/indian-express-malayalam/media/media_files/9QsqrGF3nEpAR9HwGu5t.jpg)
Credit: Freepik
ഉറക്കമുണർന്ന ഉടൻ ഒരു കപ്പ് ചായ കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ, ചായയിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരുണ്ട്. ഉയർന്ന പോഷകാംശവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണമാണ് ശർക്കര ആരോഗ്യകരമാണെന്ന് പറയപ്പെടുന്നത്. ചായയിൽ പഞ്ചസാരയ്ക്കു പകരം ശർക്കര ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണോയെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശ്വേസ ജെ. പഞ്ചൽ ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചിട്ടുണ്ട്.
ചെറിയ അളവിൽ ഇരുമ്പ്, കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയ ശർക്കര ചായ ആരോഗ്യകരമാണെങ്കിലും രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു. ധാതുക്കളും പോഷകങ്ങളും ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്ന സംയുക്തങ്ങൾ ചായയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ചായയിൽ ശർക്കര ചേർത്താലും ഇല്ലെങ്കിലും ശരീരത്തിന് അത് ഗുണം ചെയ്യില്ല.
ശർക്കരയായാലും പഞ്ചസാരയായാലും, ശരീരത്തിന് ഗ്ലൂക്കോസ് എവിടെ നിന്ന് ലഭിക്കുന്നുവെന്നതല്ല പ്രശ്നം. ഗ്ലൂക്കോസിനോടുള്ള ശരീരത്തിന്റെ പ്രതികരണം അതേപടി തുടരുന്നതാണ് കാരണം. അതിനാൽ, പഞ്ചസാരയ്ക്ക് പകരം ശർക്കര തിരഞ്ഞെടുക്കാം, പക്ഷേ ഇൻസുലിൻ വർധനവ് ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയില്ല. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും.
ഏതെങ്കിലും തരത്തിലുള്ള മധുരപലഹാരങ്ങൾ, അത് ശർക്കരയോ തേനോ ഒന്നും തന്നെ പഞ്ചസാരയ്ക്ക് പകരമല്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് വ്യക്തമാക്കി. ഏതു തരത്തിലുള്ള മധുരത്തിനും ചായയുടെ പോഷകമൂല്യങ്ങൾ വർധിപ്പിക്കാൻ കഴിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us