/indian-express-malayalam/media/media_files/VX0nJ09CcDq9lvUJyUQ3.jpg)
garlic health benefits: Credit: Pexels
Garlic Benefit at night: വൈറ്റമിൻ സി, ബി 6, മാംഗനീസ്, സെലിനിയം, വിവിധ ആന്റിഓക്‌സിഡന്റുകൾ, സൾഫർ സംയുക്തങ്ങൾ, പ്രത്യേകിച്ച് അല്ലിസിൻ എന്നിവ അടങ്ങിയ വെളുത്തുള്ളി വളരെ പോഷകഗുണമുള്ളതാണ്. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. അണുബാധകൾ, ഹൃദയ രോഗങ്ങൾ, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ വെളുത്തുള്ളി സഹായിക്കും. ദിവസവും രാവിലെ ഒരു കഷ്ണം വെളുത്തുള്ളി കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ, പ്രത്യേകിച്ച് അല്ലിസിൻ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
രക്തസമ്മർദം കുറയ്ക്കുന്നു
വെളുത്തുള്ളിയിലെ അല്ലിസിൻ രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും അതുവഴി രക്തസമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് നൈട്രിക് ഓക്സൈഡിന്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദമുള്ളവർക്ക് വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.
കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു
എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനൊപ്പം വെളുത്തുള്ളി എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു
വെളുത്തുള്ളി ദഹന എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഇത് ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുകയും വയറുവേദന, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.
വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ കാരണം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് കരളിലെ ഡിറ്റോക്സിഫിക്കേഷൻ എൻസൈമുകളുടെ പ്രവർത്തനം വർധിപ്പിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us