scorecardresearch

ആർത്തവപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണോ? പരിഹാരം ഈ ഭക്ഷണങ്ങൾ

ആർത്തവചക്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർക്ക് ചില ഭക്ഷണങ്ങൾ സഹായിക്കും

ആർത്തവചക്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർക്ക് ചില ഭക്ഷണങ്ങൾ സഹായിക്കും

author-image
Health Desk
New Update
health

Source: Freepik

ആർത്തവസമയത്ത് വയറുവേദന, നടുവേദന തുടങ്ങി പലവിധ പ്രശ്നങ്ങൾ സ്ത്രീകളെ അലട്ടാറുണ്ട്. സമ്മർദം, ഉറക്കം, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ ആർത്തവചക്രത്തെ ബാധിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണക്രമവും സമ്മർദവും ആർത്തവം വൈകി എത്തുന്നത് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിയുക. 

Advertisment

ആർത്തവപ്രശ്നങ്ങൾ അകറ്റുന്നതിന് മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് വളരെ ഗുണം ചെയ്യും. ന്യൂട്രീഷ്യനിസ്റ്റ് ഡോ.സ്മിത ഭോയർ ആർത്തവചക്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർക്ക് ശരിയായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് വിശദീകരിച്ചിട്ടുണ്ട്. 

ആർത്തവ കാലയളവിലെ കുറവ്

ചിലർക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആർത്തവ ചക്രം നീണ്ടുനിൽക്കാറുള്ളത്. രക്തക്കുറവാണ് ഇതിനു പ്രധാന കാരണം. സമ്മർദം, ശരീര ഭാരം കുറവ്, പിസിഒഎസ് അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയാകാം ഇതിനു കാരണം. ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെ ഈ പ്രശ്നം മറികടക്കാൻ കഴിയും. ചിക്കൻ, ബീറ്റ്റൂട്ട്, പയർവർഗങ്ങൾ, സ്പിനച് പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അവോക്കാഡോ, നട്സ്, വിത്തുകൾ, നെയ്യ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ പതിവായി കഴിക്കുക. രക്തയോട്ടം വർധിപ്പിക്കാൻ ഇഞ്ചി സഹായിക്കുന്നു.

വൈകി വരുന്ന ആർത്തവം

ചിലർക്ക് ആർത്തവം വളരെ വൈകിയാണ് വരാറുള്ളത്. സമ്മർദം, ശരീര ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ, പിസിഒഎസ്, അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ ഇതിനു കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു. ഈ പ്രശ്നം മറികടക്കാൻ ഇഞ്ചി, പച്ച പപ്പായ എന്നിവയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. 

Advertisment

ആർത്തവ സമയത്ത് അമിതമായ രക്തസ്രാവം

ചിലർക്ക് ആർത്തവ ദിവസങ്ങളിൽ അമിതമായി രക്തസ്രാവം ഉണ്ടാകാറുണ്ട്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ, ഫൈബ്രോയിഡുകൾ അല്ലെങ്കിൽ തൈറോയ്ഡ് തകരാറുകൾ എന്നിവ മൂലമാകാം. ഇതിന് ഭക്ഷണത്തിൽ ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ക്രൂസിഫറസ് പച്ചക്കറികൾ, സ്പിനച്, കിവി തുടങ്ങി വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: