scorecardresearch

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ? ഈ ഭക്ഷണങ്ങൾ കഴിക്കാം

ദൈനംദിന ഭക്ഷണത്തിൽ ചില സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ നൽകാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായിക്കും

ദൈനംദിന ഭക്ഷണത്തിൽ ചില സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ നൽകാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Super Foods To Control Blood Sugar

Source: Freepik

പ്രമേഹം നിയന്ത്രിക്കുന്നത് പലപ്പോഴും ഭക്ഷണക്രമവും വ്യായാമവും ചിലപ്പോൾ മരുന്നും ആവശ്യമായി വന്നേക്കാം. എന്നാൽ, കർശനമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ചില സൂപ്പർഫുഡുകൾ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ നൽകാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായിക്കും.

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഴിവുള്ള ഏഴ് സൂപ്പർഫുഡുകളെ പരിയപ്പെടാം. ഈ ഭക്ഷണങ്ങൾ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുമെന്ന് കൂടി അറിയുക.

ഇലക്കറികൾ

സ്പിനച്, കാലെ, ചീര തുടങ്ങിയ ഇലക്കറികളിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള മികച്ച തിരഞ്ഞെടുപ്പാണ്. അവയിൽ മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവയും ധാരാളമുണ്ട്. ഇവ രണ്ടും മെച്ചപ്പെട്ട ഇൻസുലിൻ സെൻസിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബെറികൾ

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും കൂടുതലാണ്. അവയ്ക്ക് കുറഞ്ഞ ജിഐ ഉണ്ട്, അതായത് മറ്റ് പഴങ്ങളെപ്പോലെ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല. ഇതുകൂടാതെ, മധുരപലഹാരങ്ങളോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്താൻ അവയിലെ സ്വാഭാവിക മാധുര്യത്തിന് കഴിയും.

Advertisment

നട്സും വിത്തുകളും

ബദാം, വാൽനട്ട്, ചിയ വിത്തുകൾ തുടങ്ങിയ നട്സുകളും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നൽകുന്നു, ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു, രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന മഗ്നീഷ്യവും മറ്റ് പോഷകങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.

ധാന്യങ്ങൾ

ശുദ്ധീകരിച്ച ധാന്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓട്സ്, ക്വിനോവ, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഗ്രീക്ക് യോഗർട്ട്

ഗ്രീക്ക് യോഗർട്ടിൽ പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രോട്ടീൻ സഹായിക്കുന്നു.

പയർവർഗങ്ങൾ

ബീൻസ്, പയർ, ചെറുപയർ എന്നിവയുൾപ്പെടെയുള്ള പയർവർഗങ്ങളിൽ നാരുകൾ, പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റ് മെച്ചപ്പെടുത്താനും ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കുന്നു.

കറുവാപ്പട്ട

ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diabetes Mellitus News Type 1 And 2 Diabetes Symptoms Diet Health Tips Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: