/indian-express-malayalam/media/media_files/9BJdDkpQNKKhjoyYPDSp.jpg)
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചായ കുടിക്കുന്ന ശീലം കുറയ്ക്കണം. (Photo Source: Pexels)
ചായ ഇന്ത്യക്കാരുടെ ഒരു വികാരമായി കണക്കാക്കപ്പെടുന്നതിനൊപ്പം അതൊഴിവാക്കണമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഫിറ്റ്‌നസ് ആൻഡ് ഹെൽത്ത് ഇൻഫ്ലുവൻസർ ശുഭി ശിവ്ഹരെയോട് ചോദിച്ചാൽ ഉത്തരം ഇല്ല എന്നായിരിക്കും. ''100 മില്ലി പാലിൽ ഏകദേശം 50-60 കിലോ കലോറി അടങ്ങിയിട്ടുണ്ട്, 1 ടീസ്പൂൺ പഞ്ചസാര (4.2 ഗ്രാം) 16 കിലോ കലോറി നൽകുന്നു. ഈ അളവ് കണക്കിലെടുത്ത് തയ്യാറാക്കിയ ഒരു കപ്പ് ചായ ഏകദേശം 100-110 കിലോ കലോറി നൽകുന്നു,'' ശിവഹരെ പറഞ്ഞു.
നിങ്ങളുടെ ഒരു കപ്പ് ചായയിൽ അമിതമായി ചേർക്കുന്ന പഞ്ചസാരയുടെ അളവാണ് കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തെ ബുദ്ധിമുട്ടാക്കുന്നത്. അതുപോലെ റസ്‌ക്, ബിസ്‌ക്കറ്റ്, പക്കോഡ തുടങ്ങി അവയ്ക്കൊപ്പം കഴിക്കുന്ന ലഘുഭക്ഷണങ്ങളും. ദൈനംദിന കലോറി അളവ് അനുസരിച്ച് ഒരു ദിവസം 2 ചെറിയ കപ്പ് ചായ കുടിക്കാം. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കഫീൻ ഉപഭോഗം കുറയ്ക്കണമെന്നും അവർ നിർദേശിച്ചു.
ശിവഹരെ പറയുന്നതനുസരിച്ച് ചെയ്യേണ്ട ചില കാര്യങ്ങൾ
- ചായയിൽ അനാവശ്യമായ പഞ്ചസാര/ശർക്കര ചേർക്കുന്നത് ഒഴിവാക്കുക, പകരം സ്റ്റെവിയ അല്ലെങ്കിൽ മോങ്ക് ഫ്രൂട്ട് പോലുള്ള പൂജ്യം കലോറിയുള്ള മധുരം കഴിക്കുക.
- ഉത്കണ്ഠ, ഉയർന്ന കോർട്ടിസോൾ, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൈപ്പർ അസിഡിറ്റി പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഒരു കപ്പിൽ കൂടുതൽ ചായ കുടിക്കരുത്.
ചായ കുടിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ആരോഗ്യ വിദഗ്ധരോടു തന്നെ നമുക്ക് ചോദിക്കാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചായ കുടിക്കുന്ന ശീലം കുറയ്ക്കണമെന്ന് അഹമ്മദാബാദിലെ സൈഡസ് ഹോസ്പിറ്റൽസ് ചീഫ് ഡയറ്റീഷ്യൻ ശ്രുതി കെ.ഭരദ്വാജ് പറഞ്ഞു. “ഇതിന് കലോറി ഉണ്ട്. ഇരുമ്പിന്റെയും ചില ധാതുക്കളുടെയും ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ടാന്നിൻ ചായയിലുണ്ട്.”
/indian-express-malayalam/media/media_files/TCPsXHRUiuIRECDbZLI0.jpg)
കനത്ത ഭക്ഷണത്തിനൊപ്പം ചായ കുടിക്കുന്നത് ഉറപ്പായും ഒഴിവാക്കണം. ഭക്ഷണത്തിന് മുൻപോ ശേഷമോ ചായ കുടിക്കണമെങ്കിൽ ഒന്നു രണ്ടു മണിക്കൂർ ഇടവേള വേണം. പാൽ ചേർത്ത ചായ ധാരാളം കുടിക്കുന്നവർ പകരം ഇടയ്ക്ക് ഗ്രീൻ ടീയോ ബ്ലാക്ക് ടീയോ കുടിക്കാൻ അവർ നിർദേശിച്ചു. ശർക്കരയിലും പഞ്ചസാരയിലും ഏതാണ്ട് തുല്യ കലോറി ഉള്ളതിനാൽ അവയുടെ ഉപഭോഗം പരിമിതപ്പെടുത്തണം. ബ്രൗൺ ഷുഗർ തിരഞ്ഞെടുക്കാമെന്നും അവർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.