/indian-express-malayalam/media/media_files/H3uyvglI0GPzdAm8kizR.jpg)
Credit: Pexels
ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണം ഏതൊക്കെയാണ്, ദോഷകരമായവ ഏതൊക്കെയാണ് എന്നതിനെക്കുറിപ്പ് പലപ്പോഴും വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. ഉദാഹരണത്തിന്, കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനാൽ മുട്ടകൾ അനാരോഗ്യകരമാണെന്ന് ഒരിക്കൽ കരുതിയിരുന്നു, എന്നാൽ ഇപ്പോൾ അവ പ്രോട്ടീന്റെ നല്ല ഉറവിടമാണെന്ന് പറയപ്പെടുന്നു. കാപ്പിയും ദോഷകരമാണെന്ന് കരുതിയിരുന്നു, എന്നാൽ ഇതിന് ചില ആരോഗ്യ ഗുണങ്ങളുണ്ട്. ചോക്ലേറ്റ് പോലും ചെറിയ അളവിൽ നല്ലതാണ്.
നല്ലതോ ചീത്തയോ ആയ ഒരു ഭക്ഷണ പദാർത്ഥവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ. തെറ്റായ രീതിയിൽ കഴിക്കുമ്പോഴാണ് അവ മോശമായി മാറുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ എല്ലാ ഭക്ഷണങ്ങൾക്കും ഇടമുണ്ട്. ബാലൻസ്, വൈവിധ്യം, ഭാഗ നിയന്ത്രണം എന്നിവ പരിഗണിച്ചാൽ എല്ലാ ഭക്ഷണവും നല്ലതാണെന്ന് അവർ പറഞ്ഞു. ഇത്തരത്തിലുള്ള നാലു ഭക്ഷണങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.
1. നെയ്യ്
പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ നെയ്യിനെ സൂപ്പർഫുഡ് എന്ന് വിളിക്കാറുണ്ട്. എന്നാൽ, നെയ്യ് അമിതമായി ചൂടാക്കുന്നത് അനാരോഗ്യകരമായ സംയുക്തങ്ങൾ ഉണ്ടാക്കും. ഭക്ഷണം രുചികരമാക്കാൻ ഒരു സ്പൂൺ ഉപയോഗിക്കുക. ഗുണങ്ങൾ ലഭിക്കാൻ നെയ്യ് മിതമായ അളവിൽ കഴിക്കുക.
2. അരി
അരി വലിയൊരു ഊർജസ്രോതസാണ്. അതിനാൽതന്നെ, പൂർണമായും ഒഴിവാക്കേണ്ടതില്ല. രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ഒഴിവാക്കാൻ പ്രോട്ടീനും നാരുകളും ഉപയോഗിച്ച് ഭക്ഷണം സന്തുലിതമാക്കുക.
3. അച്ചാറുകൾ
അച്ചാറുകൾ പ്രോബയോട്ടിക്‌സും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ്. എന്നാൽ, ഇവയിൽ സോഡിയം കൂടുതലാണ്. അതിനാൽ ചെറിയ അളവിൽ കഴിക്കുക.
4. തേങ്ങ
ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടമാണ് തേങ്ങ. ഇവ പോഷകങ്ങളാൽ നിറഞ്ഞതാണ്. എന്നാൽ, ഉയർന്ന കലോറിയുണ്ട്. അതിനാൽ, സമീകൃതാഹാരത്തിന്റെ ഭാഗമായി തേങ്ങ മിതമായ അളവിൽ കഴിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us