scorecardresearch

മഴക്കാലത്തെ ചുമയും ജലദോഷവും അകറ്റണോ? ഈ പാനീയം കുടിക്കൂ

തുളസിയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങളുണ്ട്. ഇത് ചുമ, ജലദോഷം എന്നിവയ്ക്കെതിരായ പോരാടാൻ സഹായിക്കുന്നു

തുളസിയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങളുണ്ട്. ഇത് ചുമ, ജലദോഷം എന്നിവയ്ക്കെതിരായ പോരാടാൻ സഹായിക്കുന്നു

author-image
Health Desk
New Update
health

Credit: Freepik

മഴക്കാലമെത്തിയാൽ ചുമയും ജലദോഷവും സർവസാധാരണമാണ്. അന്തരീക്ഷത്തിലെ ഈർപ്പം വൈറസുകളുടെ വ്യാപനത്തിന് ഇടയാക്കുന്നു. ദുർബലമായ പ്രതിരോധശേഷി ഉള്ളവർ പലപ്പോഴും ഈ വൈറസുകൾക്ക് ഇരയാകുകയും ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

Advertisment

മഴക്കാലത്തെ ഈ സ്വാഭാവിക ആരോഗ്യപ്രശ്നങ്ങൾ മറികടക്കാൻ വീട്ടിൽതന്നെ പ്രതിവിധിയുണ്ട്. ആരോഗ്യ വിദഗ്ധ ഡിംപിൾ ജംഗ്‌ദ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ആരോഗ്യ പാനീയത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്. തുളസി ഇലകളാണ് ഇവയ്ക്കുള്ള പ്രതിവിധിയാണ് അവർ പറഞ്ഞത്. 

തുളസിയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങളുണ്ട്. ഇത് ചുമ, ജലദോഷം എന്നിവയ്ക്കെതിരായ പോരാടാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതായത് പ്രമേഹമുള്ളവർക്ക് ഇത് മികച്ചതാണ്. മാത്രമല്ല, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Advertisment

പാനീയം തയ്യാറാക്കുന്ന വിധം

4-5 തുളസി ഇലകൾ എടുക്കുക. ഒന്നര കപ്പ് വെള്ളത്തിൽ ഈ ഇലകൾ ചേർത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു കറുവാപ്പട്ട കഷ്ണം, 4 കുരുമുളക്, ഒരു ഗ്രാമ്പൂ, അര ടീസ്പൂൺ ഇഞ്ചി ചതച്ചത് എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക. 5-7 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. അതിനുശേഷം അരിച്ചെടുത്ത് കുടിക്കുക. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷമാണ് ഒരു കപ്പ് വീതം കുടിക്കേണ്ടത്. കുട്ടികൾക്കും ഈ പാനീയം കുടിക്കാൻ അനുയോജ്യമാണ്.

Read More

Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: