scorecardresearch

രാവിലെ ഉറക്കമുണർന്നു കഴിയുമ്പോൾ എത്ര ഗ്ലാസ് വെള്ളം കുടിക്കണം?

തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മത്തിന് ശരിയായ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികതയും ഈർപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മത്തിന് ശരിയായ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികതയും ഈർപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

author-image
Health Desk
New Update
health

Photo Source: Pexels

ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമാണ്. ശരീരത്തിന്റെ പ്രവർത്തനത്തിന് വെള്ളം വേണം. വെള്ളം എത്ര അധികം കുടിക്കുന്നത് അത്രയും ആരോഗ്യത്തിന് ഗുണകരമാണ്. രാവിലെ ഉറക്കമുണർന്ന ഉടൻ തന്നെ വെള്ളം കുടിക്കുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ, ഉറക്കമുണർന്നശേഷം എത്ര അളവ് വെള്ളം കുടിക്കണമെന്ന് അറിയാമോ?.

Advertisment

രാവിലെ ഉറക്കമുണർന്നശേഷം കുറഞ്ഞത് 650 ml അതായത് 3 ഗ്ലാസ് വെള്ളം കുടിക്കണം. പതിയെ വെള്ളത്തിന്റെ അളവ് കൂട്ടുക. പല്ല് തേയ്ക്കുന്നതിനു മുൻപായി ഒരു ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യും. വെള്ളം കുടിച്ച് കുറഞ്ഞത് 45 മിനിറ്റിനുശേഷം ലഘുഭക്ഷണമോ പ്രഭാതഭക്ഷണമോ കഴിക്കുക. രാവിലെ ഉറക്കമുണർന്നയുടനെ വെള്ളം കുടിച്ചാലുള്ള ചില ഗുണങ്ങൾ ഇവയാണ്.

ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു

രാത്രി മുഴുവൻ ഒന്നും കഴിക്കാതെ രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിച്ച് ശരീരത്തിൻ്റെ സ്വാഭാവിക പ്രക്രിയകൾ ആരംഭിക്കാൻ സഹായിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ഊർജ്ജം വർധിപ്പിക്കുകയും ചെയ്യും.

ദ്രാവക നഷ്ടം നികത്തുന്നു

ശ്വസനം, വിയർപ്പ്, മറ്റ് ശാരീരിക പ്രക്രിയകൾ എന്നിവയുടെ ഫലമായി രാത്രിയിൽ ശരീരത്തിന് വെള്ളം നഷ്ടപ്പെടും. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ഈ നഷ്ടം നികത്തി നിർജ്ജലീകരണം ഒഴിവാക്കാനും ഒപ്റ്റിമൽ ഫിസിയോളജിക്കൽ പ്രവർത്തനം ഉറപ്പാക്കാനും സാധിക്കും. 

Advertisment

തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു

രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് മാനസിക വ്യക്തത, ശ്രദ്ധ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരിയായ ജലാംശം നിലനിർത്തുന്നത് വൈജ്ഞാനിക പ്രകടനത്തിന് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

health
Photo Source: Pexels

ശരീരത്തിൽനിന്നും വിഷാംശം പുറത്തുകളയുന്നു

രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക വിഷാംശീകരണ പ്രക്രിയകളെ സഹായിക്കുന്നു. കരൾ നിർജ്ജലീകരണം, വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കൽ, മൊത്തത്തിലുള്ള സെല്ലുലാർ ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവയിലൂടെ ഉപാപചയ മാലിന്യങ്ങൾ പുറന്തള്ളാൻ ജലാംശം സഹായിക്കുന്നു.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചർമ്മത്തിന് ശരിയായ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികതയും ഈർപ്പവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: