scorecardresearch

ദഹനം എളുപ്പമാക്കാം, ഭക്ഷണശേഷം ഈ പാനീയങ്ങൾ കുടിക്കൂ

ഔഷധ ഗുണങ്ങൾക്ക്, പ്രത്യേകിച്ച് ദഹനപ്രശ്നങ്ങൾ ശമിപ്പിക്കാനുള്ള കഴിവിന് പേരു കേട്ടതാണ് ഇഞ്ചി. ഇത് ചേർത്ത് തയ്യാറാക്കിയ ചായ ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവയ്‌ക്കുള്ള പ്രതിവിധിയാണ്

ഔഷധ ഗുണങ്ങൾക്ക്, പ്രത്യേകിച്ച് ദഹനപ്രശ്നങ്ങൾ ശമിപ്പിക്കാനുള്ള കഴിവിന് പേരു കേട്ടതാണ് ഇഞ്ചി. ഇത് ചേർത്ത് തയ്യാറാക്കിയ ചായ ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവയ്‌ക്കുള്ള പ്രതിവിധിയാണ്

author-image
Health Desk
New Update
health

Photo Source: Pexels

തിരക്കേറിയ ജീവിതത്തിൽ ദഹനാരോഗ്യത്തിന് ഏറെ ശ്രദ്ധ നൽകേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമം ദഹനത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഭക്ഷണശേഷം ചില പാനീയങ്ങൾ കുടിക്കുന്നത് ദഹനം എളുപ്പമുള്ളതാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 4 പാനീയങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ഇഞ്ചി ചായ

Advertisment

ഔഷധ ഗുണങ്ങൾക്ക്, പ്രത്യേകിച്ച് ദഹനപ്രശ്നങ്ങൾ ശമിപ്പിക്കാനുള്ള കഴിവിന് പേരു കേട്ടതാണ് ഇഞ്ചി. ഇത് ചേർത്ത് തയ്യാറാക്കിയ ചായ ദഹനക്കേട്, ഓക്കാനം, വയറുവേദന എന്നിവയ്‌ക്കുള്ള പ്രതിവിധിയാണ്. ഇഞ്ചിയിലെ സജീവ സംയുക്തങ്ങൾ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

2. കറ്റാർവാഴ ജ്യൂസ്

കറ്റാർ വാഴ ജ്യൂസ് നല്ലൊരു ദഹനസഹായിയാണ്. എൻസൈമുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ കറ്റാർ വാഴ ജ്യൂസ് കുടലിലെ വീക്കം കുറയ്ക്കാനും ആസിഡ് റിഫ്‌ളക്‌സിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം കറ്റാർ വാഴ ജ്യൂസ് ചെറിയ അളവിൽ കുടിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും.

3. പ്ലം ജ്യൂസ്

പോഷകഗുണങ്ങൾക്ക് പേരുകേട്ടതാണ് പ്ലം. ദഹനത്തെ സഹായിക്കുന്നതിനുള്ള മികച്ച മാർഗമാണ് പ്രൂൺ ജ്യൂസ്. ഈ ജ്യൂസിൽ നാരുകൾ, സോർബിറ്റോൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം പ്രൂൺ ജ്യൂസ് കുടിക്കുന്നത് മലബന്ധം ഒഴിവാക്കാനും മലം മൃദുവാക്കാനും മൊത്തത്തിലുള്ള ദഹന ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും.

4. രസം

Advertisment

നമ്മുടെയൊക്കെ വീടുകളിൽ തയ്യാറാക്കുന്ന രസവും ദഹനത്തിന് വളരെയധികം ഗുണം ചെയ്യും. രസത്തിലെ പുളിയും മസാലകളും ചേർന്ന് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ഭക്ഷണ വിഘടനത്തിന് സഹായിക്കുകയും ചെയ്യും. കൂടാതെ, ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം കുടിക്കുന്നതിന് അനുയോജ്യമായ പാനീയമാണ് രസം.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: