scorecardresearch

പ്രമേഹം ക്ഷണിച്ചു വരുത്തും: ഈ 4 ഭക്ഷണങ്ങൾ വീട്ടിലേക്ക് വേണ്ടെന്ന് കാർഡിയോളജിസ്റ്റ്

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട നാല് ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് ഡോക്ടർ വെളിപ്പെടുത്തി

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട നാല് ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് ഡോക്ടർ വെളിപ്പെടുത്തി

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Diabetes Food

Source: Freepik

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ സൗകര്യപ്രദവും രുചികരവുമായിരിക്കാം. പക്ഷേ, പതിവായി കഴിക്കുന്നത് ആരോഗ്യത്തെ നിശബ്ദമായി ബാധിച്ചേക്കാം. അധിക പഞ്ചസാര, ഉപ്പ്, പ്രിസർവേറ്റീവുകൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഈ ഭക്ഷണങ്ങൾ കാലക്രമേണ ഹൃദയത്തെയും കുടലിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. 

Advertisment

ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് അത്തരം ഭക്ഷണങ്ങൾ ദിനചര്യയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. അതല്ലെങ്കിൽ മിതമായ അളവിൽ മാത്രം അവ കഴിക്കുക. ഡൽഹിയിലെ ആഷ്‌ലോക് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ.അലോക് ചോപ്ര, ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട നാല് ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. 

Also Read: ഒരു മാസം ദിവസവും തൈര് കഴിക്കുമ്പോൾ എന്ത് സംഭവിക്കും? ഏതു സമയത്ത് കഴിക്കണം

മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ തുടങ്ങിയ അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ദോഷം വരുത്തുമെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം വീഡിയോയിൽ വിശദീകരിച്ചു. കൂടാതെ അവ മിതമായി ആസ്വദിക്കാനുള്ള ഒരു ലളിതമായ ഹാക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. 

Advertisment

1. സംസ്കരിച്ച മാംസം

സോസേജുകൾ, സലാമികൾ, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ ഒഴിവാക്കാൻ ഡോ.ചോപ്ര ആവശ്യപ്പെട്ടു. കാരണം അവയിൽ ഹൃദയത്തിനും കുടലിനും ഹാനികരമായ പ്രിസർവേറ്റീവുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

2. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ

ഡോ. ചോപ്രയുടെ അഭിപ്രായത്തിൽ, കോളകൾ, എനർജി ഡ്രിങ്കുകൾ, പായ്ക്കറ്റ് ജ്യൂസുകൾ എന്നിവ പോലുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങൾ അടുക്കളയിൽ നിന്ന് മാറ്റി വയ്ക്കണം. അവ നിങ്ങളെ പ്രമേഹത്തിലേക്ക് തള്ളിവിടുന്ന പഞ്ചസാര ബോംബുകൾ മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ഡയറ്റും ജിമ്മും മറന്നേക്കൂ; വണ്ണം കുറയാൻ ചെയ്യാം ഈ 10 കാര്യങ്ങൾ

3. ഉപ്പിട്ട ലഘുഭക്ഷണങ്ങൾ

നാംകീൻ, മസാല ചിപ്‌സ് തുടങ്ങിയ ഉപ്പിട്ട ലഘുഭക്ഷണങ്ങൾ ദിവസവും കഴിക്കരുത്, സാധ്യമെങ്കിൽ ഒഴിവാക്കുക. അവയിൽ ശുദ്ധീകരിച്ച എണ്ണയും അധിക ഉപ്പും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം വേഗത്തിൽ വർധിപ്പിക്കും.

4. പായ്ക്കറ്റ് മധുരപലഹാരങ്ങൾ

മിഠായി ബോക്സുകൾ, കുക്കികൾ എന്നിവയുൾപ്പെടെയുള്ള പായ്ക്കറ്റ് മ മധുരപലഹാരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര, കൃത്രിമ നിറങ്ങൾ, ട്രാൻസ് ഫാറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ശരീരത്തിന് നിശബ്ദമായി ദോഷം ചെയ്യും. 

Also Read: ഒരു മാസം ദിവസവും കുതിർത്ത ബദാം കഴിച്ചാൽ എന്ത് സംഭവിക്കും?

ആസക്തികളെ എങ്ങനെ നിയന്ത്രിക്കാം?

ദോഷകരമായേക്കാവുന്ന ഇത്തരം ഭക്ഷണങ്ങൾ കഴിക്കാനുള്ള പ്രേരണയെ ചെറുക്കാൻ പ്രയാസമാണ്. അത്തരം ലഘുഭക്ഷണങ്ങൾ മിതമായി കഴിക്കാൻ സ്വയം പരിശീലിപ്പിക്കുക. വീടിന് പുറത്ത് അവ ആസ്വദിക്കുക, കാരണം അവ നിങ്ങളുടെ അടുക്കളയിൽ സ്റ്റോക്ക് ചെയ്യുമ്പോഴാണ് യഥാർത്ഥ പ്രശ്‌നം ആരംഭിക്കുന്നത്. “ഒരിക്കലും അവ കഴിക്കരുതെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു അച്ചടക്കമെന്ന നിലയിൽ, അവ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരരുത്. കാരണം അവ നിങ്ങളുടെ അടുക്കളയിലാണെങ്കിൽ, നിങ്ങൾ പ്രലോഭിപ്പിക്കപ്പെടും. നിങ്ങളുടെ വീട് ഒരു സുരക്ഷിത ഇടമായി തുടരട്ടെ,” അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ഭക്ഷണശീലത്തിൽ 8 മാറ്റങ്ങൾ വരുത്തി; അതിശയിപ്പിച്ച് യുവതിയുടെ രൂപമാറ്റം; 'മുമ്പും ശേഷവും' ചിത്രങ്ങൾ വൈറൽ

Diabetes Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: