/indian-express-malayalam/media/media_files/ojAcgUPK0n7WzCNBtAWi.jpg)
പായ്ക്ക് ചെയ്‌ത ജ്യൂസുകൾ, മധുരപലഹാരങ്ങളും ചോക്ലേറ്റുകളും എന്നിവ പോലുള്ള ഭക്ഷണങ്ങൾ മറക്കുക. (Photo Source: Pexels)
ഞങ്ങൾ മദ്യപിക്കാറില്ല, എന്നിട്ടും ഫാറ്റി ലിവർ എങ്ങനെ വന്നുവെന്ന് പരാതിപ്പെട്ട് നിരവധി ചെറുപ്പക്കാരായ യുവാക്കൾ എന്റെ പക്കൽ വരാറുണ്ട്. കരൾ കോശങ്ങളിൽ വളരെയധികം കൊഴുപ്പ് ശേഖരിക്കപ്പെടുന്ന അവസ്ഥയാണ് NAFLD (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്), ഈ രോഗാവസ്ഥ ഉണ്ടാകാൻ ഒതു തുള്ളി മദ്യം പോലും കുടിക്കണമെന്നില്ല.
ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദം, രക്തത്തിലെ അമിത കൊഴുപ്പ്, പൊണ്ണത്തടി എന്നിവയ്ക്കൊപ്പം ഇന്ത്യയിൽ വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. അതുകൊണ്ടാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഇപ്പോൾ മെറ്റബോളിക് ഡിസ്ഫംഗ്ഷൻ-അസോസിയേറ്റ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്ന് അറിയപ്പെടുന്നത്.
NAFLD സാധാരണ ഏകദേശം 20 ശതമാനം മുതൽ 30 ശതമാനം വരെ മുതിർന്നവരെയും 70 ശതമാനത്തിലധികം അമിതവണ്ണവും പ്രമേഹവുമുള്ള രോഗികളെയും ബാധിക്കുന്നു. NAFLD ചികിത്സയ്ക്ക് മരുന്നുകളൊന്നും ഇല്ലെങ്കിലും, ശരിയായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിവയിലൂടെ അതിനെ മാറ്റാൻ കഴിയും.
ശരീരഭാരത്തിന്റെ 10 ശതമാനം കുറയുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. അതിനാലാണ് രോഗനിയന്ത്രണത്തിൽ ഭക്ഷണക്രമത്തിന്റെ പങ്ക് പ്രധാന്യമർഹിക്കുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്, എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത്?.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
1. അധികം മധുരം വേണ്ട: കുക്കികൾ, ബിസ്‌ക്കറ്റുകൾ, മിഠായികൾ, സോഡകൾ, സ്‌പോർട്‌സ് പാനീയങ്ങൾ, പായ്ക്ക് ചെയ്‌ത ജ്യൂസുകൾ, മധുരപലഹാരങ്ങളും ചോക്ലേറ്റുകളും എന്നിവ പോലുള്ള ഭക്ഷണങ്ങൾ മറക്കുക.
2. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ പാടില്ല: മത്സ്യവും മാംസവും ഫ്രൈ ചെയ്യുന്നതിനുപകരം ആവിയിൽ വേവിച്ച് കഴിക്കുക. പൂരിത കൊഴുപ്പുകൾ നിറഞ്ഞതായതിനാൽ റെഡ് മീറ്റ് കോൾഡ് കട്സ്, ബേക്കൺ, മറ്റ് സംസ്കരിച്ച മാംസങ്ങൾ എന്നിവ ഒഴിവാക്കുക. ഫ്രെഞ്ച് ഫ്രൈകൾ, ഫ്രൈഡ് ചിക്കൻ, ഡോനട്ട്‌സ്, ചിപ്‌സ്, ബർഗറുകൾ എന്നിവയും മറ്റു ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.
3. ഉപ്പ് ആവശ്യമില്ല: ഇതിനർത്ഥം ഉപ്പ് നിറഞ്ഞ ഏത് തരത്തിലുള്ള പായ്ക്ക് ചെയ്ത ഭക്ഷണവും ഒഴിവാക്കണമെന്നാണ്. പ്രതിദിനം സോഡിയം കഴിക്കുന്നത് 2,300 മില്ലിഗ്രാമിൽ താഴെയായി പരിമിതപ്പെടുത്തുക. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ പ്രതിദിനം 1,500 മില്ലിഗ്രാമിൽ കൂടരുത്.
4. വെളുത്ത റൊട്ടിയോ അരിയോ പാസ്തയോ വേണ്ട: അവ എളുപ്പത്തിൽ വിഘടിക്കുന്നതിനാൽ പഞ്ചസാരയുടെ വർധനവിന് കാരണമാകും. ധാന്യങ്ങൾ ഈ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് ഓർക്കുക, കാരണം അവയിൽ നാരുകൾ കൂടുതലാണ്.
5. അമിതമായി ഭക്ഷണം കഴിക്കരുത്: ഭക്ഷണം കഴിക്കുമ്പോൾ അളവ് ശ്രദ്ധിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ കൊഴുപ്പ് കൂടുതൽ അടിഞ്ഞുകൂടുകയും ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഭക്ഷണം കഴിക്കാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക, ഇത് അമിതമായി കഴിക്കുന്നത് ഒഴിവാക്കും.
/indian-express-malayalam/media/media_files/hmiWnM7lhehGvmynHZuJ.jpg)
എന്തൊക്കെയാണ് കഴിക്കേണ്ടത്?
1. 8 മുതൽ 10 മണിക്കൂറിനും ഇടയിൽ ഒരു ദിവസത്തെ ഭക്ഷണം പൂർത്തിയാക്കാൻ ശ്രമിക്കുക. നല്ല പ്രഭാതഭക്ഷണവും മിതമായ ഉച്ചഭക്ഷണവും സൂപ്പോ സാലഡോ ഉൾപ്പെടുന്ന ലഘുഭക്ഷണവും കഴിക്കുക, അതും വൈകുന്നേരം 7 മണിക്ക്.
2. ബ്ലാക്ക് കോഫി കുടിക്കാം, ഇത് ഫാറ്റി ലിവറിന്റെയും അസാധാരണമായ കരൾ എൻസൈമുകളുടെയും അപകടസാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
3. ഇലക്കറികൾ ധാരാളം കഴിക്കുക.
4. നാരുകളാൽ സമ്പുഷ്ടമായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക.
5. പയർ, വെള്ളക്കടല, സോയാബീൻ, കൊഴുപ്പില്ലാത്തതും പോഷകങ്ങൾ നിറഞ്ഞതുമായ പയർവർഗ്ഗങ്ങൾ ഉൾപ്പെടുത്തുക.
6. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുക.
7. ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുക. 2019 ലെ ഒരു പഠനത്തിൽ ഇത് കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.
ലേഖനം എഴുതിയത്: ഡോ.റൊമ്മേൽ ടിക്കൂ
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us