scorecardresearch

മലബന്ധം അകറ്റണോ? അതിരാവിലെ ഇങ്ങനെ ചെയ്തു നോക്കൂ

പലരും പുറത്തു പറയാൻ മടിക്കുന്ന ദഹനസംബന്ധമായ പ്രശ്നമാണ് മലബന്ധം. അത് തടയാൻ ഏറെ കാലങ്ങളായി ചെയ്തു വരുന്നു ഒരുപാട് നുറുങ്ങുവിദ്യകളുണ്ട്.

പലരും പുറത്തു പറയാൻ മടിക്കുന്ന ദഹനസംബന്ധമായ പ്രശ്നമാണ് മലബന്ധം. അത് തടയാൻ ഏറെ കാലങ്ങളായി ചെയ്തു വരുന്നു ഒരുപാട് നുറുങ്ങുവിദ്യകളുണ്ട്.

author-image
Health Desk
New Update
Health Benefits Of Having Soaked Black Raisins Daily

ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം | ചിത്രം: ഫ്രീപിക്

ഭക്ഷണം കഴിച്ചാലും കഴിക്കാതിരുന്നാലും മലബന്ധം ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു മുഖ്ര പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പലരും പുറത്തു പറയാൻ മടിക്കുന്ന ഒന്നാണിത്. തുടക്കത്തിൽ തന്നെ പ്രതിവിധി കണ്ടില്ലെങ്കിൽ ഇത് ദൈനംദിന ജീവിത രീതിയെ തന്നെ ബാധിക്കും. എന്നാൽ ഇത് കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. 

Advertisment

പരമ്പരാഗതമായി ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്ന ചില നുറുങ്ങുവിദ്യകളുണ്ട്. അതിലൊന്നാണ് ഉണക്കമുന്തിരി. കറുത്ത ഉണക്കമുന്തിരി മലബന്ധം അകറ്റാൻ യോഗ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. കൊച്ചുകുട്ടികൾക്കു മുതൽ പ്രായമായവർക്കു വരെ ഇത് ഫലപ്രദമാണ്. 

ദഹനത്തെ സഹായിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഉണക്കമുന്തിരി മികച്ചതാണ്. അതിനായി ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ഏഴോ എട്ടോ ഉണക്കമുന്തിരി അതിൽ കുതിർക്കാൻ മാറ്റി വയ്ക്കാം. രാത്രിയൽ കുതിർക്കാൻ വയ്ക്കുന്നതാണ് നല്ലത്. രാവിലെ ഉണർന്നാൽ ഉടൻ വെറുംവയറ്റിൽ കുതിർത്തു വച്ച് മുന്തിരി കഴിക്കാം ഒപ്പം വെള്ളം കുടിക്കാം. വളരെ ലളിതവും ഫലപ്രദവുമായ മാർഗമാണിത്. 

Black Raisins For Health
ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുന്നതു കൂടാതെ നാരുകളുടെ സ്വാഭാവിക ഉറവിടമായി മാറ്റുകയും ചെയ്യും. ഈ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും ചെയ്യും. വെള്ളത്തിൽ കുതിർക്കുന്നതിലൂടെ അതിൻ്റെ ഗുണങ്ങൾ വർധിക്കും. 

Advertisment

വെറും വയറ്റിൽ കഴിക്കാവുന്ന നല്ലൊരു ലഘുഭക്ഷണം കൂടിയാണ് ഉണക്കമുന്തിരി. ഇത് സമീർകൃതാഹാരത്തിൻ്റെ ഭാഗമാക്കാവുന്നതാണ്. ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുൾപ്പെടെ ഉണക്കമുന്തിരിയിൽ കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര വേഗത്തിലുള്ള ഊർജം നൽകും. അതിനാൽതന്നെ വ്യായാമത്തിന് മുമ്പുള്ള ലഘുഭക്ഷണത്തിന് അനുയോജ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Digestive Problems Diet Constipation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: