scorecardresearch

ഭക്ഷണത്തിനു മുമ്പ് ഇവയിലൊന്ന് കുടിക്കൂ, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും

അസഹനീയമായ വേദന ഉളവാക്കുന്ന മലബന്ധം തടയാൻ ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിന് സഹായകരമായ ചില പാനീയങ്ങൾ പരിചയപ്പെടാം

അസഹനീയമായ വേദന ഉളവാക്കുന്ന മലബന്ധം തടയാൻ ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിന് സഹായകരമായ ചില പാനീയങ്ങൾ പരിചയപ്പെടാം

author-image
Health Desk
New Update
Juice To Avoid Constipation

മലബന്ധം അകറ്റാൻ ജ്യൂസ് | ചിത്രം: ഫ്രീപിക്

കുടലിൻ്റെ മോശമായ ആരോഗ്യമാണ് മലബന്ധത്തിന് കാരണം. ഇത് പലരേയും മാനസിക സമ്മർദ്ദത്തിലാക്കാറുണ്ട്. ഇത് അമിതമാകുമ്പോൾ അസഹനീയ വേദനയായിരിക്കും അനുഭവപ്പെടുക. ദിവസം മുഴുവൻ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. ലളിതമായ ചില ഭക്ഷണക്രമ മാറ്റങ്ങളിലൂടെ മലബന്ധ പ്രശ്നം അകറ്റാൻ കഴിയും. അതിരാവിലെ വെറും വയറ്റിൽ ചില പാനീയങ്ങൾ കുടിക്കുന്നത് ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. 

Advertisment

പതിവായി മലവിസർജനം പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പാനീയങ്ങൾ ഏതൊക്കെ എന്ന് പരിചയപ്പെടാം. 

കറ്റാർ വാഴ ജ്യൂസ്

രാവിലെ ചെറിയ അളവിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നതിലൂടെ കുടലുകളെ ശാന്തമാക്കാനും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും കഴിയും. ദഹനത്തെ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും.

ഇഞ്ചി ചായ

മലബന്ധം ഉൾപ്പെടെയുള്ള ദഹനപ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് ഇഞ്ചി. വെറും വയറ്റിൽ ഇഞ്ചി ചായ കുടിക്കുന്നത് മലവിസർജനത്തിന് സഹായിക്കും. ഇഞ്ചിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് ദഹനവ്യവസ്ഥയെ ശമിപ്പിക്കാൻ കഴിയും. മലബന്ധ പ്രശ്നം അനുഭവിക്കുന്നവർക്ക് മികച്ചതാണ്.

തേങ്ങാ വെള്ളം

Advertisment

ജലാംശം നൽകുന്നതും ഇലക്‌ട്രോലൈറ്റുകളാൽ സമ്പുഷ്ടമായതുമായ തേങ്ങാ വെള്ളം കുടലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. വെറും വയറ്റിൽ തേങ്ങാ വെള്ളം കുടിക്കുന്നത് അവശ്യ പോഷകങ്ങൾ നൽകുക മാത്രമല്ല, ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ സ്വാഭാവിക പഞ്ചസാര മലവിസർജ്ജനം സുഗമമാക്കും. 

Drinks For Constipation
ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കാൻ കറ്റാർവാഴ ജെൽ സഹായിക്കും | ചിത്രം: ഫ്രീപിക്

ആപ്പിൾ സിഡെർ വിനെഗർ

മലബന്ധത്തിനുള്ള മറ്റൊരു ഫലപ്രദമായ പ്രതിവിധി ആപ്പിൾ സിഡെർ വിനെഗർ ആണ്. ഇത് ഒരു ടേബിൾസ്പൂൺ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുന്നതിലൂടെ ദഹനം വർദ്ധിപ്പിക്കാനും കുടൽ ബാക്ടീരിയകളുടെ ബാലൻസിനും കഴിയും. ആപ്പിൾ സിഡെർ വിനെഗറിലെ അസറ്റിക് ആസിഡ് ഭക്ഷണം വിഘടിപ്പിക്കാനും ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് വർധിപ്പിക്കാനും അതുവഴി മലബന്ധത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

ചെറുനാരങ്ങാനീര് കലർത്തിയ ചെറുചൂടുള്ള വെള്ളം

ചെറുനാരങ്ങാനീര് കലർത്തിയ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് ദഹനവ്യവസ്ഥയെ ഉണർത്തും. നാരങ്ങയുടെ അസിഡിറ്റി പിത്തരസം ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ദഹനത്തെ സഹായിക്കുന്നു. കൂടാതെ, ചൂടുവെള്ളം ശരീരത്തിൽ ജലാംശം നിലനിർത്തുന്നു, മാലിന്യങ്ങൾ എളുപ്പത്തിൽ പുറന്തള്ളാൻ ശരീരത്തെ സഹായിക്കുന്നു. മലബന്ധം കുറയ്ക്കാനുള്ള ലളിതമായ പാനീയമാണിത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Digestive Problems Diet Constipation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: