scorecardresearch

പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്; രാത്രിയിൽ ഷുഗർ കൂടുന്നത് തടയാൻ ഇങ്ങനെ ഭക്ഷണം കഴിക്കൂ

അത്താഴം ലഘുവാക്കാൻ രണ്ട് ഗോതമ്പ് ദോശകൾ നല്ലൊരു തിരഞ്ഞെടുപ്പാണ്

അത്താഴം ലഘുവാക്കാൻ രണ്ട് ഗോതമ്പ് ദോശകൾ നല്ലൊരു തിരഞ്ഞെടുപ്പാണ്

author-image
Health Desk
New Update
diabetes, health, dinner

Source: Freepik

ആരോഗ്യകരമായ ജീവിതശൈലിക്ക് ശരിയായ രീതിയിലുള്ള അത്താഴം അത്യാവശ്യമാണ്. പ്രമേഹമുള്ളവർ അത്താഴകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ഭക്ഷണതിരഞ്ഞെടുപ്പിലെ തെറ്റുകൾ രാത്രിയിൽ ഷുഗർ കൂടാൻ ഇടയാക്കും. പ്രമേഹ രോഗികൾക്ക് നല്ല ഉറക്കത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്ന അത്താഴ ഓപ്ഷനുകളെക്കുറിച്ച് ഡോ.പിള്ള വിശദീകരിച്ചിട്ടുണ്ട്.

Advertisment

അത്താഴത്തിന് ചോറ് കഴിച്ചാൽ ഉറക്കം വരുമെന്ന് കരുതുന്നവർക്ക്, മട്ട അരി ഒരു മികച്ച ബദലാണ്. വെള്ള അരിയെ അപേക്ഷിച്ച് മട്ട അരിയിൽ നാരുകൾ കൂടുതലാണ്. ഇതോടൊപ്പം ഒരു പാത്രം പച്ചക്കറികളും ചേർക്കുക. ഈ പച്ചക്കറികൾ കറികളിൽ ചേർക്കാം അല്ലെങ്കിൽ പ്രത്യേക വിഭവം തയ്യാറാക്കി കഴിക്കാം. ചോറിനൊപ്പം കുറച്ച് പയർവർഗങ്ങൾ ചേർക്കുന്നത് നല്ലതാണ്. ഇത് വയർ നിറഞ്ഞ സംതൃപ്തി നൽകും.

Also Read: ശരീര ഭാരം കുറയ്ക്കുക എളുപ്പമാക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

അത്താഴം ലഘുവാക്കാൻ രണ്ട് ഗോതമ്പ് ദോശകൾ നല്ലൊരു തിരഞ്ഞെടുപ്പാണ്. വീട്ടിൽ തന്നെ ഗോതമ്പ് മാവ് തയ്യാറാക്കി ദോശ ഉണ്ടാക്കാം. വെജിറ്റബിൾ കുറുമയോ അല്ലെങ്കിൽ ചട്നിയോ ഉപയോഗിക്ക് ദോശ കഴിക്കാം. വളരെ ലഘുവും പോഷകസമൃദ്ധവുമായ അത്താഴത്തിന് സൂപ്പാണ് ഏറ്റവും നല്ലത്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ വെജിറ്റബിൾ സൂപ്പോ, ചിക്കൻ സൂപ്പോ തിരഞ്ഞെടുക്കാം. സൂപ്പിനൊപ്പം, ഒരു പാത്രം വലിയ വെജിറ്റബിൾ സാലഡ് കൂടി ഉൾപ്പെടുത്തുക. 

Advertisment

Also Read: വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം ചെയ്തിട്ട് കാര്യമില്ല, പ്രധാനമായും ചെയ്യേണ്ടത് ഈ ഒരു കാര്യം: ആമിർ ഖാൻ

വെള്ളരിക്ക, തക്കാളി, കാരറ്റ് തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് സാലഡ് ഉണ്ടാക്കാം. സൂപ്പും സാലഡും സംയോജിപ്പിക്കുന്നത് വയർ നിറയ്ക്കുകയും ശരീരത്തിന് അധികം ഭാരം വരുത്താതിരിക്കുകയും ചെയ്യും. ഈ അത്താഴ ഓപ്ഷനുകൾ നിങ്ങൾക്ക് നല്ല ഉറക്കം നൽകുകയും ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോ.പിള്ള വ്യക്തമാക്കി.  

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: