scorecardresearch

ഉപ്പ് കഴിക്കുന്നത് കുറയ്ക്കൂ; ഹൃദയാഘാത മരണങ്ങളും വൃക്ക രോഗങ്ങളും കുറയ്ക്കാമെന്ന് ഡബ്ല്യുഎച്ച്ഒ

നിലവിൽ ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിദിനം 11 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു, ഇത് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നതിന്റെ ഇരട്ടിയാണ് (പ്രതിദിന ഉപ്പ് ഉപഭോഗം 5 ഗ്രാമിൽ താഴെ

നിലവിൽ ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിദിനം 11 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു, ഇത് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നതിന്റെ ഇരട്ടിയാണ് (പ്രതിദിന ഉപ്പ് ഉപഭോഗം 5 ഗ്രാമിൽ താഴെ

author-image
Health Desk
New Update
health

Source: Freepik

പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പ് കഴിച്ചാൽ, 10 വർഷത്തിനുള്ളിൽ ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവ കൊണ്ടുള്ള 300,000 മരണങ്ങൾ  ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ മോഡലിങ് പഠനത്തിലാണ് ഈ കണ്ടെത്തൽ. ദ ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment

ഉപ്പിന്റെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം മൂലമുള്ള 1.7 മില്യൺ മരണങ്ങളും വിട്ടുമാറാത്ത വൃക്കരോഗം മൂലമുള്ള പുതിയ 700,000 കേസുകളും 10 വർഷത്തിനുള്ളിൽ കുറയ്ക്കാനാകുമെന്ന് പഠനം പറയുന്നു. നിലവിൽ ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിദിനം 11 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു, ഇത് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നതിന്റെ ഇരട്ടിയാണ് (പ്രതിദിന ഉപ്പ് ഉപഭോഗം 5 ഗ്രാമിൽ താഴെ).

ഇന്ത്യക്കാരിലെ ഉപ്പിന്റെ ഉപഭോഗം

ഇന്ത്യക്കാർ ഭക്ഷണം പാചകം ചെയ്യുമ്പോഴും ചിലർ നേരിട്ട് ഭക്ഷണത്തിൽ ഉപ്പ് ചേർത്തും ഉപയോഗിക്കാറുണ്ട്. ഇന്ത്യക്കാരിൽ പാക്കേജ് ചെയ്ത ഭക്ഷണങ്ങളിൽനിന്നുള്ള സോഡിയത്തിന്റെ ഉപയോഗം കൂടിയിട്ടുണ്ട്. ഉദാഹരണത്തിന്, 2011 നും 2021 നും ഇടയിൽ ഉപ്പ് ചേർത്ത ലഘുഭക്ഷണങ്ങളുടെ വിൽപ്പന 17 ശതമാനം വർധിച്ചു. റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങളുടെ (പലപ്പോഴും സോഡിയം കൂടുതലുള്ള) വിപണി 2019-ൽ 32 ബില്യൺ രൂപയിൽ നിന്ന് 2025-ൽ 94 ബില്യൺ രൂപയായി വർധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഭക്ഷണ പാചകത്തിൽ നിന്നല്ലാതെ, ഉപ്പിന്റെ ഭൂരിഭാഗവും സംസ്കരിച്ചതും അൾട്രാ പ്രോസസ്സ് ചെയ്തതുമായ ഭക്ഷണങ്ങളിൽ നിന്നുമാണ്. ഈ ട്രെൻഡ് ഇപ്പോഴും തുടരുന്നുണ്ടെന്നും ഉപ്പിന്റെ ഉപഭോഗ നിയന്ത്രണത്തിൽ ഇന്ത്യക്കാരിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

Advertisment

ഉപ്പിന്റെ ഉയർന്ന ഉപഭോഗം ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

ഉയർന്ന സോഡിയം ഉപഭോഗം നിലവിൽ ആഗോളതലത്തിൽ മരണ സംഖ്യ ഉയർത്തുന്നതിന്റെ പ്രധാന കാരണമാണ്. ഉയർന്ന സോഡിയം ഉപഭോഗം ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, വൃക്കയുടെ പ്രവർത്തന തകരാർ എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുമെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ (പിഎച്ച്എഫ്ഐ) പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ പ്രൊഫ.കെ.ശ്രീനാഥ് റെഡ്ഡി പറഞ്ഞു. 

ഉയർന്ന സോഡിയം ഉപഭോഗം മാത്രമല്ല, പഴങ്ങളും പച്ചക്കറികളും പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങളുടെ കുറഞ്ഞ ഉപഭോഗവും രക്തസമ്മർദത്തിനും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ ഭക്ഷണത്തിൽ സോഡിയം-പൊട്ടാസ്യം അനുപാതം കൂടുതലുള്ള ജനസംഖ്യയിൽ, സോഡിയം കഴിക്കുന്നത് കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: