/indian-express-malayalam/media/media_files/2024/11/11/fPTLXPM5zfJac8K2Tcc3.jpg)
Source: Freepik
ലോകമെന്പാടും പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അനാരോഗ്യകരമായ ജീവിതശൈലി പ്രമേഹം ക്ഷണിച്ചുവരുത്തും. പഞ്ചസാര അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ പ്രമേഹം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ചില ഭക്ഷണങ്ങൾ പ്രമേഹ നിയന്ത്രണത്തിന് ഗുണം ചെയ്യും, അതിലൊന്നാണ് അവോക്കാഡോ.
ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അവശ്യ പോഷകങ്ങൾ നിറഞ്ഞ പ്രകൃതിദത്ത പഴമാണിത്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാനും ഭക്ഷണക്രമം കൂടുതൽ പോഷകപ്രദവുമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവോക്കാഡോകൾ ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അവോക്കാഡോ സഹായിക്കുന്നതെങ്ങനെയെന്ന് നോക്കാം.
പോഷകങ്ങളുടെ കലവറ
ഒരു അവോക്കാഡോയുടെ പകുതിയിൽ 114 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിൽ പോഷകങ്ങളും ധാതുക്കളും നിറഞ്ഞിരിക്കുന്നു. അവയിൽ പഞ്ചസാരയോ ഉപ്പോ അടങ്ങിയിട്ടില്ല, കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്, അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് അവ തികച്ചും അനുയോജ്യമാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
പ്രമേഹമുള്ളവർക്ക് ഹൃദ്രോഗസാധ്യത കൂടുതലാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ അവോക്കാഡോയ്ക്ക് കഴിയും. അവോക്കാഡോകൾ ഹൃദയാരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയിൽ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾക്ക് രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയും. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കും.
സംതൃപ്തി വർധിപ്പിക്കുന്നു
ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതഭാരമോ അല്ലെങ്കിൽ പൊണ്ണത്തടിയോ ആണ്. അവോക്കാഡോകൾക്ക് സംതൃപ്തി വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹം വരാതിരിക്കാനും കാലതാമസം വരുത്താനും ആരോഗ്യകരമായ ഭാരം നിലനിർത്താൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിനുള​ള പ്രധാന മാർഗം ആരോഗ്യകരമായ നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്.
നാരുകളുടെ നല്ല ഉറവിടം കൂടിയാണ് അവോക്കാഡോ. പകുതി അവോക്കാഡോയിൽ 4.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി അനുഭവപ്പെടാൻ സഹായിക്കും.ധാരാളം നാരുകൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതുപോലെ തന്നെ ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ മറ്റ് അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
മിക്ക പഴങ്ങളിൽ നിന്നും വ്യത്യസ്തമായി, അവോക്കാഡോകളിൽ കാർബോഹൈഡ്രേറ്റ് കുറവാണ്, പക്ഷേ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലാണ്. മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകാൻ കഴിയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.