scorecardresearch

മഴക്കാലത്ത് ഇലക്കറികൾ കഴിക്കാമോ?

മഴക്കാലത്ത് ഇലക്കറികൾ ശരിയായ രീതിയിൽ കഴിക്കാതിരുന്നാൽ വയറുവേദന, വയറിളക്കം, ഭക്ഷ്യവിഷബാധ, കുടലുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം

മഴക്കാലത്ത് ഇലക്കറികൾ ശരിയായ രീതിയിൽ കഴിക്കാതിരുന്നാൽ വയറുവേദന, വയറിളക്കം, ഭക്ഷ്യവിഷബാധ, കുടലുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം

author-image
Health Desk
New Update
health

Credit: Pexels

മഴക്കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ പലരെയും അലട്ടാറുണ്ട്. അവയിൽ മിക്കതും ഭക്ഷണം മൂലമായിരിക്കാം. അതിനാലാണ്, ഈ സമയത്ത് ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിർദേശിക്കുന്നത്, പ്രത്യേകിച്ച് ഇലക്കറികൾ. വായുവിലെ ഈർപ്പം വർധിക്കുന്നത് ഇലക്കറികളിൽ അധിക ഈർപ്പം ആഗിരണം ചെയ്യുന്നതിനും അവയെ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാക്കി മാറ്റുന്നതിനും ഇടയാക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നുണ്ട്. 

Advertisment

മഴക്കാലത്ത് ഇലക്കറികൾ ശരിയായ രീതിയിൽ കഴിക്കാതിരുന്നാൽ വയറുവേദന, വയറിളക്കം, ഭക്ഷ്യവിഷബാധ, കുടലുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. പച്ച ഇലക്കറികളിൽ ബാക്ടീരിയയുടെ സാന്നിധ്യത്തിന് സാധ്യതയുണ്ട്, പ്രത്യേകിച്ച് മഴക്കാലത്തെന്ന് ന്യൂട്രീഷ്യനിസ്റ്റ് അമിതാ ഗാദ്രെ പറഞ്ഞു. എന്നാൽ, ശരിയായ രീതിയിൽ കഴുകിയാൽ മഴക്കാലത്തും അവ കഴിക്കാൻ സുരക്ഷിതമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ഇലക്കറികൾ എങ്ങനെ വൃത്തിയായി കഴുകി ഉപയോഗിക്കാമെന്നതിനെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ആദ്യം തന്നെ നനഞ്ഞതും കേടായതുമായ ഇലകൾ വേർതിരിച്ച് മാറ്റുക. അതിനുശേഷം അവ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ ഇലകളും നന്നായി കഴുകി വൃത്തിയാക്കിയെന്ന് ഉറപ്പു വരുത്തുക. 

Advertisment

കഴുകിശേഷം വെള്ളം നന്നായി കളയുക. ഇതിനായി ഒരു ഫാനിനു കീഴിൽ വയ്ക്കാം. അതല്ലെങ്കിൽ കിച്ചൺ ടവൽ ഉപയോഗിച്ച് ഉണക്കിയെടുക്കാം. പച്ചക്കറികൾ പാചകത്തിന് ഉപയോഗിക്കുന്നതിനു മുൻപ് എപ്പോഴും 3 സെക്കൻഡ് ഉപ്പുചേർത്ത ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. ചൂടുവെള്ളത്തിൽനിന്നും മാറ്റിയ ഉടൻ തന്നെ തണുത്ത വെള്ളത്തിൽ കഴുകാനും ശ്രദ്ധിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ആവശ്യപ്പെട്ടു.

Read More

Monsoon Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: