/indian-express-malayalam/media/media_files/0DHW9cLEzIu4PUnkdWf0.jpg)
കാപ്പി അമിതമായി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും
പലരുടെയും ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഉറക്കത്തിൽനിന്നും എഴുന്നേറ്റാൽ ഒരു കപ്പ് കാപ്പി കുടിച്ച് ദിവസം തുടങ്ങുന്ന ശീലമുള്ളവരും നിരവധിയുണ്ടാകും. മിതമായ കാപ്പി ഉപഭോഗം മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനം, ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കൽ തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ നൽകുമെങ്കിലും അമിതമായി കാപ്പി കുടിക്കുന്നത് ദോഷം ചെയ്യും. ഈ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് കാപ്പിയുടെ ഉപഭോഗം നിയന്ത്രിക്കുന്നതിനും അമിത ഉപഭോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കും.
1. ഉറക്കമില്ലായ്മ
കാപ്പി അമിതമായി കുടിക്കുന്നത്, പ്രത്യേകിച്ച് പകൽ സമയത്ത്, ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. കഫീൻ തലച്ചോറിലെ അഡിനോസിൻ റിസപ്റ്ററുകളെ തടയുകയും ഉറക്കം തടയുകയും ചെയ്യുന്നു.
2. അസ്വസ്ഥതയും പരിഭ്രമവും
അമിതമായ കഫീൻ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു, ഇത് അസ്വസ്ഥതയ്ക്കും പരിഭ്രമത്തിനും ഇടയാക്കും. നിരന്തരമായ അസ്വസ്ഥത ജോലികൾ പൂർത്തിയാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും.
3. ഹൃദയമിടിപ്പ് കൂടുന്നു
ഉയർന്ന അളവിലുള്ള കഫീൻ ഹൃദയമിടിപ്പ് വർധിപ്പിക്കും. തുടർച്ചയായി ഹൃദയമിടിപ്പ് ഉയരുന്നത് ഹൃദയത്തെ ആയാസപ്പെടുത്തും, ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള ഹൃദയ സംബന്ധമായ അപകടസാധ്യതകൾക്ക് ഇടയാക്കും.
4. ദഹനപ്രശ്നങ്ങൾ
കാപ്പി ആമാശയത്തിലെ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ആസിഡ് റിഫ്‌ളക്‌സിനും മറ്റ് ദഹന പ്രശ്‌നങ്ങൾക്കും ഇടയാക്കുകയും ചെയ്യും.
5. ഉയർന്ന രക്തസമ്മർദ്ദം
കഫീൻ ഉപഭോഗം രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ രക്തസമ്മർദം വർധിക്കുന്നതിന് ഇടയാക്കും.
6. തലവേദന
സ്ഥിരമായുള്ള അമിതമായ കഫീൻ തലവേദനയ്ക്ക് കാരണമാകും.
Read More
- മഴക്കാലത്തെ ചുമയും ജലദോഷവും അകറ്റണോ? ഈ പാനീയം കുടിക്കൂ
- നിങ്ങളുടെ പങ്കാളിക്ക് പ്രത്യേകിച്ച് താൽപര്യങ്ങളൊന്നുമില്ലേ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- ഈ മഴക്കാലത്ത് ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
- ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിച്ചാലുള്ള ഗുണങ്ങൾ
- ചായ കുടിച്ച ഉടൻ പല്ല് തേക്കാൻ പാടില്ല? എത്ര സമയം കാത്തിരിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us