/indian-express-malayalam/media/media_files/vd6enB5BXBUQbclukueB.jpg)
Photo Source: Pixabay
എളുപ്പത്തിൽ ലഭ്യമായതും ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതുമായ സൂപ്പർഫുഡുകളുണ്ട്. നട്സ്, വിത്തുകൾ, പയർവർഗങ്ങൾ ഇവയൊകെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പക്ഷേ, ഇവയുടെ ആരോഗ്യ ഗുണം വർധിപ്പിക്കാൻ മറ്റൊരു വഴിയുണ്ട്, കുതിർത്ത് കഴിക്കുക. ക്വിനോവ, ചിയ വിത്തുകൾ, ബദാം, ഓട്സ്, പയർവർഗങ്ങൾ ഇവയൊക്കെ കുതിർക്കുന്നതിലൂടെ ആരോഗ്യം ഗുണം കൂടുതലേകും.
ചില ഭക്ഷണങ്ങളിൽ ഫൈറ്റിക് ആസിഡ് പോലുള്ള സങ്കീർണ്ണ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തും. ഈ സംയുക്തങ്ങളെ ഇല്ലാതാക്കാൻ കുതിർക്കുന്നത് സഹായിക്കുമെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിയുമായ ഡോ. കെ.സോമനാഥ് ഗുപ്ത പറഞ്ഞു.
കുതിർത്താലുള്ള ഗുണങ്ങൾ
വയർ വീർക്കലും അസ്വസ്ഥതയും കുറയ്ക്കും: ദഹനവ്യവസ്ഥയെ ബാധിക്കുന്ന ലെക്റ്റിൻ പോലുള്ള ആന്റിന്യൂട്രിയന്റുകളെ നിർവീര്യമാക്കുന്നു. ദഹനം എളുപ്പമുള്ളതാക്കാൻ കുതിർക്കുന്നത് സഹായിക്കുന്നു.
സ്വാദ് കൂട്ടുന്നു: നട്സുകളും വിത്തുകളും പോലെയുള്ള ചില സൂപ്പർഫുഡുകൾ കടുപ്പമുള്ളതാണ്. കുതിർക്കുന്നതിലൂടെ അവ മൃദുലമാവുകയും കൂടുതൽ ആസ്വാദ്യകരമാവുകയും ചെയ്യുന്നു.
പാചകം ചെയ്യുന്നതിനുള്ള സമയം കുറയ്ക്കുന്നു: കുതിർത്ത പയർവർഗ്ഗങ്ങളും ധാന്യങ്ങളും പെട്ടെന്ന് പാചകം ചെയ്യാനാകും. ഇതിലൂടെ സമയം ലാഭിക്കാം.
/indian-express-malayalam/media/media_files/uploads/2020/06/almonds.jpg)
ടാന്നിനുകളും ഫൈറ്റേറ്റുകളും അലിയിക്കാൻ കുതിർക്കുന്നത് സഹായിക്കും. ഇരുമ്പ്, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നുവെന്ന് യശോദ ഹോസ്പിറ്റലിലെ മറ്റൊരു സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുഡെ പറഞ്ഞു.
ചില ടിപ്സുകൾ
- മിക്ക നട്സുകളും വിത്തുകളും 6-8 മണിക്കൂർ കുതിർക്കുക. പയർവർഗ്ഗങ്ങൾക്ക് 8-12 മണിക്കൂറാണ് അനുയോജ്യം.
- ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക, രുചി കൂട്ടാൻ ഒരു നുള്ള് ഉപ്പ് ചേർക്കുക.
- കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പായി നന്നായി കഴുകുക.
എല്ലാവരും കുതിർത്ത് കഴിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ, അവയുടെ ആരോഗ്യ ഗുണം വർധിപ്പിക്കാൻ എളുപ്പ വഴിയാണിത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us