/indian-express-malayalam/media/media_files/ybjyAmst4El9A7BHTmPj.jpg)
ക്രൂസിഫറസ് പച്ചക്കറിയായ ബ്രോക്കോളിയിലും നല്ല അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. (Photo Source: Pixabay)
പോഷകസമൃദ്ധമായ ഒന്നാണ് ബ്രോക്കോളി. ഇന്ത്യക്കാർക്കിടയിലും ബ്രോക്കോളിക്ക് പ്രിയമുള്ളവർ ഏറെയാണ്. ഈ പച്ചക്കറിയിൽ ഓറഞ്ചിന്റെ ഇരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നും പാലിലെ കാൽസ്യം ഉള്ളടക്കവുമായി പൊരുത്തപ്പെടുന്നുവെന്നും ന്യൂട്രീഷ്യനിസ്റ്റ് പൂജ പാൽരിവാല അവകാശപ്പെടുന്നു. മാത്രമല്ല,
''ഓറഞ്ചിനെ അപേക്ഷിച്ച് ബ്രോക്കോളിയിൽ വിറ്റാമിൻ സിയുടെ ഇരട്ടി അടങ്ങിയിട്ടുണ്ട്. പാലിലെ കാൽസ്യത്തിന്റെ അളവുമായി പൊരുത്തപ്പെടുന്നു. കൂടാതെ, ബ്രോക്കോളിയിലെ പോഷകങ്ങൾ ശരീരം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമായ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ഈ പച്ചക്കറി. ഭക്ഷണത്തിൽ ബ്രോക്കോളി ഉൾപ്പെടുത്തുന്നത് പോഷകങ്ങളുടെ അളവ് ഗണ്യമായി വർധിപ്പിക്കും,'' പാൽരിവാല പറഞ്ഞു.
വിറ്റാമിൻ സിയുടെ പ്രാഥമിക സ്രോതസ്സാണ് ഓറഞ്ച്. ക്രൂസിഫറസ് പച്ചക്കറിയായ ബ്രോക്കോളിയിലും നല്ല അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതേസമയം, വൈറ്റമിൻ സി ഉള്ളടക്കത്തിന്റെ താരതമ്യം പ്രത്യേക അളവുകളെയും ഇനങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, 100 ഗ്രാം പച്ച ബ്രോക്കോളി ഏകദേശം 89 മില്ലിഗ്രാം വിറ്റാമിൻ സി നൽകുന്നു, അതേ അളവിലുള്ള ഓറഞ്ചിൽ ഏകദേശം 53 മില്ലിഗ്രാം ലഭിക്കുമെന്ന് അവർ പറഞ്ഞു.
ബ്രോക്കോളിയിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, പക്ഷേ പാലിൽ കാണപ്പെടുന്ന കാൽസ്യത്തിന്റെ അളവുമായി പൊരുത്തപ്പെടുന്നില്ല. ഏകദേശം 100 ഗ്രാം ബ്രൊക്കോളി ഏകദേശം 47 മില്ലിഗ്രാം കാൽസ്യം നൽകുന്നു, അതേസമയം 100 മില്ലി ലിറ്റർ പാലിൽ സാധാരണയായി 120 മില്ലിഗ്രാം അടങ്ങിയിട്ടുണ്ട്. ബ്രോക്കോളി കാൽസ്യം നൽകുമെങ്കിലും പാലിന് ഒരിക്കലും പകരമാകില്ലെന്ന് അവർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.