/indian-express-malayalam/media/media_files/6rCcxTA5Zb5xE2UDdfFB.jpg)
ഗർഭിണി ആയിരിക്കുമ്പോഴും പ്രസവ ശേഷവും ധാരാളം മാറ്റങ്ങളാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ സംഭവിക്കുന്നത്. അതിൽ പ്രധാനമാണ് ശരീരഭാരത്തിലുണ്ടാകുന്ന വ്യതിയാനം
ഗർഭിണി ആയിരിക്കുമ്പോഴും പ്രസവ ശേഷവും ധാരാളം മാറ്റങ്ങളാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ സംഭവിക്കുന്നത്. അതിൽ പ്രധാനമാണ് ശരീരഭാരം. ഇത് സ്വഭാവികമായ ഒരു ശാരീരക മാറ്റം മാത്രമാണ്. എന്നാൽ ചിലരിൽ പ്രസവാനന്തരം ഇത് നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നു വരില്ല. ധാരാളം ശാരീരിക മാറ്റങ്ങൾ സംഭവിച്ചതിനാൽ വളരെ പെട്ടെന്ന് തന്നെ ഇത് സാധ്യമാകുകയില്ല. അതിനാൽ വളരെ കരുതലോടെ മാത്രം ഇത് കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിവെച്ചേക്കാം.
പ്രസവാനന്തരമുള്ള ഭക്ഷണക്രമം, ഭാരനിയന്ത്രണം എന്നിവ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിച്ചതിനു ശേഷം മാത്രം പിൻതുടരുക. സുരക്ഷിതവും പ്രയോജനപ്രദവുമായ രീതികൾ മാത്രം ശീലിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യപൂർണ്ണമായ ഭാരനിയന്ത്രണത്തിന് സഹായിക്കും.
ശരീരത്തിന് പെട്ടെന്നുണ്ടാകുന്ന തൂക്ക കുറവ് പോഷകങ്ങളുടെ അപര്യാപ്തത പോലെയുള്ളവയിലേയ്ക്കു നയിച്ചേക്കാം. അതിനാൽ ക്രമേണയുള്ള സമീപനമാണ് ഇതിനു വേണ്ടത്. ഇത് ശരീത്തിനെയും പേശികളും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന് സഹായിക്കും. സമീകൃതവും ഒപ്പം പോഷകസമൃദ്ധവുമായ ആഹാര രീതി ഈ സമയത്ത് വളരെ പ്രധാനമാണെന്നാണ് ഗൈനക്കോളജി വിദഗ്ധനായ ഡോ.ഭല്ല പറയുന്നത്. ഈ സമയത്ത് തിരഞ്ഞെടുക്കുന്നത് എന്തു തന്നെ ആയാലും അവ മുഴുവനായും കഴിക്കാൻ ശ്രദ്ധിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഇതു പോലെ തന്നെ വളരെ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. നിർജലീകരണത്തിന്റെ സാധ്യതകൾ ഒഴിവാക്കുന്നതിനാണിത്.
ശരീരം അനങ്ങുന്നതും ഭാരനിയന്ത്രണവും തമ്മിൽ ബന്ധമുണ്ട്. വളരെ ചെറിയ ചില വ്യായമങ്ങൾ, നടത്തം, യോഗ എന്നിവ ആദ്യ നാളുകളിൽ നല്ലതാണ്. ശരീരം കൂടുതൽ സുഖപ്പെട്ടു വരുന്നതനുസരിച്ച് ഇത്തരം ശാരീരിക പ്രവർത്തനങ്ങൾക്ക് മാറ്റങ്ങൾ കൊണ്ടു വരാം. ശാരീരിക ക്ഷമതയ്ക്കനുസരിച്ചു മാത്രം പ്രവർത്തികളിൽ ഏർപ്പെടാൻ ശ്രദ്ധിക്കുക.
ശരീരം അനങ്ങുന്നതുപോലെ തന്നെ വളരെ പ്രധാനമാണ് വിശ്രമവും. അവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചില്ലെങ്കിൽ ഹോർമോൺ വ്യതിയാനങ്ങളിലേയ്ക്കു നയിച്ചേക്കാം. ഇതിലൂടെ അമിതമായ വിശപ്പ്, ഭക്ഷണത്തോടുള്ള താൽപ്പര്യം എന്നിവയിലേയ്ക്ക് എത്തിക്കാം. എത്ര തിരക്കാണെങ്കിലും ഉറക്കത്തിന് എല്ലായ്പ്പോഴും പ്രധാന്യം കൊടുക്കുക.
മാനസികാവസ്ഥയും പ്രസവാനന്തരമുള്ള ശരീരഭാരനിയന്ത്രണവും തമ്മിലും ബന്ധമുണ്ട്. സമ്മർദ്ദങ്ങൾ അകറ്റാൻ ഉചിതമെന്നു തോന്നുന്ന രീതികൾ സ്വീകരിക്കുക. സന്തോഷം നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുക. മുലയൂട്ടുന്ന അമ്മമാരാണെങ്കിൽ തീർച്ചയായും ഭക്ഷണക്രമവും അതിനനുസരിച്ചുള്ളതായിരിക്കണം. അധിക കലോറിയാണ് ആ സമയം നഷ്ടപ്പെടുന്നത്. അതിനാൽ സ്വന്തം ശരീരത്തിനും കുട്ടിയുടെ ആരോഗ്യത്തിനും അവശ്യമായ പോഷകങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഭക്ഷണശീലം പാലിക്കുക.
പ്രസവാനന്തരമുള്ള ശരീരഭാരനിയന്ത്രണം എന്നു പറയുന്നത് എപ്പോഴും ആരോഗ്യവും ക്ഷേമവും പരിഗണിച്ചുകൊണ്ടായിരിക്കണം. വളരെ പെട്ടെന്ന് ഒരു മാറ്റം ഒരിക്കലും പ്രതീക്ഷിക്കരുത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us