/indian-express-malayalam/media/media_files/kCWzTpVs2ex3GFvhNEr7.jpg)
ബ്രോക്കോളി
വിദേശികളുടെ തീൻമേശയിൽ ഇടംപിടിച്ചിരുന്ന ബ്രോക്കോളി ഇപ്പോൾ നമ്മുടെ അടുക്കളകളിലും സ്ഥാനം പിടിച്ചിരിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ ഈ പച്ചക്കറി ശരീരത്തിന് വളരെ നല്ലതാണ്. ബ്രോക്കോളി വേവിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഈ ആരോഗ്യകരമായ പച്ചക്കറിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അറിയേണ്ടതുണ്ട്.
പുറമേ മനോഹരമാണെന്ന് തോന്നുമെങ്കിലും ബ്രോക്കോളിയുടെ അകത്തും പുറത്തും നിരവധി അപകടകരമായ കാര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ട്. ബ്രോക്കോളി ശരിയായ രീതിയിൽ വൃത്തിയാക്കിയാൽ, അവയുടെ എല്ലാ ഗുണങ്ങളും പൂർണ്ണമായും ആസ്വദിക്കാൻ കഴിയും.
Also Read: മധുരം കഴിക്കാൻ തോന്നുന്നുണ്ടോ? ഈന്തപ്പഴം ആസ്വദിക്കൂ, പലതുണ്ട് ഗുണങ്ങൾ
ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
രോഗസാധ്യത: ശരിയായി വൃത്തിയാക്കാത്ത ബ്രോക്കോളിയിലെ ബാക്ടീരിയകൾ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകും.
രുചി കുറയും: വൃത്തികേടായതും രോഗാണുക്കൾ നിറഞ്ഞതുമായ ബ്രൊക്കോളി അതിന്റെ യഥാർത്ഥ രുചി നഷ്ടപ്പെടുത്തും.
അലർജികൾ: ചിലപ്പോൾ ബ്രോക്കോളിയിൽ ചെറുപ്രാണികൾ മറഞ്ഞിരിപ്പുണ്ടാകാം. അറിയാതെ ഇത് കഴിക്കുന്നത് ചിലരിൽ അലർജിക്ക് കാരണമാകും.
Also Read:രാവിലെ ഉറക്കമുണർന്നതും മൂത്രമൊഴിക്കാൻ തോന്നുന്നത് എന്തുകൊണ്ടാണ്?
ബ്രോക്കോളി എങ്ങനെ വൃത്തിയാക്കാം?
ബ്രോക്കോളി തണുത്ത വെള്ളത്തിൽ കുറച്ചു നേരം ഇട്ടു വയ്ക്കുക.
കുതിർത്തതിനുശേഷം, അഴുക്കോ അയഞ്ഞ മണ്ണോ നീക്കം ചെയ്യാൻ വെള്ളം ഉപയോഗിച്ച് വീണ്ടും കഴുകുക.
ബ്രോക്കോളിയുടെ ഉപരിതലത്തിൽ നിന്ന് അഴുക്കോ അവശിഷ്ടങ്ങളോ നീക്കം ചെയ്യാൻ കൈകൾ കൊണ്ട് ചെറുതായി ഉരുമ്മുക.
ബ്രോക്കോളിയിൽ ചെറിയ പ്രാണികൾ ഉണ്ടാകാം. ശ്രദ്ധാപൂർവ്വം പരിശോധിക്കുക. എന്തെങ്കിലും ഉണ്ടെങ്കിൽ, അവ ഉടനടി നീക്കം ചെയ്യുക അല്ലെങ്കിൽ അവ നീക്കം ചെയ്യാൻ ഉപ്പുവെള്ളത്തിൽ കുറച്ചുനേരം മുക്കിവയ്ക്കുക.
Also Read:4 മാസം കൊണ്ട് 25 കിലോ കുറയ്ക്കാം; ഈ 10 കാര്യങ്ങൾ ചെയ്ത് നോക്കൂ
ബ്രോക്കോളി വൃത്തിയാക്കാൻ ഒരു വെജിറ്റബിൾ ബ്രഷ് ഉപയോഗിക്കാം. ബ്രോക്കോളിയുടെ കട്ടിയുള്ള പ്രതലത്തിലെ അഴുക്ക് വൃത്തിയാക്കാൻ ഇത് വളരെ സഹായകരമാണ്.
ബ്രോക്കോളിയുടെ വലിയ ഇലകളും തണ്ടിന്റെ ഭാഗവും നീക്കം ചെയ്യണം. കാരണം ഈ ഭാഗങ്ങളിൽ ധാരാളം അഴുക്കോ അവശിഷ്ടങ്ങളോ മറഞ്ഞിരിക്കാം.
വൃത്തിയാക്കിയ ശേഷം, പാചകം ചെയ്യുന്നതിനുമുമ്പ് ഈർപ്പം നീക്കം ചെയ്യുന്നതിനായി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read:വെള്ളം കുടിക്കുമ്പോൾ ഈ 4 തെറ്റുകൾ നിങ്ങൾ ചെയ്യുന്നുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.