/indian-express-malayalam/media/media_files/2025/03/28/WJorUcOUqCXOzXEC52bR.jpg)
Source: Freepik
ഈന്തപ്പഴവും ബദാമും കഴിച്ച് ദിവസം തുടങ്ങുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഇവ വെറുമൊരു ലഘുഭക്ഷണമല്ല, വിവിധ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞിരിക്കുന്നു. പരമ്പരാഗത ഭക്ഷണക്രമത്തിൽ ഈ ഭക്ഷണങ്ങൾക്ക് വളരെ വലിയ സ്ഥാനമുണ്ട്. ബുദ്ധിശക്തി കൂട്ടാനോ, ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനോ, ശരീര ഭാരം നിലനിർത്താനോ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ ഭക്ഷണങ്ങളുടെ കോമ്പിനേഷൻ ഗുണം ചെയ്യും. ദിവസവും രാവിലെ 3 ഈന്തപ്പഴംവും 5 ബദാമും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.
പോസിറ്റീവും ഊർജ്ജസ്വലവുമായി ദിവസം തുടങ്ങാം
ശരീരത്തിന് ഊർജ്ജസ്വലത ആവശ്യമുള്ള സമയമാണ് പ്രഭാതം. ഈന്തപ്പഴവും ബദാമും അത് നൽകുന്നു. ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളാൽ സമ്പുഷ്ടമായ ഈന്തപ്പഴം തൽക്ഷണ ഊർജം നൽകുന്നു, അതേസമയം ബദാം ദിവസം മുഴുവൻ ഊർജ നില നിലനിർത്തുന്ന ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നൽകുന്നു.
തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കും
മറവി അനുഭവപ്പെടുകയോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈന്തപ്പഴം കഴിക്കാം. ഈന്തപ്പഴത്തിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ വീക്കം കുറയ്ക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബദാമിൽ വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഹൃദയത്തെ ശക്തിപ്പെടുത്തുന്നു, ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു
ഈ ഭക്ഷണങ്ങൾ ഇല്ലാതെ ഹൃദയാരോഗ്യകരമായ ഒരു ഭക്ഷണക്രമം പൂർണ്ണമാകില്ല. ബദാമിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമുണ്ട്, ഇത് എൽഡിഎൽ (മോശം കൊളസ്ട്രോൾ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈന്തപ്പഴത്തിൽ രക്തസമ്മർദം നിയന്ത്രിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു.
ശരീര ഭാരം നിലനിർത്താനും ആസക്തികളെ നിയന്ത്രിക്കാനും സഹായിക്കുന്നു
ശരീരഭാരം നിലനിർത്താനോ കുറയ്ക്കാനോ ശ്രമിക്കുന്നുണ്ടോ? രാവിലെ ഈന്തപ്പഴും ബദാമും കഴിക്കുന്ന ശീലം സഹായിക്കും. ഈന്തപ്പഴത്തിലെ നാരുകൾ കൂടുതൽ നേരം വയറു നിറയ്ക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു, അതേസമയം ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും ആസക്തികളെ നിയന്ത്രിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.