scorecardresearch

പ്രഭാത ഭക്ഷണം രാവിലെ 8 നും അത്താഴം രാത്രി 8 നും മുൻപ് ഉറപ്പായും കഴിച്ചിരിക്കണം, കാരണം അറിയാമോ?

രാത്രി 8 മണിക്ക് മുമ്പ് കഴിക്കുന്നവരെ അപേക്ഷിച്ച്, രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരിൽ പക്ഷാഘാതം പോലുള്ള സെറിബ്രോവാസ്കുലർ രോഗത്തിനുള്ള സാധ്യത 28 ശതമാനം കൂടുതലാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ

രാത്രി 8 മണിക്ക് മുമ്പ് കഴിക്കുന്നവരെ അപേക്ഷിച്ച്, രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരിൽ പക്ഷാഘാതം പോലുള്ള സെറിബ്രോവാസ്കുലർ രോഗത്തിനുള്ള സാധ്യത 28 ശതമാനം കൂടുതലാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ

author-image
Health Desk
New Update
health

ഭക്ഷണം കഴിക്കുന്ന സമയവും ഹൃദയാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. (Photo Source: Pixabay)

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് വിശ്രമിക്കാനും ഹൃദയം ഉൾപ്പെടെ എല്ലാ അവയവങ്ങളുടെ പ്രവർത്തനത്തിനും സഹായിക്കും. പ്രഭാത ഭക്ഷണവും അത്താഴവും കഴിക്കുന്ന സമയം ഹൃദയാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് പുതിയൊരു പഠനം നടന്നു. ഇതിൽ ഭക്ഷണം കഴിക്കുന്ന സമയവും ഹൃദയാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. 100,000-ത്തിലധികം ആളുകളെയാണ് ഈ പഠനത്തിന്റെ ഭാഗമാക്കിയത്. 

Advertisment

പഠനം പറയുന്നത് എന്താണ്?

ഒരു ദിവസത്തിലെ ആദ്യ ഭക്ഷണമോ അവസാന ഭക്ഷണമോ വൈകി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. സ്ട്രോക്ക് പോലുള്ള സെറിബ്രോവാസ്കുലർ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാത്രിയിൽ നീണ്ട ഉപവാസ കാലയളവ് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. 

പ്രഭാത ഭക്ഷണം വൈകി കഴിക്കുന്നത്, അതായത് ഓരോ മണിക്കൂർ വൈകുമ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത ആറ് ശതമാനം കൂടുതലാണ്. രാത്രി 8 മണിക്ക് മുമ്പ് കഴിക്കുന്നവരെ അപേക്ഷിച്ച്, രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരിൽ പക്ഷാഘാതം പോലുള്ള സെറിബ്രോവാസ്കുലർ രോഗത്തിനുള്ള സാധ്യത 28 ശതമാനം കൂടുതലാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ.

ഐഎൻആർഎഇ, ഫ്രാൻസിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഗ്രികൾച്ചർ, ഫുഡ് ആൻഡ് എൻവയോൺമെന്റ്, ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത്, ഇൻസെം, യൂണിവേഴ്‌സിറ്റി സോർബോൺ, പാരീസ് നോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

Advertisment

ഇതിനെ സുപ്രധാന പഠനമെന്ന് വിളിക്കുന്നതായി പൂനെയിലെ ഭാരതി ഹോസ്പിറ്റലിലെ കാർഡിയാക് സർജനും സർജിക്കൽ സർവീസസ് ഡയറക്ടറുമായ ഡോക്ടർ വിജയ് നടരാജൻ പറഞ്ഞു. “അടുത്ത ദിവസത്തെ അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ 13 മണിക്കൂർ ഇടവേള ആവശ്യമാണ്. ഇത് ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു, സെറിബ്രോവാസ്കുലർ രോഗത്തിനുള്ള സാധ്യതയും.''

എന്തുകൊണ്ടാണ് ഭക്ഷണ സമയം പ്രാധാന്യമർഹിക്കുന്നത്

പ്രഭാതഭക്ഷണം രാവിലെ 8 നു മുൻപും അത്താഴം രാത്രി 8 നു മുൻപും കഴിക്കണം. അത്താഴവും പ്രഭാതഭക്ഷണവും തമ്മിലുള്ള 13 മണിക്കൂർ ഇടവേള ശരീരത്തെ നന്നാക്കുന്നതിന് സഹായിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉറക്കവും പ്രധാനമാണ്. ഉണർന്നിരിക്കുമ്പോൾ വിശപ്പ് ഹോർമോണായ ഗ്രെലിൻ ഉത്തേജിപ്പിക്കുകയും ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. പ്രീ ഡയബറ്റിസ്, പ്രമേഹം, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി, ആത്യന്തികമായി ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: