/indian-express-malayalam/media/media_files/7Bo2ZjqYsK0y8H4DSjMJ.jpg)
ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം കാരണം തൈര് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. (Photo Source: Pexels)
വെജിറ്റേറിയൻകാരായ പലരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് തൈര്. തൈരിന് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. പ്രോബയോട്ടിക്സ്, പ്രോട്ടീൻ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ തൈര് നിറഞ്ഞിരിക്കുന്നു. ഉച്ച ഭക്ഷണത്തിനൊപ്പം സ്ഥിരമായി തൈര് കഴിക്കുന്ന നിരവധി പേർ നമുക്കു ചുറ്റിലുമുണ്ട്.
എല്ലാ ദിവസവും തൈര് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് ഡൽഹിയിലെ ധരംശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ.മഹേഷ് ഗുപ്ത പറഞ്ഞു. പ്രോബയോട്ടിക്സിന്റെ നല്ല ഉറവിടമാണ് തൈര്. കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. കാൽസ്യം, പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ എന്നിവയും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തൈരിന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മാനസികാവസ്ഥയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗുരുഗ്രാമിലെ നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോ.ശിവാനി ദേശ്വാൾ പറഞ്ഞു. തൈരിൽ അടങ്ങിയിട്ടില്ലാത്ത ഒരേയൊരു വൈറ്റമിൻ വൈറ്റമിൻ ഡി ആണ്. കാൽസ്യം എല്ലുകളേയും പല്ലുകളേയും ശക്തമായി പിന്തുണയ്ക്കുന്നു, അതേസമയം പ്രോട്ടീൻ പേശികളെ പരിപാലിക്കുന്നതിനും നന്നാക്കുന്നതിനും സഹായിക്കുന്നു. തൈരിലെ ബി വിറ്റാമിനുകൾ മെറ്റബോളിസത്തിലും ഊർജ ഉൽപാദനത്തിലും നിർണായക പങ്ക് വഹിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം കാരണം തൈര് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വയർ നിറഞ്ഞ സംതൃപ്തി നൽകുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. നല്ലൊരു ഘുഭക്ഷണ ഓപ്ഷനാണ്, സമീകൃതാഹാരത്തിന്റെ ഭാഗമാക്കാമെന്ന് ഡോ.ദേശ്വാൾ അഭിപ്രായപ്പെട്ടു.
ഈ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഒരാൾക്ക് അവരുടെ ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താം. ''തൈര് സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലാണ്. പക്ഷേ, കഴിക്കുന്ന അളവ് ശ്രദ്ധിക്കുക. സാധിക്കുമെങ്കിൽ പ്ലെയിൻ അല്ലെങ്കിൽ കുറഞ്ഞ കൊഴുപ്പ് ഇനങ്ങൾ തിരഞ്ഞെടുക്കുക,” ഡോ.ഗുപ്ത പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2023/06/Yogurt.jpg)
തൈരിന്റെ അമിത ഉപയോഗം അമിതമായ കലോറിയോ പഞ്ചസാരയോ കഴിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ പറഞ്ഞു. അതിനാൽ, മിതത്വം പ്രധാനമാണ്.
ഓർക്കേണ്ട ചില കാര്യങ്ങൾ
- പഞ്ചസാരയോ കൃത്രിമ രുചികളോ ചേർക്കാത്ത പ്ലെയിൻ തൈര് തിരഞ്ഞെടുക്കുക.
- കാലാവധി കഴിഞ്ഞതാണോയെന്ന് പരിശോധിക്കുക.
- എല്ലാ പോഷക ആവശ്യങ്ങൾക്കും തൈരിനെ മാത്രം ആശ്രയിക്കരുത്; ഭക്ഷണക്രമം മാറ്റുക.
- പാലുൽപ്പന്നങ്ങളോട് അലർജിയുണ്ടെങ്കിൽ തൈര് കഴിക്കരുത്.
- തൈര് അമിതമായി കഴിക്കരുത്
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us