scorecardresearch

ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പാൽ ഇങ്ങനെ കുടിച്ചു നോക്കൂ? ഗുണങ്ങൾ ഏറെയാണ്

രാത്രി ഉറങ്ങുന്നതിനു മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ അതിനൊപ്പം ഒരു ഈ​ ചേരുവയും കലർത്തി നോക്കൂ.

രാത്രി ഉറങ്ങുന്നതിനു മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ അതിനൊപ്പം ഒരു ഈ​ ചേരുവയും കലർത്തി നോക്കൂ.

author-image
Health Desk
New Update
Benefits Of Drinking Milk With Jaggery Before Bedtime

പാലിന് ധാരാളം പോഷക ഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്

ഉറങ്ങുന്നതിനു മുമ്പായി ഒരു ഗ്ലാസ് സ്ഥിരമായി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. ഇത് ദഹനത്തെ മാത്രമല്ല ശരിയായ ഉറക്കത്തിനും സഹായകരമാണ്. പാലിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന് അമിനോ ആസിഡാണ് ഉറക്കം കിട്ടാൻ സഹായിക്കുന്നത്. 

Advertisment

സാധാരണ പാലിൽ പഞ്ചസാര ചേർത്തു കുടിക്കാറാണ് പതിവ്. എന്നാൽ അതിൽ വ്യത്യസ്ത ചേരുവകൾ കൂടി ഉൾപ്പെടുത്തുമ്പോൾ ഗുണം വർധിക്കുകയേ ഉള്ളൂ. മഞ്ഞൾപ്പൊടി, ഏലയ്ക്ക, കുരുമുളക്, ശർക്കര എന്നിവയൊക്കെ പഞ്ചസാരയ്ക്കു പകരമോ അതിനൊപ്പമോ ചേർക്കാവുന്നതാണ്. ഇവ ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിനു സഹായിക്കും. 

പഞ്ചസാര ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം. പകരം ശർക്കര പൊടിച്ചു ചേർക്കാം. അതിന് ആരോഗ്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഉറങ്ങുന്നതിനു മുമ്പ് പാലിൽ ശർക്കര ചേർത്തു കുടിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാം

പ്രതിരോധശേഷി വർധിപ്പിക്കുന്നു

പാലും ശർക്കരയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ശക്തമായ ഒരു ജോഡിയാണ്. പാലിൽ വിറ്റാമിൻ എ, ഡി, ബി 12, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതേസമയം, ശർക്കരയിൽ ആന്റിഓക്‌സിഡന്റുകളും സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശർക്കര ചേർത്ത പാൽ പതിവായി കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

Advertisment
Drinking Jaggery Milk
പാലും ശർക്കരയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ശക്തമായ ഒരു ജോഡിയാണ് | ചിത്രം: ഫ്രീപിക്

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് സഹായിക്കും. കരളിൽ നിന്ന് വിഷവസ്തുക്കളെ നീക്കുന്നതിനും ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. പാലിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം സംതൃപ്തി നൽകുന്നു. രാത്രി വൈകി ജങ്ക് ഫുഡ് കഴിക്കാനുള്ള ആസക്തി കുറയ്ക്കുന്നു. പാലും ശർക്കരയും ഒരുമിച്ച് കഴിക്കുന്നതിലൂടെ സംതൃപ്തി, ദഹനം, ഭാരം നിയന്ത്രിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

നല്ല ഉറക്കം നൽകുന്നു

രാത്രിയിൽ ഉറക്കം വരാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ശർക്കര ചേർത്തു കുടിക്കുന്നത് ഗുണം ചെയ്യും. പാലിലെ ട്രിപ്റ്റോഫാൻ ഉള്ളടക്കം സെറോടോണിന്റെ അളവ് വർധിപ്പിക്കുകയും വിശ്രമവും ഉറക്കവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ശർക്കര ചേർത്ത പാൽ കുടിക്കുന്നത് ഞരമ്പുകളെ ശാന്തമാക്കുകയും രാത്രിയിൽ ശാന്തമായ ഉറക്കം നൽകുകയും ചെയ്യുന്നു. 

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനപ്രശ്‌നങ്ങൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഊർജ നിലയെയും ബാധിക്കുന്നുണ്ട്. പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ശർക്കര പ്രകൃതിദത്ത ദഹന ശുദ്ധീകരണമായി പ്രവർത്തിക്കുന്നു, വിഷവസ്തുക്കളെ നീക്കം ചെയ്യുകയും സുഗമമായ ദഹന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, പാൽ അസിഡിറ്റി കുറയ്ക്കുകയും രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diabetes Sleep Milk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: