമ്പോൾ എരിച്ചിലുണ്ടാക്കും," അൻസാരി പറഞ്ഞു.

Advertisment

Also Read: ഡയറ്റും ജിമ്മും മറന്നേക്കൂ; വണ്ണം കുറയാൻ ചെയ്യാം ഈ 10 കാര്യങ്ങൾ

ദിവസവും ധാരാളം മുളക് കഴിക്കുന്നത് ദഹനത്തെ വേഗത്തിലാക്കുമെന്നും മലവിസർജനം അല്ലെങ്കിൽ കടുത്ത മലബന്ധം എന്നിവയ്ക്ക് കാരണമാകുമെന്നും അൻസാരി മുന്നറിയിപ്പ് നൽകി. "ഇതുകൊണ്ടാണ് എല്ലാ ദിവസവും പച്ചമുളക് കഴിക്കുന്നത് ഒഴിവാക്കേണ്ടത്. നിങ്ങൾക്ക് പച്ചമുളക് കഴിക്കാൻ ഇഷ്ടമാണെങ്കിൽ, ഒന്നിൽ കൂടുതൽ കഴിക്കരുത്," അൻസാരി അഭിപ്രായപ്പെട്ടു.

Also Read: ഒരു മാസം ദിവസവും കുതിർത്ത ബദാം കഴിച്ചാൽ എന്ത് സംഭവിക്കും?

കടും ചുവപ്പ് നിറത്തിലുള്ള പച്ചമുളകുകളെ അപേക്ഷിച്ച് എരിവ് കുറവായതിനാൽ ഇളം പച്ചനിറമുള്ള മുളക് തിരഞ്ഞെടുക്കാനും അവർ നിർദേശിച്ചു. "കുടലിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ദീർഘകാലത്തേക്ക് അമിതമായി എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്," അൻസാരി പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ഓറഞ്ചിനേക്കാൾ നാലിരട്ടി വൈറ്റമിൻ, വീട്ടുമുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: