scorecardresearch

ഒരു മാസം എല്ലാ ദിവസവും കുതിർത്ത വാൽനട്ട് കഴിച്ചാൽ എന്ത് സംഭവിക്കും?

ദഹനം മുതൽ ഊർജ നില വരെ, ഈ പോഷകസമൃദ്ധമായ നട്‌സ് ദിവസവും കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

ദഹനം മുതൽ ഊർജ നില വരെ, ഈ പോഷകസമൃദ്ധമായ നട്‌സ് ദിവസവും കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

author-image
Health Desk
New Update
Walnut, health

Source: Freepik

കുതിർത്ത വാൽനട്ട് നിശബ്ദമായി പലരുടെയും ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. അവ തയ്യാറാക്കാൻ എളുപ്പമാണ്, കൂടുതൽ പരിശ്രമം ആവശ്യമില്ല, തിരക്കേറിയ ഒരു ദിവസത്തിന് അനുയോജ്യവുമാണ്. എന്നാൽ ഒരു മാസത്തേക്ക് എല്ലാ ദിവസവും കുതിർത്ത വാൽനട്ട് കഴിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ദഹനം മുതൽ ഊർജ നില വരെ, ഈ പോഷകസമൃദ്ധമായ നട്‌സ് ദിവസവും കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്.

Advertisment

1. കാലക്രമേണ ദഹനം മെച്ചപ്പെടുന്നു

കുതിർത്ത വാൽനട്ട് മൃദുവായതിനാൽ ദഹിക്കാൻ എളുപ്പമാണ്. കുതിർക്കുന്നതിലൂടെ ദഹനത്തെ ബുദ്ധിമുട്ടിലാക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡും ടാനിനുകളും തകർക്കാൻ സഹായിക്കുന്നു. ദിവസവും വാൽനട്ട് കഴിക്കുന്നത് രീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും പകർച്ചവ്യാധികൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Also Read: ടെസ്റ്റ് വേണ്ട, ഒരു ബോട്ടിൽ മതി: വീട്ടിലിരുന്ന് വൃക്കകളുടെ ആരോഗ്യം പരിശോധിക്കാം

2. കൂടുതൽ ഊർജസ്വലതയും ഏകാഗ്രതയും അനുഭവപ്പെടുന്നു 

വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, സസ്യ പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ നിറഞ്ഞിരിക്കുന്നു, ഇവ ദിവസം മുഴുവൻ ഊർജം നിലനിർത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന പോഷകങ്ങളാണ്. പ്രത്യേകിച്ച് കുതിർത്ത വാൽനട്ട്, മെറ്റബോളിസ് ചെയ്യാൻ എളുപ്പമാണ്, കൂടാതെ ശരീരത്തിന് സാവധാനവും സുസ്ഥിരവുമായ ഊർജ്ജം നൽകുന്നു. വ്യായാമത്തിന് മുമ്പുള്ള ഒരു മികച്ച ലഘുഭക്ഷണം കൂടിയാണിത്.

Advertisment

3. ചർമ്മം കൂടുതൽ മെച്ചപ്പെടാൻ തുടങ്ങുന്നു

വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തെ പോഷിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ വരൾച്ച കുറയ്ക്കാനും ഉള്ളിൽ നിന്ന് സ്വാഭാവിക തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു. പതിവായി കഴിക്കുന്നത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും കാലക്രമേണ മൃദുവായി കാണപ്പെടാനും സഹായിക്കും. 

Also Read: ദിവസവും ഭക്ഷണത്തോടൊപ്പം പച്ചമുളക് കഴിച്ചാൽ എന്ത് സംഭവിക്കും?

Walnut, health
Source: Freepik

4. മുടിയും നഖവും കൂടുതൽ ശക്തമാകും

കുതിർത്ത വാൽനട്ടിൽ ബയോട്ടിൻ, വൈറ്റമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ആരോഗ്യമുള്ള മുടിക്കും നഖത്തിനും അത്യാവശ്യമാണ്. ദിവസവും ഇവ കഴിക്കുന്നത് മുടിക്ക് ബലം നൽകുകയും, വരൾച്ച കുറയ്ക്കുകയും, തിളക്കം വർധിപ്പിക്കുകയും ചെയ്യും. 

5. കൂടുതൽ സംതൃപ്തിയും നൽകുന്നു

വാൽനട്ടിൽ കാലറി കൂടുതലാണെങ്കിലും, അവയിൽ നാരുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കും. അസംസ്കൃത വാൽനട്ടുകളെ അപേക്ഷിച്ച് കുതിർത്ത വാൽനട്ട് ദഹനത്തിന് എളുപ്പമാണ്.

Also Read: പ്രമേഹം ക്ഷണിച്ചു വരുത്തും: ഈ 4 ഭക്ഷണങ്ങൾ വീട്ടിലേക്ക് വേണ്ടെന്ന് കാർഡിയോളജിസ്റ്റ്

ഒരു ദിവസം എത്ര വാൽനട്ട് കഴിക്കണം?

ഒരാൾക്ക് പ്രതിദിനം 2-4 വാൽനട്ട് കഴിക്കാം. കുതിർത്ത വാൽനട്ട് ഇഷ്ടപ്പെടാത്തവർക്ക് അസംസ്കൃതമോ വറുത്തതോ ആയ വാൽനട്ട് കഴിക്കാം. ദിവസത്തിലെ ഏത് സമയത്തും വാൽനട്ട് കുതിർത്ത് കഴിക്കാം. എന്നിരുന്നാലും, കാലറി കൂടുതലായതിനാൽ വാൽനട്ട് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് വിശപ്പ് തടയാൻ സഹായിക്കും. അർധരാത്രിയിൽ വിശപ്പ് ശമിപ്പിക്കുന്നതിന് ആരോഗ്യകരമായ ലഘുഭക്ഷണമായും കഴിക്കാം. രാത്രിയിൽ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, കാരണം അവയുടെ ഉയർന്ന കൊഴുപ്പ് ഉള്ളടക്കം ശരീരത്തെ മന്ദഗതിയിലാക്കുമ്പോൾ ദഹനത്തെയും മന്ദഗതിയിലാക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: വെറും 10 മിനിറ്റ് മതി; രാവിലെ ഇതൊന്ന് ചെയ്യൂ; ആരോഗ്യം നിങ്ങളെ തേടി വരും

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: