scorecardresearch

നിങ്ങളുടെ പങ്കാളിക്ക് പ്രത്യേകിച്ച് താൽപര്യങ്ങളൊന്നുമില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഒരാൾക്കു വേണ്ടി മറ്റൊരാൾ മാറുക എന്നത് അത്ര ആരോഗ്യകരമല്ല. എന്നാൽ പോരാടി നേടാൻ തക്ക മൂല്യമുള്ളതാണ് ആ ബന്ധമെങ്കിൽ തീർച്ചയായും ഇത്തരം ഇടപെടലുകൾ നല്ലതാണ്

ഒരാൾക്കു വേണ്ടി മറ്റൊരാൾ മാറുക എന്നത് അത്ര ആരോഗ്യകരമല്ല. എന്നാൽ പോരാടി നേടാൻ തക്ക മൂല്യമുള്ളതാണ് ആ ബന്ധമെങ്കിൽ തീർച്ചയായും ഇത്തരം ഇടപെടലുകൾ നല്ലതാണ്

author-image
Health Desk
New Update
Relationship Struggle

ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാത്തവരില്ല?. തിരക്കു പിടിച്ച ദൈനംദിന  ജീവിതത്തിൽ നിന്നും ലഭ്യമാകുന്ന ഇടവേളകൾ പരമാവധി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിക്കാൻ മാറ്റി വെയ്ക്കുന്നവരായിരിക്കാം നിങ്ങളും. ദീർഘദൂര യാത്രകളും, ചെറിയ ഔട്ടിങ്ങും, സിനിമകളും, അല്ലെങ്കിൽ എല്ലാവരും ഒരുമിച്ചുള്ള ഒരു ഡിന്നർ ഇങ്ങനെ പല വിധേനയാണ് അവധിദിനങ്ങളും, ഇടവേളകളും ആനന്ദകരമാക്കുന്നത്. എന്നാൽ നിങ്ങളുടെ പങ്കാളിയും ഇതേ ചിന്താഗതിയുള്ളവരാണോ?. നിങ്ങളുടെ ഇഷ്ടങ്ങൾ അറിയാൻ ശ്രമിക്കുകയും, ഒരുമിച്ചുള്ള സമയങ്ങൾ ആനന്ദകരമാക്കാൻ താൽപ്പര്യപ്പെടാറുണ്ടോ അവർ?. അങ്ങനെയല്ലെങ്കിൽ ഒഴുക്കിനെതിരെ നീന്തുന്ന  അവസ്ഥയിൽ വീർപ്പു മുട്ടിയാകും നിങ്ങൾ ജീവിക്കുന്നത്.

Advertisment

പങ്കാളിയെന്തു കൊണ്ട് ഇങ്ങനെ പെരുമാറുന്നു, ഈ ബന്ധം എങ്ങനെ കൈകാര്യം ചെയ്യും എന്നിങ്ങനെ ഒരുപാട് ആശയക്കുഴപ്പങ്ങൾ നേരിടുന്നവരാകാം നിങ്ങളും?. ഈ അവസ്ഥയ്ക്ക് പ്രധാനമായി മൂന്ന് കാരണങ്ങളാണ് ഉള്ളതെന്ന് സൈക്കോളജിസ്റ്റ് പ്രിയംവദ പറയുന്നു. അവ മനസ്സിലാക്കേണ്ടത് സന്തോഷകരമായ മുന്നോട്ടുള്ള ജീവിതത്തിന് വളരെ പ്രധാനമാണ്.

പങ്കാളി അന്തർമുഖനാകാം
സമൂഹ്യ ഇടപെടലുകളോട് അധിക താൽപര്യം ഇല്ലാത്തവരാകാം നിങ്ങളുടെ പങ്കാളി. പൊതു ഇടങ്ങളിൽ മറ്റുള്ളരുടെ മുമ്പിൽ നിൽക്കാനും. അവരുമായി ഇടപഴകാനും ബുദ്ധിമുട്ടു നേരിടുകയും, അങ്ങനെയുള്ള സാഹചര്യങ്ങൾ നേരിടാൻ സാധിക്കാതെ തളർന്നു പോകുന്നവരുമാണ് ഇവർ. എന്നാൽ അതുകൊണ്ട് അവരെ ഒഴിവാക്കുകയോ മാറ്റി നിർത്തുകയോ അല്ല ചെയ്യേണ്ടത്. 

വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ അഭിപ്രായങ്ങളും മറ്റും പങ്കുവെയ്ക്കൂ എങ്കിലും വളരെ പ്രധാനപ്പെട്ടതും ആഴത്തിലുള്ളതുമായിരിക്കും അത്തരം സംഭാഷണങ്ങൾ. ഇടതടവില്ലാതെ സംസാരിക്കുന്നതിനോടോ അല്ലെങ്കിൽ ചെറിയ സംഭാഷണങ്ങളോടോ ആണ് അവർക്ക് താൽപര്യ കുറവ്. ഇവർ അന്തർമുഖരുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു.

എന്നാൽ ഇതിൽ നിന്നും നേർവിപരീതമായി നിങ്ങൾ ബഹിർമുഖരാകുമ്പോഴാണ് ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടാകുന്നത്.  കാരണം ധാരാളം സംസാരിക്കുന്നതിലും സാമൂഹികമായി ഇടപെടുന്നതിലും നിങ്ങൾക്ക് താൽപ്പര്യം ഉണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ പരസ്പര ധാരണയിൽ എത്തുക എന്നതു തന്നെയാണ് മികച്ച പരിഹാരം.

ശരിയായ ആശയ വിനിമയത്തിലുടെ  കാര്യങ്ങൾ പരസ്പരം പങ്കുവെച്ച് ജീവിതത്തിൽ ഒരു സന്തുലനം കൊണ്ടു വരുവാൻ ശ്രമിക്കുക. ഒരാൾക്കു വേണ്ടി മറ്റൊരാൾ മാറുക എന്നത് അത്ര ആരോഗ്യകരമല്ല. എന്നാൽ പോരാടി നേടാൻ തക്ക മൂല്യമുള്ളതാണ് ആ ബന്ധമെങ്കിൽ തീർച്ചയായും ഇത്തരം ഇടപെടലുകൾ നല്ലതാണ്.

പങ്കാളി വിഷാദത്തിൽ അടിമപ്പെട്ടിട്ടുണ്ടാകാം
സ്വന്തം നിലനിൽപ്പു പോലും അപ്രസക്തം എന്നും തോന്നിക്കാൻ തക്ക ശേഷി വിഷാദത്തിനുണ്ട്.  സാഹചര്യങ്ങൾ കൊണ്ടുള്ള ഇത്തരം വിഷാദങ്ങളെ മറികടക്കാൻ തീർച്ചയായും പങ്കാളിക്കൊപ്പം നിൽക്കാൻ ശ്രമിക്കുക. കാരണം അത് താൽക്കാലികമായ ഒരു അവസ്ഥയായേക്കാം. അവിടെ നിങ്ങളുടെ ക്ഷമയും കരുതലുമാണ് അവശ്യം. 

എന്തെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റം കൊണ്ടോ അല്ലെങ്കിൽ മാനസികമായി ഏറ്റ ആഘാതം കൊണ്ടോ ഉള്ള ഇത്തരത്തിലുള്ള വിഷാദങ്ങൾക്ക് വിദ്ധരുടെ സഹായം തേടാൻ ശ്രമിക്കുക. അത്തരം നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതും നിരസിക്കുന്നതും അന്തിമമായി പങ്കാളിയുടെ തീരുമാനമാണ് എന്നതും ഓർക്കുക.

എന്നാൽ കുറ്റപ്പെടുത്തലുകൾക്കു പകരം മതിയായ പ്രോത്സാഹനം നൽകി നിങ്ങളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അവരെ അറിയിക്കുവാൻ ആണ് ശ്രദ്ധിക്കേണ്ടത്.

ഒഴിവാക്കലുകളോട് താൽപ്പര്യമുള്ള വ്യക്തിത്വം ആകാം

Advertisment

സാമൂഹ്യ ഇടപെടലുകൾ ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ ഒഴിവാക്കലുകൾ ഇഷ്ടപ്പെടുന്ന ഇത്തരക്കാർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ താൽപ്പര്യം കാണിക്കില്ല. ഇവരുമായ് അടുക്കുക ഒരു ബന്ധം നിലനിർത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

മാനുഷികമായ വികാരങ്ങളും അനുഭവങ്ങളുമൊക്കെ ഒഴിവാക്കുകയും, ഇഷ്ടങ്ങളും താൽപ്പര്യങ്ങളും പങ്കാളിയോട് പങ്കുവെയ്ക്കുന്നതിൽ വിമുഖത കാട്ടുകയും ചെയ്തേക്കാം. 

ഈ വിഭാഗത്തിൽപ്പെടുന്നതാണോ നിങ്ങളുടെ പങ്കാളി?. എങ്കിൽ അറിയുക, ഒന്നിൽ തന്നെ സ്ഥിരതയോടെ നിൽക്കില്ല ഇവർ. അവരുടെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും എല്ലായിപ്പോഴും മാറിക്കൊണ്ടിരിക്കും. മാറ്റങ്ങളും അതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സഹിക്കാനും ക്ഷമിക്കാനുമുള്ള ശേഷി തീരെ കുറവായിരിക്കും. അതിനാൽ പുതിയ പരീക്ഷണങ്ങൾക്കൊന്നും മുതിരില്ല, മാറി ചിന്തിക്കുകയും ഇല്ല. 

ഇത് ഒരുപക്ഷേ വളർന്നു വന്നതോ ശീലിച്ചു വന്നതോ ആയ കാര്യങ്ങൾകൊണ്ടാകാം. എന്നാൽ ഇതിനു വിപരീതരായുള്ള പുതുമകളെ ഇഷ്ടപ്പെടുന്ന പങ്കാളിയുമായുള്ള ബന്ധത്തിൽ ഒരുപാട് സംഘർഷങ്ങൾ ഇവർ നേരിടേണ്ടതായി വരും.

Read More

Love Relationship Lover Life

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: