/indian-express-malayalam/media/media_files/MqyeeuX7gJcrWSYBbSfC.jpg)
പ്രതീകാത്മക ചിത്രം
മൂന്നു കാൻസർ മരുന്നുകളുടെ വില കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചിരുന്നു. കാൻസർ രോഗികൾക്ക് ആശ്വാസം നൽകുന്നതിനായി, മൂന്ന് മരുന്നുകളെ കൂടി കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചുവെന്നാണ് ധനമന്ത്രി പറഞ്ഞത്. ട്രാസ്റ്റുസുമാബ് ഡെറക്‌സ്റ്റേക്കൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നീ ഈ മൂന്ന് മരുന്നുകളുടെ വിലയാണ് കുറച്ചത്.
ശ്വാസകോശാർബുദത്തിൽനിന്നും മൂന്നു സ്ത്രീകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന കാൻസർ മരുന്നായ ഒസിമെർട്ടിനിബും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത് രോഗികൾക്ക് ആശ്വാസമാണ്. എയിംസിൽ ചികിത്സയിലായിരുന്ന 53 കാരിയായ മഞ്ജുളയെ രോഗം ബാധിച്ചത് തികച്ചും ആകസ്മികമായിരുന്നു. ഒസിമെർട്ടിനിബ് എന്ന മരുന്നാണ് അവരുടെ ജീവൻ രക്ഷിച്ചത്.
ഡൽഹിയിലെ സാകേത് പ്രദേശത്തുള്ള 60 വയസുള്ള സ്ത്രീക്ക് വളരെ വൈകിയാണ് ശ്വാസകോശ അർബുദം കണ്ടെത്തുന്നത്. രണ്ട് മുതൽ ഒമ്പത് മാസം വരെയേ ജീവിക്കാൻ കഴിയൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ രണ്ട് വർഷമായി ഈ മരുന്ന് ഉപയോഗിച്ച് അവർ ജീവിക്കുന്നു. അതുപോലെ, ശ്വാസകോശാർബുദമുള്ള സിആർ പാർക്കിലെ 77 കാരിയായ ഒരു സ്ത്രീയും ഡോക്ടർമാരുടെ പ്രവചന സമയം മറികടന്ന് ഈ മരുന്നിനാൽ ജീവിക്കുന്നു.
ചിലതരം ശ്വാസകോശ അർബുദങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്ന മരുന്നാണ് ഒസിമെർട്ടിനിബ്. ചികിത്സിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് ശ്വാസകോശ അർബുദം. പുരുഷന്മാരിലെ കാൻസറുകളിൽ രണ്ടാമത്തെ വലിയ കൊലയാളിയാണിത്. പത്ത് ഗുളികകളുള്ള ഒരു സ്ട്രിപ്പിന് ഏകദേശം ഒന്നരലക്ഷം രൂപയാണ് വില. ഈ വിലകൂടിയ മരുന്നിന് 10 ശതമാനം തീരുവ ഒഴിവാക്കുന്നത് രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സാധ്യതയുണ്ട്.
Read More
- നാരങ്ങ നീരും ഒലിവെണ്ണയും മലബന്ധത്തിനുള്ള പരിഹാരമോ?
- ഭക്ഷണശേഷം ഉടൻ കിടന്നുറങ്ങാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
- കാപ്പി കുടിക്കുന്നത് അമിതമാകുന്നുണ്ടോ? ഈ അടയാളങ്ങൾ ശ്രദ്ധിക്കൂ
- മഴക്കാലത്തെ ചുമയും ജലദോഷവും അകറ്റണോ? ഈ പാനീയം കുടിക്കൂ
- നിങ്ങളുടെ പങ്കാളിക്ക് പ്രത്യേകിച്ച് താൽപര്യങ്ങളൊന്നുമില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us