scorecardresearch

ആപ്പിൾ തൊലി കളഞ്ഞതോ കളയാത്തതോ; ആരോഗ്യത്തിന് ഏതാണ് ഗുണകരം?

വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് തൊലിയിൽ ആണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. അതിനാൽ, തൊലി കളയുന്നത് പോഷകമൂല്യം നഷ്ടപ്പെടാൻ ഇടയാക്കും

വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് തൊലിയിൽ ആണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. അതിനാൽ, തൊലി കളയുന്നത് പോഷകമൂല്യം നഷ്ടപ്പെടാൻ ഇടയാക്കും

author-image
Health Desk
New Update
health

നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ലൊരു ഉറവിടമാണ് തൊലി കളയാത്ത ആപ്പിൾ. (Photo Source: Pixabay)

ആപ്പിൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ?. പലരും പലവിധത്തിലാണ് ആപ്പിൾ കഴിക്കാൻ ഇഷ്ടപ്പെടുന്നത്. ചിലർ തൊലി കളഞ്ഞ ആപ്പിളാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്, മറ്റു ചിലരാകട്ടെ തൊലിയോടു കൂടിയും. നന്നായി കഴുകി വൃത്തിയാക്കിയശേഷം തൊലിയോടുകൂടി ആപ്പിൾ കഴിക്കുന്നത് കൂടുതൽ പ്രയോജനകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

Advertisment

വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് തൊലിയിൽ ആണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. അതിനാൽ, തൊലി കളയുന്നത് പോഷകമൂല്യം നഷ്ടപ്പെടാൻ ഇടയാക്കും. ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്ന മറ്റ് നിരവധി പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ആപ്പിളിന് തിളക്കം ലഭിക്കാൻ ഉപയോഗിക്കുന്ന ഏതെങ്കിലും കീടനാശിനി അവശിഷ്ടങ്ങളോ അല്ലെങ്കിൽ മെഴുകോ നീക്കം ചെയ്യാൻ ആപ്പിൾ നന്നായി കഴുകേണ്ടതുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.ഉഷാകിരൺ സിസോദിയ പറഞ്ഞു. 

നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ലൊരു ഉറവിടമാണ് തൊലി കളയാത്ത ആപ്പിളെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.നിരുപമ റാവു അഭിപ്രായപ്പെട്ടു. ഭൂരിഭാഗം നാരുകളും പോഷകങ്ങളും തൊലിയിലാണ്. തൊലി കളയാത്ത ആപ്പിൾ ആരോഗ്യകരമായ ലഘുഭക്ഷണമായോ ദിവസവും പഴം കഴിക്കുന്നതിന്റെ ഭാഗമായോ ആസ്വദിക്കാമെന്ന് അവർ പറഞ്ഞു.

health
തൊലി കളയാത്ത ആപ്പിൾ അധിക നാരുകളും പോഷകങ്ങളും നൽകുന്നു. (Photo Source: Pixabay)
Advertisment

തൊലികളഞ്ഞ ആപ്പിൾ കഴിക്കാൻ പാടില്ലേ?

തൊലി ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അല്ലെങ്കിൽ തൊലി ഇഷ്ടപ്പെടാത്തവർക്ക് തൊലികളഞ്ഞ ആപ്പിൾ തിരഞ്ഞെടുക്കാം. ആപ്പിൾ തൊലി കളഞ്ഞ് കഴിച്ചാലും പോഷക ഗുണങ്ങൾ ലഭിക്കും. മിതമായ അളവിൽ തൊലികളഞ്ഞ ആപ്പിൾ മിതമായ അളവിൽ കഴിക്കാം. 

തൊലികളഞ്ഞതും തൊലി കളയാത്തതുമായ ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. തൊലി കളയാത്ത ആപ്പിൾ അധിക നാരുകളും പോഷകങ്ങളും നൽകുന്നുവെന്ന് ഡോ.റാവു പറഞ്ഞു.

എത്ര ആപ്പിൾ കഴിക്കാം?

മീഡിയം വലിപ്പത്തിലുള്ള ഒരു ആപ്പിളാണ് ശുപാർശ ചെയ്യുന്നത്. ''ആപ്പിൾ ആരോഗ്യമുള്ളതാണെങ്കിലും 1-2 ഇടത്തരം ആപ്പിൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിനൊപ്പം നിരവധി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, ഒരു പഴത്തെ മാത്രം ആശ്രയിക്കരുത്,'' ഡോ.സിസോദിയ അഭിപ്രായപ്പെട്ടു.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: