scorecardresearch

നല്ല ഉറക്കത്തിനും കുടലിന്റെ ആരോഗ്യത്തിനും 20 മിനിറ്റ് സൂര്യപ്രകാശം മാത്രം മതി, എന്തുകൊണ്ട്?

നല്ല ഉറക്കം, നല്ല ചർമ്മം, നല്ല പ്രതിരോധശേഷി, കുടലിന്റെ ആരോഗ്യം, നല്ല മാനസികാവസ്ഥ എന്നിവയ്ക്ക് വിറ്റാമിൻ ഡി ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. ഉറക്കവും കുടലിന്റെ ആരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്.

നല്ല ഉറക്കം, നല്ല ചർമ്മം, നല്ല പ്രതിരോധശേഷി, കുടലിന്റെ ആരോഗ്യം, നല്ല മാനസികാവസ്ഥ എന്നിവയ്ക്ക് വിറ്റാമിൻ ഡി ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. ഉറക്കവും കുടലിന്റെ ആരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്.

author-image
Health Desk
New Update
health

സൂര്യപ്രകാശമേൽക്കാനുള്ള സമയം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. (Photo Source: Pixabay)

വിറ്റാമിൻ ഡി ഫലപ്രദമായി ഉൽപ്പാദിപ്പിക്കുന്നതിന് 20 മിനിറ്റ് സൂര്യപ്രകാശമേൽക്കാനാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ''ചർമ്മത്തിന് കേടുപാടുകൾ വരുത്താതെയും ചർമ്മ കാൻസറിനുള്ള സാധ്യത വർധിപ്പിക്കാതെയും ആളുകൾക്ക് സൂര്യപ്രകാശമേൽക്കാവുന്ന ശരാശരി സമയമാണ് 20 മിനിറ്റ്. ഇതിൽ കൂടുതൽ നേരം സൂര്യപ്രകാശമേൽക്കുന്നവർ സൺസ്ക്രീൻ ഉപയോഗിക്കണം,'' ഡോ.നിർമ്മല രാജഗോപാലൻ പറഞ്ഞു.

Advertisment

നല്ല ഉറക്കം, നല്ല ചർമ്മം, നല്ല പ്രതിരോധശേഷി, കുടലിന്റെ ആരോഗ്യം, നല്ല മാനസികാവസ്ഥ എന്നിവയ്ക്ക് വിറ്റാമിൻ ഡി ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. ചർമ്മ തരം, ഭൂമിശാസ്ത്രപരമായ സ്ഥാനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ച് ഓരോ ദിവസം സൂര്യപ്രകാശമേൽക്കാനുള്ള സമയം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.  

സാധാരണ പകലിന്റെ മധ്യത്തിൽ ആഴ്ചയിൽ പലതവണ 10-30 മിനിറ്റ് സൂര്യപ്രകാശമേൽക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും ആവശ്യമായ വിറ്റാമിൻ ഡി നൽകുമെന്ന് ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റലിലെ ഡോ.എം.കെ.സിങ് പറഞ്ഞു.

ദിവസവും 12 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥകൾക്ക് ഈ 20 മിനിറ്റ് ശരാശരി സൂര്യപ്രകാശം ബാധകമാണെന്ന് നാം ഓർക്കണം. ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് ഒരു ദിവസം ഏകദേശം 30 മിനിറ്റ് സൂര്യപ്രകാശം ആവശ്യമാണെന്ന് ഡോ.രാജഗോപാലൻ പറഞ്ഞു.

Advertisment

തണുത്ത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് സൂര്യപ്രകാശമേൽക്കുന്ന സമയത്തിൽ മാറ്റം വരാം. ''തണുത്ത കാലാവസ്ഥയിൽ താമസിക്കുന്ന ആളുകൾക്ക് വിറ്റാമിൻ ഡിയുടെ ഉത്പാദനത്തിന് പ്രതിദിനം ഏകദേശം രണ്ട് മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്,'' ഡോ.രാജഗോപാലൻ പറഞ്ഞു. 

health tips
ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെട്ടാൽ, കുടലിന്റെ ആരോഗ്യവും മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. (Photo Source: Pixabay)

ഉറക്കവും കുടലിന്റെ ആരോഗ്യവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെട്ടാൽ, കുടലിന്റെ ആരോഗ്യവും മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. കുടലിന്റെ ആരോഗ്യം പ്രതിരോധശേഷിയിലും മാനസികാവസ്ഥയിലും നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്ന് ഡോ.രാജഗോപാലൻ വ്യക്തമാക്കി.

സൂര്യപ്രകാശം അമിതമായി കൊള്ളുന്നത് ചർമ്മത്തിലെ കേടുപാടുകൾക്കും ചർമ്മ കാൻസറിനും സാധ്യതയുണ്ടാക്കുമെന്ന് ഡോ.സിങ് അഭിപ്രായപ്പെട്ടു. പുറത്തുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ സൺസ്ക്രീൻ, സംരക്ഷണ വസ്ത്രങ്ങൾ ധരിക്കണം. ഇതിലൂടെ ചർമ്മ ആരോഗ്യത്തിന് ദോഷകരമാകാതെ സൂര്യപ്രകാശത്തിന്റെ ഗുണങ്ങൾ നേടാം. വ്യക്തിഗത സൂര്യപ്രകാശത്തിന്റെ ആവശ്യകത മനസിലാക്കാൻ ആരോഗ്യ വിദഗ്ധനെ കാണണമെന്ന് ഡോ.സിങ് ആവശ്യപ്പെട്ടു.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: