/indian-express-malayalam/media/media_files/ih495TXWgpDBvd07a9Xb.jpg)
മിക്ക പയർവർഗങ്ങളിലും കൊഴുപ്പ് കുറവാണ്. (Photo Source:Pixabay)
പ്രമേഹ നിയന്ത്രണത്തിൽ പയർവർഗങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. അവയിലെ ഉയർന്ന നാരുകളുടെ ഉള്ളടക്കം കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് ഷുഗർ നിയന്ത്രണത്തിന് സഹായിക്കുന്നു. പേശികളുടെ നിർമ്മാണത്തിനും അവയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും ആവശ്യമായ പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടമാണ് പയർവർഗങ്ങൾ. ഷുഗർ സ്പൈക്കുകൾ നിയന്ത്രിക്കുന്നതിനും സംതൃപ്തി വർധിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ഭക്ഷണമാണ് പയർവർഗങ്ങളെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ.പ്രിയങ്ക റോഹത്ഗി പറഞ്ഞു.
മൂന്ന് ടേബിൾസ്പൂൺ പയർവർഗ്ഗങ്ങൾ മിക്ക പയർവർഗങ്ങളിലും കൊഴുപ്പ് കുറവാണ്(ഏകദേശം 80 ഗ്രാം) ഒരു പഴം, പച്ചക്കറികൾ എന്നിവയ്ക്ക് തുല്യമാണ്, എന്നാൽ അവയിലുള്ള അത്രയും വിറ്റാമിനുകളും ധാതുക്കളും ഉണ്ടാകില്ല. പഴങ്ങളോ പച്ചക്കറികളോ കഴിക്കാനാകാത്ത ദിവസങ്ങളിൽ പകരം പയർവർഗങ്ങൾ കഴിക്കാം.
ഏത് പയർവർഗമാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്?
ഗ്ലൈസെമിക് സൂചിക 38 ഉള്ള ഗ്രീൻ പയർ ലെന്റെ കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടമാണ്. ചെറുപയർ ആന്റി ഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ചെറുപയറിന്റെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിസ്‌കറ്റ് പ്രമേഹമുള്ളവർക്ക് എങ്ങനെ നന്നായി പ്രവർത്തിച്ചുവെന്ന് 2015-ൽ നടത്തിയ ഒരു പഠനം കാണിച്ചുതന്നിരുന്നു.
നാരുകളും പ്രോട്ടീനുകളും പ്രധാനപ്പെട്ട ധാതുക്കളും അടങ്ങിയ മറ്റൊരു ഇനമായ ബ്രൗൺ പയർ, കാർബോഹൈഡ്രേറ്റിന്റെ ആഗിരണം വൈകിപ്പിക്കുന്നതിനും, പ്രമേഹമുള്ളവരിൽ വിളർച്ച തടയാൻ അവയിലെ ഇരുമ്പിന്റെ അംശവും ഫലപ്രദമാണെന്ന് സഹായിക്കുന്നു.
സാധാരണയായി ബെലുഗ പയർ എന്നറിയപ്പെടുന്ന കറുത്ത പയർ, ഗ്യാസ്ട്രോണമിക് അനുഭവം നൽകുക മാത്രമല്ല, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ആന്തോസയാനിനുകളുടെ രൂപത്തിൽ അധിക പോഷക ഗുണങ്ങളും നൽകുന്നു. റെഡ് പയർ വിശപ്പ് നിയന്ത്രിക്കാൻ നല്ലതാണ്.
/indian-express-malayalam/media/media_files/IRFeI00GCcHGAkJVeBJR.jpg)
ഡയറ്റിൽ എങ്ങനെ പയർവർഗങ്ങൾ ഉൾപ്പെടുത്താം?
നമ്മുടെ പ്രധാന ഭക്ഷണങ്ങളിൽ മിക്കവയിലും പയർവർഗങ്ങൾ ഉണ്ടാകാം. എന്നാൽ സൂപ്പുകളിലും സാലഡുകളിലും ചേർത്ത് കൊണ്ട് അവയുടെ ഉപയോഗത്തിൽ വ്യത്യാസം വരുത്താം. ഇവ ആവിയിൽ പുഴുങ്ങി കഴിക്കുകയും ചെയ്യാം. മൊത്തത്തിലുള്ള പോഷകാഹാര സന്തുലിതാവസ്ഥ, ഭാഗ നിയന്ത്രണം, ജീവിതശൈലി ഘടകങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ, പയർവർഗങ്ങൾ പ്രമേഹനിയന്ത്രണത്തിൽ സഹായകമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us