scorecardresearch

ഡയറ്റും വ്യായാമവും ഇല്ലാതെ ശരീര ഭാരം കുറയുന്നുണ്ടോ? ശ്രദ്ധിക്കുക

ശരീര ഭാരം കൂടുന്നതും കുറയുന്നതും സാധാരണമാണ്. പലവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം. പക്ഷേ, ശരീര ഭാരം തുടർച്ചയായി കുറയുന്നത് ഒരു അപകട സൂചനയാണ്

ശരീര ഭാരം കൂടുന്നതും കുറയുന്നതും സാധാരണമാണ്. പലവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം. പക്ഷേ, ശരീര ഭാരം തുടർച്ചയായി കുറയുന്നത് ഒരു അപകട സൂചനയാണ്

author-image
Health Desk
New Update
Weight Loss

ശരീര ഭാരം തുടർച്ചയായി കുറയുന്നത് ഒരു അപകട സൂചനയാണ്. (Photo Source: Pixabay)

ഡയറ്റിലും വ്യായാമരീതിയിലും മാറ്റങ്ങൾ വരുത്താതെ ശരീര ഭാരം കുറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. യാതൊന്നും ചെയ്യാതെ ശരീര ഭാരം കുറയുന്നത് ചില രോഗാവസ്ഥയുടെ ലക്ഷണങ്ങളാകാം. ശരീര ഭാരം കൂടുന്നതും കുറയുന്നതും സാധാരണമാണ്. പലവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം. പക്ഷേ, ശരീര ഭാരം തുടർച്ചയായി കുറയുന്നത് ഒരു അപകട സൂചനയാണ്. ഇത്തരത്തിലുള്ള 72 ശതമാനം കേസുകളിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Advertisment

ആറ് മുതൽ 12 മാസം വരെ ശരീര ഭാരം കുറയാൻ യാതൊരു ശ്രമം നടത്താതിരുന്നിട്ടും ശരീരഭാരത്തിന്റെ അഞ്ച് ശതമാനമെങ്കിലും കുറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ആർക്കും സംഭവിക്കാം, എന്നാൽ 65 വയസിനു മുകളിലുള്ളവരിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

എന്താണ് കാരണങ്ങൾ

1. ഹൈപ്പർതൈറോയിഡസം പോലുള്ള തൈറോയ്ഡ് രോഗങ്ങൾ ശരീര ഭാരം തുടർച്ചയായി കുറയ്ക്കാം. തൈറോയ്ഡ് ഗ്രന്ഥി ഹൈപ്പർ ആക്റ്റീവ് ആകുന്നതിലൂടെ ഉപാപചയ നിരക്ക് വർധിക്കുന്നതിനും ശരീരഭാരം കുറയുന്നതിനും കാരണമാകുന്നു. 

2. സെലിയാക് രോഗം അല്ലെങ്കിൽ ക്രോൺസ് രോഗം പോലുള്ള ദഹനസംബന്ധമായ അസുഖങ്ങൾ പോഷകങ്ങളുടെ ആഗിരണത്തെ തടസപ്പെടുത്തിയേക്കാം, ഇത് അപ്രതീക്ഷിതമായി ശരീരഭാരം കുറയ്ക്കും.

Advertisment

3. അനിയന്ത്രിതമായ പ്രമേഹം ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു കാരണമാണ്. പ്രമേഹം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ, ശരീരത്തിലെ പേശികളും കൊഴുപ്പും ഊർജത്തിനായി എരിച്ചേക്കാം, അതിനെ തുടർന്ന് ശരീരഭാരം കുറയുന്നു.

4. വിട്ടുമാറാത്ത അണുബാധകൾ ശരീരഭാരം കുറയ്ക്കും. ക്ഷയരോഗം അല്ലെങ്കിൽ എച്ച്ഐവി/എയ്ഡ്സ് പോലുള്ള രോഗാസ്ഥകൾ ശരീര ഭാരത്തെ സ്വാധീനിക്കും.

5. ചില മാരകരോഗങ്ങൾ ശരീരഭാരം കുറയ്ക്കാനും കാരണമായേക്കാം. കാൻസർ ശരീരത്തിന്റെ ഉപാപചയ ആവശ്യങ്ങൾ വർദ്ധിപ്പിക്കും, ശരീരഭാരം കുറയ്ക്കാൻ വ്യക്തി ശ്രമിക്കുന്നില്ലെങ്കിൽ പോലും ശരീരഭാരം കുറയുന്നു. ചില മാരകരോഗങ്ങൾ ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തും.

weight loss
വിട്ടുമാറാത്ത അണുബാധകൾ ശരീരഭാരം കുറയ്ക്കും. (Photo Source: Pixabay)

6. മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വിശപ്പിനെയും ഭക്ഷണരീതിയെയും സ്വാധീനിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഭക്ഷണം കഴിക്കുന്നതിനെ സാരമായി ബാധിക്കും. 

7. ശരീരഭാരം കുറയ്ക്കുന്ന മരുന്നുകൾ ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം. ആളുകൾ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിക്കണം. 

ശരീര ഭാരം കുറയുന്നുണ്ടെങ്കിൽ അവഗണിക്കരുത്. ആരോഗ്യ അവസ്ഥ അപകടകരമാകുന്നുവെന്നതിന് ശരീരം നൽകുന്ന സൂചനയായിരിക്കാം. ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ വലിയൊരു രോഗത്തെ തടയാനാകും.

ലേഖനം എഴുതിയത് ഡോ.സുരൺജിത് ചാറ്റർജി

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: