/indian-express-malayalam/media/media_files/0esAF7E4OKhjbuDTmlCt.jpg)
ഉറക്കമുണർന്നതിനുശേഷവും ഉറങ്ങുന്നതിനു മുൻപും പല്ലു തേയ്ക്കുന്നത് വായ്നാറ്റം ഒരു പരിധിവരെ കുറയ്ക്കും. (Photo Source: Pexels)
വായ്നാറ്റം പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ആളുകളോട് സംസാരിക്കുന്നതിൽനിന്നും അവരോട് ഇടപഴകുന്നതിൽനിന്നും അകന്നുനിൽക്കാൻ ഇടവരുത്തും. പലപ്പോഴും നിങ്ങൾ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ, ചില ശീലങ്ങളും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും വായ്നാറ്റം അകറ്റാൻ സഹായിക്കും.
വായ് ശുചിത്വത്തിലെ പാളിച്ചകൾ മാത്രമല്ല, ചില ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാണ്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ ആളുകൾ കഴിക്കുന്ന മരുന്നുകളിൽ നിന്നോ ആണ് ഇതുണ്ടാകുന്നത്. രാത്രി മുഴുവൻ വായിൽ തങ്ങിനിൽക്കുന്ന ഭക്ഷണകണികകൾ ബാക്ടീരിയകളായി മാറുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു.
വായ്നാറ്റം അകറ്റാൻ സഹായിക്കുന്നതെന്ത്?
തൈര് വായിലെ ഹൈഡ്രജൻ സൾഫൈഡിന്റെ അളവ് കുറയ്ക്കു. തൈരിന്റെ വൈറ്റമിൻ ഡി സമ്പുഷ്ടമായ സ്വഭാവം ഹാലിറ്റോസിസിനെയും കുറയ്ക്കുന്നുവെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ ഫിസിഷ്യൻ ഡോ.ദിലീപ് ഗുഡെ പറഞ്ഞു. ഉയർന്ന നാരുകളുള്ള പച്ചക്കറികളും പഴങ്ങളും സഹായിക്കും. സിട്രസ് അടങ്ങിയ ഭക്ഷണം/ബെറികൾ, നാരങ്ങ പോലുള്ളവയും വായ്നാറ്റത്തെ ചെറുക്കാൻ സഹായിക്കുമെന്ന് ഡോ.ഗുഡെ പറഞ്ഞു.
വെള്ളം കുടിക്കുന്നത് വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെയും ഭക്ഷണ അവശിഷ്ടങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വായ വരണ്ടുപോകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു, ഇത് ദുർഗന്ധത്തിന്റെ സാധാരണ ഉറവിടമാണെന്ന് ഡയറ്റീഷ്യൻ ഡോ.പ്രീതി നഗർ അഭിപ്രായപ്പെട്ടു.
/indian-express-malayalam/media/media_files/MSzb569jlOFunsoJhIbW.jpg)
വെള്ളരിക്ക, കാരറ്റ്, വാഴപ്പഴം, ഗ്രീൻ ടീ, ഇഞ്ചി, മഞ്ഞൾ, പേര, ആപ്പിൾ, സെലറി എന്നിവയെല്ലാം ഉമിനീർ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം വായും തൊണ്ടയും വെള്ളം ഉപയോഗിച്ച് കഴുകുന്നത് ഹാലിറ്റോസിസ് കുറയ്ക്കുന്നതിന് പ്രധാനമാണെന്ന് ഡോ.ഗുഡെ പറഞ്ഞു. കൂടാതെ, പഞ്ചസാര രഹിത ച്യൂയിങ് ഗം ഹാലിറ്റോസിസ് കുറയ്ക്കുമെന്ന് അറിയപ്പെടുന്നു.
വായ് ശുചിത്വവും പ്രധാനമാണ്. ഉറക്കമുണർന്നതിനുശേഷവും ഉറങ്ങുന്നതിനു മുൻപും പല്ലു തേയ്ക്കുന്നത് വായ്നാറ്റം ഒരു പരിധിവരെ കുറയ്ക്കും. ടംഗ് സ്ക്രാപ്പർ ഉപയോഗിക്കുന്നത് നാവിലെ ബാക്ടീരിയകളെയും അവശിഷ്ടങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നുവെന്ന് ഡോ.നഗർ വ്യക്തമാക്കി.
Read More
- ഫാറ്റി ലിവർ എളുപ്പത്തിൽ മാറ്റാം; ഈ ഭക്ഷണങ്ങൾ കഴിക്കുക, ഇവ ഒഴിവാക്കുക
- ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ തക്കാളിക്ക് കഴിയുമോ? എങ്ങനെയാണ് കഴിക്കേണ്ടത്
- പ്രഭാത ഭക്ഷണം രാവിലെ 8 നും അത്താഴം രാത്രി 8 നും മുൻപ് ഉറപ്പായും കഴിച്ചിരിക്കണം, കാരണം അറിയാമോ?
- പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവയോട് ഗുഡ്ബൈ പറയാം, ദിവസവും കാരറ്റ് കഴിച്ചോളൂ
- നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.