/indian-express-malayalam/media/media_files/qEfAro2UIU2qNw9HkdyV.jpg)
ചിത്രം: ഫ്രീപിക്
മഴക്കാലമാണ്, ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഏതു വിധേനയും രോഗങ്ങൾ പിടിപെടാം. അതിൽ ഏറ്റവും കരുതലോടെ കാണേണ്ടത് ഭക്ഷ്യവിഷബാധയാണ്. ഭക്ഷണത്തിൽ നിന്നും മറ്റും വിഷബാധയേറ്റവരെ കുറിച്ചുള്ള വാർത്തകളുടെ എണ്ണം മഴക്കാലത്ത് വർധിച്ചിട്ടുണ്ട്.
ഹോട്ടൽ ഭക്ഷണങ്ങളിലൂടെ മാത്രമേ ഭക്ഷ്യവിഷബാധ ഉണ്ടാകൂ എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ആഹാരം പാകം ചെയ്യാൻ അവശ്യമായ സാധനങ്ങൾ വാങ്ങുന്നതു മുതൽ തയ്യാറാക്കി വിളമ്പുന്നതു വരെ ഏതു സാഹചര്യത്തിൽ വേണമെങ്കിലും ഭക്ഷണം വിഷമയമായി തീരാം. മലിനമായ വെള്ളം, ഭക്ഷണം പാകം ചെയ്യുന്ന രീതി, ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ തുടങ്ങി വ്യക്തി ശുചിത്വം വരെ ഇതിനു മൂലകാരണമായി തീർന്നേക്കാം. എന്നാൽ അൽപ്പം കരുതൽ ഉണ്ടായാൽ ഈ സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കും. അത് എന്തൊക്കെയാണെന്ന് ഡോ. അറോറ പറയുന്നുണ്ട്.
പ്രതിരോധം തീർക്കേണ്ടത് എങ്ങനെ
ഭക്ഷണം സൂക്ഷിക്കുന്ന വിധം : ഭക്ഷണപദാർത്ഥങ്ങൾ വളരെ ശ്രദ്ധോടെ സൂക്ഷിച്ചു വെയ്ക്കുക. വായു സഞ്ചാരം അധികമില്ലാത്ത പാത്രങ്ങൾ ഇതിനായി ഉപയോഗിക്കുക. പ്രത്യേകിച്ച് പാൽ, മറ്റ് പാലുത്പന്നങ്ങൾ, മാംസം തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കുക.
വെള്ളത്തിൻ്റെ ഉപയോഗം: തിളപ്പിച്ചാറിയതോ, അരിച്ചെടുത്തതോ ആയ വെള്ളം മാത്രം കുടുക്കാൻ ഉപയോഗിക്കുക.
ശുചിത്വം: കൈകൾ എല്ലായിപ്പോഴും വൃത്തിയായിരിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും, ടോയ്ലറ്റ് ഉപയോഗത്തിനു ശേഷവും കൈകൾ ഉറപ്പായും വൃത്തിയായി കഴുകുക.
ഭക്ഷണം പാചകം ചെയ്യേണ്ട വിധം: ഭക്ഷണം ശരിരയായി പാകം ചെയ്തു എന്ന് ഉറപ്പു വരുത്തുക. മീൻ, മാംസം, കടൽ വിഭവങ്ങൾ എന്നിവ നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക. പാചകം ചെയ്ത ഭക്ഷണം അധിക സമയം അന്തരീക്ഷ താപനിലയിൽ തുറന്ന് വെയ്ക്കരുത്. അത്രതന്നെ പ്രധാനമാണ് ഭക്ഷണം അധിക നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല എന്നതും.
കാലാവധി പരിശോധിക്കുക: പാക്കറ്റുകളിലും മറ്റും വാങ്ങി സൂക്ഷിക്കുന്ന ആഹാര സാധനങ്ങളുടെ കാലപരിധി ഉറപ്പായും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരത്തിൽ ഫ്രിഡ്ജിലും, അടുക്കളയിലും സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ പരിശാധിക്കുകയും കേടായവ ഉടനടി നശിപ്പിക്കുകയും ചെയ്യുക.
വഴിയോര ഭക്ഷണങ്ങൾ: രുചി കൊണ്ട് ഏവരേയും ആകർഷിക്കുന്ന ഒന്നാണ് തട്ടുകടകളിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ. എന്നാൽ അത്തരം കടകളിലെ ചുറ്റുപാടും, വൃത്തിയും, പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളും മികച്ചതാണെന്ന് ഉറപ്പു വരുത്തുവാൻ ശ്രദ്ധിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധയുടെ സാധ്യതകൾ കുറയ്ക്കാൻ സാധിക്കും.
Read More
- ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിച്ചാലുള്ള ഗുണങ്ങൾ
- ചായ കുടിച്ച ഉടൻ പല്ല് തേക്കാൻ പാടില്ല? എത്ര സമയം കാത്തിരിക്കണം
- പ്രമേഹമുള്ളവരാണോ? വൈകിട്ട് നാലിന് ഈ ലഘുഭക്ഷണം കഴിക്കൂ
- ലാപ്ടോപ് മടിയിൽ വച്ചാണോ ഉപയോഗിക്കുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
- ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.