scorecardresearch

നെയ്യ് വെറുതെ കഴിക്കുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ, ഏറെ ഗുണങ്ങളുണ്ട്

മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ഊർജം നൽകുകയും ദഹനത്തെ പിന്തുണയ്ക്കുകയും. അത് വ്യത്യസ്ത തരത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം

മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ഊർജം നൽകുകയും ദഹനത്തെ പിന്തുണയ്ക്കുകയും. അത് വ്യത്യസ്ത തരത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം

author-image
Health Desk
New Update
Health Benefits Of Drinking Ghee Water

നെയ്യിൽ ഫാറ്റി ആസിഡുകളുണ്ട് | ചിത്രം: ഫ്രീപിക്

ഇന്ത്യൻ പാചക രീതിയിലും ആയുർവേദത്തിലും നെയ്യ് കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്നു.  കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും ഫാറ്റി ആസിഡുകളും നെയ്യുടെ പോഷകാംശം ഉയർത്തുന്നു. മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ഊർജം നൽകുകയും ദഹനത്തെ പിന്തുണയ്ക്കുകയും പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുകയും ചെയ്യും. 

Advertisment

ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല, മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകുന്നത് എങ്ങനെയെന്ന് നോക്കാം.

ദഹനാരോഗ്യം

നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമിൻ്റെ ഉൽപാദനത്തെ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുമ്പോൾ സുഗമമായ ദഹനത്തിന് സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശം 

ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന വസ്തുവായി പ്രവർത്തിക്കുന്നു. ദഹനവ്യവസ്ഥയിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും കുടൽ ശുദ്ധീകരിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഈ കോമ്പിനേഷൻ സഹായിക്കുന്നു.

Advertisment

ഉപാപചയപ്രവർത്തനം

നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ പെട്ടെന്ന് ഊർജം നൽകാൻ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളവുമായി ചേർക്കുമ്പോൾ ഉപാപചയപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ഈ കോമ്പിനേഷന് ശരീരഭാരം നിയന്ത്രിക്കാനും കഴിയും.

ചർമ്മാരോഗ്യം

ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിൻ ഇയാലും സമ്പന്നമായ നെയ്യ് ചർമ്മത്തിന്റെ ഇലാസ്തികതയും ജലാംശവും വർധിപ്പിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ കഴിക്കുന്നത് ടോക്സിൻ പുറന്തള്ളാൻ സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് പരോക്ഷമായി ഗുണം ചെയ്യും.

Skin Care Using Ghee Tips And Benefits
നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമിൻ്റെ ഉൽപാദനത്തെ സഹായിക്കുന്നു | ചിത്രം: ഫ്രീപിക്

പ്രതിരോധശേഷി 

നെയ്യിലെ ബ്യൂട്ടിക് ആസിഡ് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ചെറുചൂടുള്ള വെള്ളത്തിനൊപ്പം ചേർത്ത് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കുന്നു.

മലബന്ധം 

മലത്തെ മൃദുവാക്കുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. മലബന്ധപ്രശ്നങ്ങളിൽനിന്നും പെട്ടെന്ന് ആശ്വാസം നേടാൻ ഈ കോമ്പിനേഷൻ സഹായിക്കും. 

ശരീരഭാരം 

കലോറി കൂടുതലാണെങ്കിലും, മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ നെയ്യ് സഹായിക്കും. ചെറുചൂടുള്ള വെള്ളവുമായി നെയ്യ് സംയോജിപ്പിക്കുന്നത് ഭക്ഷണ ആസക്തിയെ നിയന്ത്രിന്നു. ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഗുണം ചെയ്യും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet Constipation Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: