/indian-express-malayalam/media/media_files/2025/03/27/i7nilzCndYHF4TuprjeD.jpg)
ശരീരത്തിൽ അമിതമായുള്ള യൂറിക് ആസിഡ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും | ചിത്രം: ഫ്രീപിക്
ഇടയ്ക്കിടെ മൂത്രത്തിൽ കല്ല് വരാറുണ്ടോ? അസഹ്യമായ വേദനയാണ് ഇത് നിങ്ങൾക്ക് സമ്മാനിക്കുന്നത്. സ്ഥിരമായി ഇത് സംഭവിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കൂടുതലാകുമ്പോഴാണ്. മൂത്രത്തിൽ കല്ല് മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, ഫാറ്റിലിവർ, തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
മരുന്ന് കഴിക്കുന്നതിലൂടെ ഒരു പരിധി വരെ യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിച്ചു നിർത്താൻ സാധിക്കും. എന്നാൽ ഇതിനു പുറമെ ഭക്ഷണശീലത്തിലും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ചെറി
യൂറിക് ആസിഡ് കുറയ്ക്കാൻ ചെറി തിരഞ്ഞെടുക്കുക. ചെറിയിൽ ആന്തോസയാനിൻ എന്ന ആന്റി ഇൻഫ്ലാമേറ്ററി ഘടകമുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നു.
കാപ്പി
ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പങ്കെടുത്തവർ കാപ്പി കുടിക്കുമ്പോൾ സന്ധിവാതത്തിനുള്ള സാധ്യത കുറയുന്നതായി കണ്ടെത്തി. എന്നിരുന്നാലും, ഭക്ഷണത്തിൽ കാപ്പി ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ വിറ്റാമിൻ സിയുടെയും സിട്രിക് ആസിഡിന്റെയും സമ്പന്നമായ ഉറവിടമാണ്. ഇവ ശരീരത്തിലെ ആരോഗ്യകരമായ യൂറിക് ആസിഡിന്റെ അളവ് നിലനിർത്താൻ സഹായിക്കും.
/indian-express-malayalam/media/media_files/2024/12/10/red-apple-cholestrol-ws-01.jpg)
ആപ്പിൾ
ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ രക്തത്തിൽ നിന്ന് യൂറിക് ആസിഡിനെ ആഗിരണം ചെയ്യുകയും ശരീരത്തിൽ നിന്ന് അധിക യൂറിക് ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല, ആപ്പിളിൽ മാലിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ യൂറിക് ആസിഡിന്റെ സ്വാധീനത്തെ നിർവീര്യമാക്കുന്നു.
വാഴപ്പഴം
യൂറിക് ആസിഡ് കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. ഇവയിൽ സ്വാഭാവികമായും പ്യൂരിൻസ് വളരെ കുറവാണ്. യൂറിക് ആസിഡ് ചികിത്സയ്ക്ക് ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്.
ഗ്രീൻ ടീ
ഗ്രീൻ ടീ ശരീര ഭാരം കുറയ്ക്കാൻ മാത്രമല്ല, ശരീരത്തിലെ യൂറിക് ആസിഡ് ഉൽപാദനം കുറയ്ക്കാനും സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു, സന്ധിവാതം അനുഭവിക്കുന്നവർക്കും രക്തത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡുള്ളവർക്കും ഇതൊരു നല്ല പാനീയമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us