/indian-express-malayalam/media/media_files/2025/03/29/SSeUiosD012HJxAozvP2.jpg)
Source: Freepik
മലബന്ധം മോശം കുടലിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ദിവസങ്ങളായിട്ടും വിട്ടുമാറാത്ത മലബന്ധം പലരെയും മാനസികമായി സമ്മർദത്തിലാക്കാറുണ്ട്. ചിലർക്ക് മലവിസർജന സമയത്ത് കടുത്ത വേദനയും ഉളവാക്കാറുണ്ട്. മാത്രമല്ല, ദിവസം മുഴുവൻ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ലളിതമായ ചില ഭക്ഷണക്രമ മാറ്റങ്ങളിലൂടെ മലബന്ധ പ്രശ്നം അകറ്റാൻ കഴിയും.
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി കുടലിന്റെ ആരോഗ്യത്തിനും മലബന്ധം പോലുള്ള സാധാരണ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്ന 3 സീഡ്സുകളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. ഈ സീഡ്സുകൾ തന്റെ രോഗികൾക്ക് ശുപാർശ ചെയ്യാറുണ്ടെന്ന് ഡോ.സേഥി പറഞ്ഞു. മഗ്നീഷ്യം പോലുള്ള ധാതുക്കൾ മുതൽ കുടലിന് ഗുണം ചെയ്യുന്ന നാരുകൾ വരെ അടങ്ങിയ ഈ സൂപ്പർസീഡ്സുകൾ ഒരു പവർഹൗസായി കണക്കാക്കപ്പെടുന്നു.
കറുത്ത എള്ള്
കറുത്ത എള്ള് കുടലിന്റെ ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. എള്ളിലെ നാരുകൾ മലവിസർജനം സുഗമമാക്കാൻ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കുടൽ പേശികളുടെ പ്രവർത്തനത്തെയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനവും മെച്ചപ്പെടുത്തുന്നു.
ഫ്ലാക്സ് സീഡ്സ്
കുടലിന്റെ ആരോഗ്യത്തിനപ്പുറം, മറ്റു പല ഗുണങ്ങൾ അടങ്ങിയതാണ് ഫ്ലാക്സ് സീഡ്സ്. ഇവ ഹോർമോൺ നിയന്ത്രണത്തിന് സഹായിക്കുന്നു. ഫ്ലാക്സ് സീഡുകളിൽ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഫ്ളാക്സ് സീഡുകളിലെ ലിഗ്നാനുകൾ ഹോർമോണുകളെയും അവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ കുടൽ വീക്കം കുറയ്ക്കാനും, ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും സഹായിക്കുന്നു.
ചിയ സീഡ്സ്
ചിയ സീഡ്സ് കുടലിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.