/indian-express-malayalam/media/media_files/FwUjkXvqfQwdId5qHt4f.jpg)
കലോറി കൂടുതലടങ്ങിയ ഭക്ഷണം രാവിലെ കഴിക്കണം. (Photo Source: Pexels)
നമ്മളിൽ ഭൂരിഭാഗം പേർക്കും ഭക്ഷണം കഴിക്കുന്ന സമയത്തിൽ ചില കൃത്യനിഷ്ഠതയുണ്ട്. രാത്രി 7 മണിക്കു മുൻപായി അന്നത്തെ ദിവസത്തെ ഭക്ഷണം പൂർത്തിയാക്കണമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ സമയത്തിന് ശേഷം എന്തും കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമെന്ന് പറയുന്നു. ഇതൊരു മിഥ്യയാണ്.
ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ ഭക്ഷണം കഴിക്കുന്നതിന് ഒരു പ്രത്യേക സമയം നിശ്ചയിക്കാൻ കഴിയില്ല. സമയം എന്നത് ഒരു വസ്തുത മാത്രമാണ്. ശരീര ഭാരം കൂടുന്നത് നിങ്ങൾ എന്ത് കഴിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദിവസത്തിലെ ആദ്യം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ശരീരത്തിന് വേണ്ടത്ര സമയം ലഭിക്കും. ദിവസത്തിന്റെ ആദ്യ ഭാഗത്തിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനം ഉയർന്ന നിലയിലായിരിക്കും. പിന്നീട് പതിയെ താഴാൻ തുടങ്ങും. അതിനാലാണ് ദിവസത്തിന്റെ അവസാനത്തിൽ ലഘുവായ ഭക്ഷണം കഴിക്കണമെന്നു പറയുന്നത്.
അതായത്, കലോറി കൂടുതലടങ്ങിയ ഭക്ഷണം രാവിലെ കഴിക്കണം. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളാണെങ്കിൽ ഓരോ സമയത്തെ ഭക്ഷണത്തിലെയും കലോറിയുടെ അളവ് കണക്കാക്കണം. പകൽ സമയത്ത് അനിയന്ത്രിതമായ അളവിൽ ഭക്ഷണം കഴിക്കുകയും വൈകുന്നേരം 7 മണിക്ക് നിർത്തുകയും ചെയ്തതുകൊണ്ട് യാതൊരു കാര്യവുമില്ല.
ദിവസം മുഴുവൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരണം. ദിവസത്തിന്റെ സമയം പരിഗണിക്കാതെ തന്നെ നമ്മുടെ ശരീരം ഭക്ഷണം ഒരേ രീതിയിൽ പ്രോസസ്സ് ചെയ്യുന്നുവെന്ന് ഓർമ്മിക്കുക. ഉറങ്ങുമ്പോൾ പോലും, തലച്ചോറിന്റെയും അവയവങ്ങളുടെയും പ്രവർത്തനത്തിന് ഇന്ധനം ആവശ്യമാണ്. അതിനാൽ സ്ഥിരമായ കലോറി ബാലൻസ് ആവശ്യമാണ്.
ചില ആളുകൾ രാത്രി 7 മണിക്ക് അന്നത്തെ ദിവസത്തെ അവസാനത്തെ ഭക്ഷണം കഴിക്കാറുണ്ട്. ഒരു രാജാവിനെ പോലെ അത്താഴം കഴിക്കാനാണ് അവർ താൽപര്യപ്പെടുന്നത്. കാരണം, പകൽ സമയങ്ങളിൽ അവർ വളരെ കുറച്ച് ഭക്ഷണം കഴിക്കുകയും രാത്രി വീട്ടിലെത്തി 7 മണിയോടെ തങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കുകയും ചെയ്യുന്നു. പകൽ സമയത്ത് മതിയായ ഭക്ഷണം കഴിച്ചില്ലെങ്കിൽ 7 മണിക്ക് ഭക്ഷണം കഴിക്കുമ്പോൾ, തീവ്രമായ ആസക്തി ഉണ്ടാകും, മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2VQYLIC8J2v4os1dl7E1.jpg)
രാത്രിയിലെ ഭക്ഷണം എപ്പോഴും ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് കഴിക്കുക. നമ്മളിൽ പലരും രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം പെട്ടെന്ന് തന്നെ ഉറങ്ങാൻ പോകുന്നു. രാത്രിയിൽ മെറ്റബോളിസം മന്ദഗതിയിലായതിനാൽ, കലോറി എരിച്ചു കളയുന്നില്ല അതുകൊണ്ടാണ് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടത്തം ശുപാർശ ചെയ്യുന്നത്.
അത്താഴം എപ്പോൾ കഴിക്കുന്നുവെന്നതല്ല പ്രശ്നം. ഉയർന്ന കലോറികൾ, ഉയർന്ന സോഡിയം അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച കൊഴുപ്പുകൾ എന്നിവ ഒഴിവാക്കുക. പ്രോട്ടീനുകളും പച്ചക്കറികളും മില്ലറ്റ് പോലുള്ള സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളും പാത്രത്തിൽ ഉൾപ്പെടുത്തുക.
Read More
- ഫാറ്റി ലിവർ എളുപ്പത്തിൽ മാറ്റാം; ഈ ഭക്ഷണങ്ങൾ കഴിക്കുക, ഇവ ഒഴിവാക്കുക
- ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ തക്കാളിക്ക് കഴിയുമോ? എങ്ങനെയാണ് കഴിക്കേണ്ടത്
- പ്രഭാത ഭക്ഷണം രാവിലെ 8 നും അത്താഴം രാത്രി 8 നും മുൻപ് ഉറപ്പായും കഴിച്ചിരിക്കണം, കാരണം അറിയാമോ?
- പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോൾ എന്നിവയോട് ഗുഡ്ബൈ പറയാം, ദിവസവും കാരറ്റ് കഴിച്ചോളൂ
- നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.