scorecardresearch

വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ

മിതമായ അളവിൽ കഴിച്ചാൽ നെയ്യ് ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും

മിതമായ അളവിൽ കഴിച്ചാൽ നെയ്യ് ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും

author-image
Health Desk
New Update
apply ghee belly button | Benefits

നെയ്യ്

ശരീര ആരോഗ്യത്തിന് ഗുണകരമായതിനാൽ നെയ്യ് പല വിഭവങ്ങളിലും ഉപയോഗിച്ചുവരുന്നു. കറികൾക്ക് രുചിയും മണവും കൂട്ടാൻ നെയ്യ് സഹായകമാണ്. ശരീരഭാരം കൂട്ടുന്നതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കരുതി നെയ്യ് പൂർണമായും ഒഴിവാക്കുന്നവരുമുണ്ട്. എന്നാൽ, യാഥാർത്ഥ്യം തികച്ചും വിപരീതമാണ്.

Advertisment

അടുത്തിടെ ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. മിതമായ അളവിൽ കഴിച്ചാൽ നെയ്യ് ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.

1. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് രാവിലെ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. ദഹന ആരോഗ്യത്തിന് നെയ്യ് ഗുണകരമാണെന്നും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു. 

2. വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

ശരീരത്തെ ദോഷകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ നെയ്യ് സഹായിക്കുന്നു. നെയ്യിൽ ബ്യൂട്ടിറിക് ആസിഡും അടങ്ങിയിട്ടുണ്ട്. വൻകുടൽ കോശങ്ങൾക്കുള്ള ഊർജ സ്രോതസായി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുന്നു.

3. കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു

Advertisment

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിലൂടെ കുടലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. ദിവസവും നെയ്യ് കഴിക്കാൻ തുടങ്ങിയാൽ മലവിസർജനത്തെ അകറ്റാൻ സഹായിക്കും. 

4. ശരീര ഭാരം കുറയ്ക്കുന്നു

ശരീര​ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ നെയ്യ് സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡ് നെയ്യിലുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീര ഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പരോക്ഷമായി പിന്തുണയ്ക്കും.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: