/indian-express-malayalam/media/media_files/2025/10/30/kidney-health-2025-10-30-16-10-33.jpg)
Source: Freepik
നമ്മുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ സ്വയം പരിശോധിക്കാൻ കഴിയുമോ? യൂറോളജിസ്റ്റ് ഡോ.പർവേസിന്റെ അഭിപ്രായത്തിൽ, നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു ലളിതമായ ഹാക്കിലൂടെ വൃക്കകളുടെ പ്രവർത്തനം തിരിച്ചറിയാൻ സാധിക്കും. ആർഎഫ്ടി പരിശോധനയോ കിഡ്നി ഫംങ്ഷൻ പരിശോധനയോ ഇല്ലാതെ വൃക്ക ആരോഗ്യം പരിശോധിക്കുന്നതിനുള്ള തന്ത്രത്തെക്കുറിച്ചാണ് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
Also Rea: വെറും 10 മിനിറ്റ് മതി; രാവിലെ ഇതൊന്ന് ചെയ്യൂ; ആരോഗ്യം നിങ്ങളെ തേടി വരും
വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
ഡോ.പർവേസിന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം അറിയാനുള്ള ഏറ്റവും നല്ല മാർഗം 'മൂത്രത്തിന്റെ അളവ്' ആണ്. "സാധാരണയായി, ഒരു വ്യക്തിയുടെ മൂത്രത്തിന്റെ അളവ് മണിക്കൂറിൽ കിലോഗ്രാമിന് 0.5 മുതൽ 1 മില്ലി വരെയാണ്." ഉദാഹരണത്തിന്, 50 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് മണിക്കൂറിൽ ഏകദേശം 50 മില്ലി മൂത്രം പുറത്തുപോകണമെന്നാണ് ഡോ.പർവേസ് പറഞ്ഞത്. അവർക്ക് നല്ല രീതിയിൽ പ്രവർത്തിക്കുന്ന വൃക്കകളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മൂത്രത്തിന്റെ അളവ് എങ്ങനെ പരിശോധിക്കാം?
ഒരാൾക്ക് സ്വന്തം മൂത്രത്തിന്റെ അളവ് എങ്ങനെ പരിശോധിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞത് 10 മണിക്കൂറെങ്കിലും മൂത്രത്തിന്റെ അളവ് കണക്കാക്കാൻ ഡോ.പർവേസ് നിർദേശിച്ചു. അതനുസരിച്ച്, 50 കിലോഗ്രാം ഭാരമുള്ള ഒരാളുടെ മൂത്രത്തിന്റെ അളവ് ഏകദേശം 500 മില്ലി ആയി മാറുന്നു.
Also Read: ഒരു മാസം ദിവസവും തൈര് കഴിക്കുമ്പോൾ എന്ത് സംഭവിക്കും? ഏതു സമയത്ത് കഴിക്കണം
"നിങ്ങൾക്ക് ഒരു ലിറ്റർ വെള്ളത്തിന്റെ കുപ്പി എടുത്ത് അതിനനുസരിച്ച് കണക്കാക്കാം. നിങ്ങളുടെ മൂത്രത്തിന്റെ അളവ് ആവശ്യത്തിന് ആണെങ്കിൽ, നിങ്ങളുടെ വൃക്കകൾ പൂർണമായും സുഖമായിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഈ ലളിതമായ പരിശോധനയിൽ നിന്ന് നിങ്ങളുടെ വൃക്കകൾ എത്രത്തോളം നന്നായി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു മികച്ച ആശയം ലഭിക്കും," അദ്ദേഹം പറഞ്ഞു.
Also Read: ഡയറ്റും ജിമ്മും മറന്നേക്കൂ; വണ്ണം കുറയാൻ ചെയ്യാം ഈ 10 കാര്യങ്ങൾ
"വൃക്കകളുടെ പ്രവർത്തന പരിശോധന നടത്താൻ മൂത്രത്തിന്റെ അളവ് മാത്രം മതി. വലിയ ആശുപത്രികളിലോ സെപ്സിസ്, ഷോക്ക് അല്ലെങ്കിൽ ഒരു രോഗിയെ ഐസിയുവിൽ പ്രവേശിപ്പിച്ചാലോ പോലുള്ള ഗുരുതരമായ അവസ്ഥകളിലോ നടത്തുന്ന ഒരു പരിശോധനയാണിത്. ആദ്യം ഡോക്ടർമാർ മൂത്രത്തിന്റെ അളവ് പരിശോധിക്കുകയും നമ്മുടെ വൃക്കകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് പൂർണ്ണമായ ഒരു ധാരണ നേടുകയും ചെയ്യുന്നു," ഡോ.പർവേസ് പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു മാസം ദിവസവും കുതിർത്ത ബദാം കഴിച്ചാൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us