/indian-express-malayalam/media/media_files/2024/11/08/NSrBZQeJOoMitlmZBJEJ.jpg)
Source: Freepik
വീട്ടിൽ രക്തസമ്മർദം പരിശോധിക്കുന്നത് ഒരാളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നതിനുള്ള പ്രധാന ഘടകമായി മാറിയിട്ടുണ്ട്, പ്രത്യേകിച്ച് രക്തസമ്മർദമോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർക്ക്. വീട്ടിൽ ബിപി പരിശോധിക്കുന്ന നിരവധി പേരുണ്ട്. ഇത്തരത്തിൽ പരിശോധന നടത്തുന്നവർ ഒഴിവാക്കേണ്ട ചില തെറ്റുകളുണ്ട്. വീട്ടിൽവച്ച് ബിപി എങ്ങനെ ശരിയായി പരിശോധിക്കാം എന്നതിനെക്കുറിച്ച് ഡോ.സുധീർ കുമാർ വിശദീകരിച്ചിട്ടുണ്ട്.
- ശരിയായ ബിപി ഉപകരണം ഉപയോഗിക്കുക
- ബിപി പരിശോധിക്കുന്നതിനു മുൻപായി എപ്പോഴും അഞ്ചു മിനിറ്റ് വിശ്രമിക്കുക
- ശാന്തമായ ഒരിടത്ത് മാറി ഇരുന്ന് ബിപി പരിശോധിക്കുക
- ഓരോ തവണയും 1-2 മിനിറ്റ് ഇടവിട്ട് രണ്ട് തവണ പരിശോധിക്കുക
- ദിവസത്തിൽ രണ്ടുതവണ (രാവിലെയും വൈകുന്നേരവും) കുറഞ്ഞത് 3 അല്ലെങ്കിൽ 7 ദിവസമെങ്കിലും പരിശോധിക്കുക
- എല്ലാ റീഡിങ്ങുകളും റെക്കോർഡ് ചെയ്ത് ആരോഗ്യ വിദഗ്ധരെ കാണിക്കുക
രാവിലെ എപ്പോഴും പ്രഭാത ഭക്ഷണത്തിനും മരുന്നുകൾ കഴിക്കുന്നതിനും മുൻപായി ബിപി പരിശോധിക്കണമെന്ന് ഡോ.കുമാർ നിർദേശിച്ചു. രാവിലെ ഉറക്കം ഉണർന്നയുടൻ ബിപി പരിശോധിക്കരുതെന്ന് ഡോ.പല്ലേട്ടി ശിവ കാർത്തിക് റെഡ്ഡി പറഞ്ഞു. ശരീരത്തിന്റെ സ്വാഭാവിക ഫിസിയോളജിക്കൽ താളവും രക്തസമ്മർദത്തെ ബാധിക്കുന്നുവെന്നതാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഉറക്കം ഉണരുമ്പോൾ രക്തസമ്മർദവും ഹൃദയമിടിപ്പും സ്വാഭാവികമായും ഉയരും. ഇത് തെറ്റായ പരിശോധന ഫലം നൽകാൻ ഇടയുണ്ട്. അതിനാൽ, എപ്പോഴും ഉറക്കം ഉണർന്ന് 30 മിനിറ്റോ 1 മണിക്കൂറിനോ ശേഷം ബിപി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Home-based Blood Pressure (BP) Measurement
— Dr Sudhir Kumar MD DM (@hyderabaddoctor) September 7, 2024
(Morning home-based BP should be recorded before breakfast and before taking medicines; but NOT immediately after waking up) pic.twitter.com/DzeToF8YjI
അതുപോലെ ബിപി പരിശോധിക്കുമ്പോൾ എപ്പോഴും അനങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ചെറിയൊരു അനക്കം പോലും ബിപി റീഡിങ്ങിൽ മാറ്റം വരുത്തും. കഫീനും വ്യായാമവും രക്തസമ്മർദം താൽക്കാലികമായി ഉയർത്തും. അതിനാൽ, ബിപി പരിശോധിക്കുന്നതിനു മുമ്പ് കുറഞ്ഞത് 30 മിനിറ്റെങ്കിലും അവ ഒഴിവാക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.