scorecardresearch

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കൂടുമോ?

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുമെന്ന് പരക്കെ വിശ്വാസമുണ്ട്. എന്നാൽ, എല്ലാവരിലും ഇത് ശരിയാകണമെന്നില്ല

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുമെന്ന് പരക്കെ വിശ്വാസമുണ്ട്. എന്നാൽ, എല്ലാവരിലും ഇത് ശരിയാകണമെന്നില്ല

author-image
Health Desk
New Update
health tips

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുമെന്ന് ചിലർ കരുതുന്നു. (Photo Source: Pixabay)

പ്രഭാതഭക്ഷണവും ശരീര ഭാര നിയന്ത്രണവും തമ്മിലുള്ള ബന്ധം നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ഇത് വൈവിധ്യമാർന്ന ഫലങ്ങൾ വെളിപ്പെടുത്തുന്നു. ദിവസത്തിന്റെ തുടക്കത്തിൽ കഴിക്കുന്ന ഭക്ഷണം നല്ല ഊർജം നൽകുകയും ദിവസത്തിന്റെ അവസാന പകുതിയിൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പൊതുവായ യുക്തി. എന്നാൽ ദിവസത്തിലെ കലോറി ആവശ്യകത നിറവേറ്റുകയും അമിതമായി പോകാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം, ഭാരം നിയന്ത്രിക്കാനുള്ള ലക്ഷ്യങ്ങൾ നേടാനാകും. 

Advertisment

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുമെന്ന് പരക്കെ വിശ്വാസമുണ്ട്. എന്നാൽ, എല്ലാവരിലും ഇത് ശരിയാകണമെന്നില്ല. ഒരു വ്യക്തിക്ക് വേണ്ടി പ്രവർത്തിക്കുന്നത് മറ്റൊരാൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നില്ല. ഈ വ്യക്തിഗത വ്യത്യാസങ്ങൾ മനസ്സിലാക്കി പോഷകാഹാരത്തോട് കൂടുതൽ വ്യക്തിഗത സമീപനം സ്വീകരിക്കുക എന്നതാണ് പ്രധാനം.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുമെന്ന് ചിലർ കരുതുന്നു, മറ്റുള്ളവർ പ്രഭാതഭക്ഷണം കഴിക്കുന്നത് അവരുടെ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കർശനമായ പ്രഭാതഭക്ഷണ ഷെഡ്യൂൾ പിന്തുടരുന്നതിനുപകരം, ആളുകൾ അവരുടെ ശരീരത്തിൽ ശ്രദ്ധ ചെലുത്തുകയും സർക്കാഡിയൻ താളത്തിന് അനുയോജ്യമായ ഭക്ഷണശീലങ്ങൾ പിന്തുടരുകയും വേണം.

പ്രഭാതഭക്ഷണം കഴിക്കാത്തവർ ഉച്ചഭക്ഷണത്തിലും അത്താഴത്തിലും അമിതമായി ഭക്ഷണം കഴിക്കുന്നില്ലെന്നും പകരം അവർക്ക് പ്രതിദിനം 400 കലോറി കുറവാണെന്നും കോർണൽ സർവകലാശാലയിലെ പഠനം കണ്ടെത്തി. അതിനാൽ പ്രമേഹം ഇല്ലാത്തവർക്ക് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ സഹായിച്ചേക്കാം. ഭക്ഷണം ആവശ്യമുള്ളപ്പോൾ ശരീരം നിങ്ങളെ ഓർമ്മിപ്പിക്കും, പ്രഭാതഭക്ഷണ സമയത്ത് അത് സംഭവിക്കാനിടയില്ല.

Advertisment

മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും താൽപ്പര്യമുണ്ടെങ്കിൽ, പ്രഭാതഭക്ഷണം കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് കലോറിയുടെ എണ്ണത്തെ ബാധിക്കില്ല എന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. കലോറി എരിച്ചു കളയുന്നത് നിങ്ങൾ ഏർപ്പെടുന്ന ശാരീരിക പ്രവർത്തനങ്ങളെ ആശ്രയിച്ചാണ്.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: