scorecardresearch

ലാപ്ടോപ് മടിയിൽ വച്ചാണോ ഉപയോഗിക്കുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

അമിതമായി ചൂടാകുന്ന ധാരാളം ഉപകരണങ്ങളാണ് ദിവസേന നമ്മൾ ഉപയോഗിക്കുന്നത്. അതിൽ ഉൾപ്പെടുന്നതാണ് ലാപ്ടോപ്

അമിതമായി ചൂടാകുന്ന ധാരാളം ഉപകരണങ്ങളാണ് ദിവസേന നമ്മൾ ഉപയോഗിക്കുന്നത്. അതിൽ ഉൾപ്പെടുന്നതാണ് ലാപ്ടോപ്

author-image
Health Desk
New Update
Laptop Usage

ലാപ്ടോപ് നേരിട്ട് കാലിലോ മടിയിലോ വെയ്ക്കുന്നതിനു പകരം ഒരു സ്റ്റാൻഡ് ഉപയോഗിക്കാം

അമിതമായി ചൂടാകുന്ന ധാരാളം ഉപകരണങ്ങളാണ് ദിവസേന നമ്മൾ ഉപയോഗിക്കുന്നത്. അതിൽ ഉൾപ്പെടുന്നതാണ് ലാപ്ടോപ്.  സൗകര്യാർത്ഥം മടിയിൽ വെച്ച് ഇത് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?. എങ്കിൽ അൽപം ശ്രദ്ധവേണം. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് 'ടോസ്റ്റഡ് സ്കിൻ സിൻഡ്രോം'. ചർമ്മത്തിൽ പൊള്ളലേറ്റതു പോലെ ഉണ്ടാകുന്ന ചില ചുവന്ന പാടുകളാണ് ഇവ. അമിതമായി ചൂട് പുറന്തള്ളുന്ന ലാപ്ടോപ് പോലെയുള്ളവ കാലിലോ മടിയിലോ വച്ച് ഉപയോഗിക്കുന്നവരിലാണ് അധികവും കണ്ടു വരുന്നത്. കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ പലരിലും ഇത് കണ്ടു വരാറുണ്ട്. 

Advertisment

പരിധിയിൽ കവിഞ്ഞ് ചൂട് ഏൽക്കുന്നതു മൂലം ചർമ്മത്തിലെ രക്തക്കുഴലുകൾക്കും കോശങ്ങൾക്കും ഉണ്ടാകുന്ന കേടുപാടുകൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചർമ്മരോഗ വിദഗ്ധയായ ഡോ.ശ്വേത പറയുന്നു. അടുത്ത കാലത്തായി ഇതു വർദ്ധിച്ചു വരുന്നതായും അവർ സൂചിപ്പിക്കുന്നു. ലാപ്ടോപ് മാത്രമല്ല, വേദന അനുഭവപ്പെടുമ്പോൾ ഉപയോഗിക്കുന്ന ഹീറ്റ് പാഡ് അല്ലെങ്കിൽ ബാഗ്, കാർ സീറ്റ് വാമറുകൾ, തുടങ്ങിയവയും ഇതിലേയ്ക്ക് നയിച്ചേക്കാം. അമിതമായി ചൂട് പുറന്തള്ളുന്ന ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഫലപ്രദമായ മാർഗ്ഗം. 

ലാപ്ടോപ്പ് സ്റ്റാൻഡ് ഉപയോഗിക്കുക: ലാപ്ടോപ് നേരിട്ട് കാലിലോ മടിയിലോ വെയ്ക്കുന്നതിനു പകരം ഒരു സ്റ്റാൻഡ് ഉപയോഗിക്കാം. അല്ലെങ്കിൽ കൂളിങ് പാഡ് ഉപയോഗിക്കാം. ഇത് ലാപ്ടോപ്പും ചർമ്മവും തമ്മിൽ ഒരു അകലം സൃഷ്ടിക്കുകയും നേരിട്ട ചൂട് ഏൽക്കുന്നത് തടയുകയും ചെയ്യും.

ഹീറ്റ് പാഡ് ഉപയോഗം കുറയ്ക്കുക: ഹീറ്റ് പാഡുകളും നേരിട്ട് ചർമ്മത്തിൽ അധിക സമയം വെയ്ക്കുന്നതിനു പകരം നനഞ്ഞ ടവ്വലിന്റെയോ, കോട്ടൺ തുണിയുടെയോ മുകളിൽ വെയ്ക്കാം.

Advertisment

പ്രകൃതി ദത്തമായ മരുന്നുകൾ: ചർമ്മത്തിൽ കറ്റാൻ വാഴ ജെല്ലോ, കോർട്ടികോസ്റ്റീറോയിഡോ അടങ്ങിയ ക്രീം പുരട്ടുന്നത് ഗുണം ചെയ്യും.

ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ കൂടാതെ ചർമ്മത്തിൽ പൊള്ളലുകളോ, പാടുകളോ കണ്ടാൽ ചർമ്മ രോഗ വിദഗ്ധനെ കാണുക എന്നത് പ്രധാനമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: