scorecardresearch

ഉരുളക്കിഴങ്ങ് ഒരു മാസം കഴിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉരുളക്കിഴങ്ങ് നൽകുന്നുണ്ട്. ഇവയ്ക്കു പകരം മറ്റു ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ പോഷകങ്ങളുടെ കുറവിന് കാരണമാകും

വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉരുളക്കിഴങ്ങ് നൽകുന്നുണ്ട്. ഇവയ്ക്കു പകരം മറ്റു ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ പോഷകങ്ങളുടെ കുറവിന് കാരണമാകും

author-image
Health Desk
New Update
health

വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉരുളക്കിഴങ്ങ് നൽകുന്നുണ്ട്. (Photo Source: Pixabay)

ഇന്ത്യൻ അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത പച്ചക്കറികളിലൊന്നാണ് ഉരുളക്കിഴങ്ങ്. പക്ഷേ, ഡയറ്റ് പിന്തുടരുന്ന പലരും ഉരുളക്കിഴങ്ങ് കഴിക്കുന്നത് കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യാറുണ്ട്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽനിന്നും ഉരുളക്കിഴങ്ങ് പൂർണമായും ഒഴിവാക്കണോ?. ഒരു മാസത്തേക്ക് അവ ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും.

Advertisment

ഉരുളക്കിഴങ്ങുകൾ ധാരാളം കലോറികൾ ഓഫർ ചെയ്യുന്നുണ്ട്. അതിനാൽ, ഒരാൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കുമ്പോൾ അവരുടെ ഭക്ഷണത്തിൽ അധിക കലോറി ചേർക്കുന്നത് തടയുകയും അതുവഴി ശരീരഭാരം തടയുകയും ചെയ്യുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് പ്രാചി ജെയിൻ പറഞ്ഞു. ഒരു മാസത്തേക്ക് ഭക്ഷണത്തിൽ നിന്ന് ഉരുളക്കിഴങ്ങ് ഒഴിവാക്കിയാൽ ശരീരത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. ഉരുളക്കിഴങ്ങിന് പകരം കുറഞ്ഞ കലോറി ഭക്ഷണങ്ങൾ ഉപയോഗിച്ചാൽ ശരീര ഭാരം കുറയാമെന്ന് ഡയറ്റീഷ്യൻ ശിവാനി അറോറ അഭിപ്രായപ്പെട്ടു.

ഉരുളക്കിഴങ്ങിലെ അന്നജം രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകുമെന്ന് അറോറ പറഞ്ഞു. അവ ഒഴിവാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും, പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ. ഭക്ഷണത്തിൽ നിന്ന് ഉരുളക്കിഴങ്ങ് മാറ്റുന്നത് കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കും, ഇത് ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു. 

Potatoes | Health |Health Tips
ദഹനാരോഗ്യത്തിന് പ്രധാനമായ ഡയറ്ററി ഫൈബറും അവയിൽ അടങ്ങിയിട്ടുണ്ട്

ഉരുളക്കിഴങ്ങ് ഒഴിവാക്കിയാലുള്ള ദോഷങ്ങൾ

വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ഉരുളക്കിഴങ്ങ് നൽകുന്നുണ്ട്. ഇവയ്ക്കു പകരം മറ്റു ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ പോഷകങ്ങളുടെ കുറവിന് കാരണമാകുമെന്ന് അറോറ മുന്നറിയിപ്പ് നൽകി. ദഹനാരോഗ്യത്തിന് പ്രധാനമായ ഡയറ്ററി ഫൈബറും അവയിൽ അടങ്ങിയിട്ടുണ്ട്. അവ ലഭിക്കാതിരുന്നാൽ ദഹനത്തെ തടസ്സപ്പെടുത്തുകയും മലവിസർജ്ജന ശീലങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

Advertisment

ചില ഉരുളക്കിഴങ്ങിൽ കാണപ്പെടുന്ന ഒരു തരം നാരുകളാണ് സുരക്ഷിതമായ അന്നജം, ഇതൊരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇത് കുടലിൽ നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുന്നു. അതിനാൽ, ഭക്ഷണത്തിൽ സുരക്ഷിതമായ അന്നജം ഒഴിവാക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ വൈവിധ്യത്തെ ബാധിച്ചേക്കാമെന്ന് ഡോ.ദലാൽ പറഞ്ഞു.

ഉരുളക്കിഴങ്ങിന് പകരം കഴിക്കാവുന്നവ

മധുരക്കിഴങ്ങ്, കോളിഫ്ലവർ, ഏത്തപ്പഴം, മധുരമുള്ളങ്കി

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: